![search icon](https://www.reporterlive.com/assets/images/icons/search.png)
ദുബായ്: തൃശൂർ സ്വദേശിനി ദുബായിൽ വാഹനാപകടത്തിൽ മരിച്ചു. വെള്ളിക്കുളങ്ങര സ്വദേശി മേഴ്സി ജോൺസൺ (59) ആണ് മരിച്ചത്. ബുധനാഴ്ച രാവിലെയാണ് അപകടം ഉണ്ടായത്. കുടുംബത്തോടൊപ്പം അൽഐനിൽ നിന്ന് ദുബായ് എയർപോർട്ടിലേക്കു പോകവെയാണ് അപകടം. മേഴ്സിയുടെ മകൻ ഫെബിൻ, മരുമകൾ സ്നേഹ, ഇവരുടെ രണ്ട് മക്കളും അപകടം നടക്കുന്ന സമയത്ത് വാഹനത്തിലുണ്ടായിരുന്നു. അപകടം നടന്നയുടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മേഴ്സിയുടെ ജീവൻ രക്ഷിക്കാനായില്ല.
എയർപോർട്ടിലേക്കുളള വഴിയിൽ മറ്റൊരു വാഹനാപകടത്തെ തുടർന്ന് വാഹനങ്ങളെല്ലാം നിർത്തിയിട്ടിരിക്കുകയായിരുന്നു. ഏറ്റവും പിന്നിലായി നിർത്തിയിട്ടിരുന്ന ഇവരുടെ കാറിന് പിറകെ മറ്റൊരു വാഹനം വന്ന് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ മരുമകളും പേരക്കുട്ടിയും പുറത്തേക്ക് തെറിച്ചു വീഴുകയായിരുന്നു. സ്നേഹയും കുട്ടിയും ചികിത്സയിലാണ്.
Content Highlights: Thrissur Native died in a car accident at Dubai