'മഴ വരുന്നുണ്ട്.. ശ്രദ്ധിക്കണം'; ജനങ്ങൾക്ക് മുന്നറിയിപ്പുമായി ദുബൈ

മഴ കനക്കുന്ന സാ​ഹചര്യത്തിൽ പരമാവധി വീടിനെ പുറത്തിറങ്ങുന്നത് ഒഴിവാക്കണമെന്നും ദുബൈ ഹെൽത്ത് അതോറിറ്റി

dot image

ദുബൈ: വരും ദിവസങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന റിപ്പോർട്ടിന് പിന്നാലെ ജനങ്ങൾക്ക് സുരക്ഷാ മുന്നറിയിപ്പുകളുമായി യുഎഇ. ജനങ്ങൾ കാലാവസ്ഥയെ കുറിച്ച് കൃത്യമായ വിവരങ്ങൾ അറിഞ്ഞിരിക്കണമെന്നും മഴ കനക്കുന്ന സാ​ഹചര്യത്തിൽ പരമാവധി വീടിന് പുറത്തിറങ്ങുന്നത് ഒഴിവാക്കണമെന്നും ദുബൈ ഹെൽത്ത് അതോറിറ്റി വ്യക്തമാക്കി. വാഹനമോടിക്കുന്നവർ വെള്ളം കെട്ടിക്കിടക്കുന്ന റോഡുകളിലൂടെയുള്ള സഞ്ചാരം ഒഴിവാക്കണമെന്നും അധികൃതർ പറഞ്ഞു.

മഴ മൂലം രോ​ഗങ്ങൾക്കുള്ള സാധ്യതയും വർധിച്ചേക്കാമെന്നതിനാൽ ശുചിത്വം ഉറപ്പാക്കാൻ ജനങ്ങൾ ശ്രദ്ധിക്കണം. കണ്ണിലും മുഖത്തും തൊടുന്നത് പരമാവധി കുറയ്ക്കണം. ശരീരത്തിൽ മുറിവുകളുണ്ടെങ്കിൽ അവയെ കൃത്യമായി വസ്ത്രം വെച്ച് മറച്ചിരിക്കണമെന്നും അധികൃതർ കൂട്ടിച്ചേർത്തു. പുറത്തിറങ്ങുമ്പോൾ കുട കൈവശം കരുതുക, വഴുതുന്ന പ്രതലങ്ങളിൽ ശ്രദ്ധയോടെ നടക്കുക തുടങ്ങിയ കാര്യങ്ങളിലും ശ്രദ്ധ വേണം. റോഡിലൂടെ സഞ്ചരിക്കുന്നവർ വേ​ഗത കുറച്ച് വണ്ടിയോടിക്കണം. കൃത്യമായി കാറിന്റെ ചെക്കപ്പ് നടത്തിയിരിക്കണം, ഇരുചക്ര വാഹനങ്ങൾ ഉപയോ​ഗി​ക്കുന്നവർ ടയറിന്റെ ​ഗ്രിപ്പ് പരിശോധിക്കണമെന്നും മന്ത്രാലയം വ്യക്തമാക്കി.

Content Highlight: Dubai issues caution as heavy rain approach

dot image
To advertise here,contact us
dot image