'ദേ.. പിന്നേം മലയാളി'; അബുദാബി ബി​ഗ് ടിക്കറ്റ് ഭാ​ഗ്യം വീണ്ടും മലയാളിക്ക്

ഒരു മില്യൺ ദിർഹമാണ് പ്രവാസിക്ക് സമ്മാനമായി ലഭിച്ചത്.

dot image

അബുദാബി: ഇത്തവണത്തെ ബി​ഗ് ടിക്കറ്റ് ഭാ​ഗ്യം പ്രവാസി മലയാളിക്ക്. ഖത്തറിൽ ജോലി ചെയ്യുന്ന അജിത് കുമാറിന് (53) ആണ് അബുദാബി ബി​ഗ് ടിക്കറ്റിൻ്റെ ഇത്തവണത്തെ ഭാ​ഗ്യം തുണച്ചത്. അബുദാബി ബി​ഗ് ടിക്കറ്റ് വാരാന്ത്യ നറുക്കെടുപ്പിലൂടെ ഒരു മില്യൺ ദിർഹമാണ് പ്രവാസിക്ക് സമ്മാനമായി ലഭിച്ചത്.

ഖത്തറിൽ സീനിയർ അക്കൗണ്ടൻ്റായി ജോലി ചെയ്യുന്ന അജിത് കുമാർ 20 വർഷമായി ഖത്തറിലെ പ്രവാസിയാണ്. കഴിഞ്ഞ അഞ്ച് വർഷങ്ങളായി കൂട്ടുകാരുമൊത്ത് അജിത് കുമാർ ടിക്കറ്റ് എടുക്കാറുണ്ടായിരുന്നു. എന്നാൽ കഴിഞ്ഞ മാസം തനിയെ ആണ് ടിക്കറ്റ് എടുത്തത്.

തനാണ് വിജയി എന്ന് ഇപ്പോഴും വിശ്വസിക്കാനാവുന്നില്ലെന്നും വളരെ അതിശയകരമായി തോന്നുവെന്നുമായിരുന്നു അജിത് കുമാറിൻ്റെ പ്രതികരണം. ആദ്യം ഫോൺ കോൾ വന്നപ്പോൾ തട്ടിപ്പായിരിക്കുമെന്നാണ് കരുതിയിരുന്നത്. ഔദ്യോ​ഗിക വെബ്സൈറ്റ് പരിശോധിച്ച് സ്ഥിരീകരിച്ച ശേഷമാണ് അത് സത്യമാണെന്ന് വിശ്വസിച്ചതെന്നും അദ്ദേ​ഹം പറഞ്ഞു.

സമ്മാന തുകയിൽ നിന്ന് ഒരു തുക കുട്ടികളുടെ വിദ്യാഭ്യാസത്തിനായി മാറ്റിവെക്കും. മാതാപിതാക്കളെ സ​ഹായിക്കാനും പണം ഉപയോ​ഗിക്കാൻ ആ​ഗ്രഹിക്കുന്നുവെന്നും അജിത് കുമാർ പറഞ്ഞു.

Content Highlights:  Indian expat wins Dh1 million in Big Ticket draw

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us