
അബുദാബി: അബുദാബി ബിഗ് ടിക്കറ്റിൻ്റെ ഏറ്റവും പുതിയ പ്രതിവാര നറുക്കെടുപ്പിലൂടെ വിജയകളായി ബംഗ്ലാദേശ് സ്വദേശികൾ. രണ്ട് പേർക്കാണ് 250,000 ദിർഹത്തിൻ്റെ ഭാഗ്യം ലഭിച്ചത്. മുഹമ്മദ് മൊസമ്മൽ ഹഖ് ബുഹിയാൻ അക്തറർ സമൻ ബുഹിയാൻ, അലാംഖീർ ഹഫീസുർ റഹ്മാൻ എന്നിവർക്കാണ് സമ്മാനം ലഭിച്ചത്.
47കാരനായ മുഹമ്മദ് ഹഖ് ഡ്രൈവറായി ജോലി ചെയ്യുകയാണ്. 13 വർഷമായി ദുബായിലാണ് അദ്ദേഹം. ഏഴ് വർഷമായി മുഹമ്മദ് മുസമ്മിൽ ബിഗ് ടിക്കറ്റ് എടുക്കുന്നുണ്ട്. 20 സുഹൃത്തുക്കൾക്കൊപ്പമാണ് ബിഗ് ടിക്കറ്റ് എടുക്കാറുള്ളത്. ബിഗ് ടിക്കറ്റ് ഭാഗ്യം ലഭിച്ച വിവരം അറിഞ്ഞപ്പോൾ അതിയായ സന്തോഷത്തിലായിരുന്നുവെന്ന് മുഹമ്മദ് മുസമ്മിൽ പറഞ്ഞു. പറയാൻ വാക്കുകളില്ലെന്നും സന്തോഷത്തേക്കാൾ അധികമാണ് ഈ നിമിഷമെന്നും അദ്ദേഹം പറഞ്ഞു. സമ്മാന തുക എങ്ങിനെ ഉപയോഗിക്കണം എന്നതിനെ കുറിച്ച് തീരുമാനിച്ചിട്ടില്ല. സുഹൃത്തുക്കളുമായി പങ്കിടും. സമ്മാനം ലഭിച്ചതോടെ ബിഗ് ടിക്കറ്റിനെ ഏറെ വിശ്വാസമായെന്നും ഇനിയും ബിഗ് ടിക്കറ്റ് എടുക്കുന്നത് തുടരുമെന്നും അദ്ദേഹം പറഞ്ഞു.
സുരക്ഷാ ജീവനക്കാരനായി ജോലി ചെയ്തുവരികയാണ് അലാംഖീർ ഹഫീസുർ റഹ്മാൻ. 15 വർഷമായി ദുബായിൽ ജീവിക്കുന്ന റഹ്മാൻ ആദ്യമായാണ് ബിഗ് ടിക്കറ്റിലൂടെ സമ്മാനം നേടുന്നത്. പത്ത് സുഹൃത്തുക്കൾക്കൊപ്പമാണ് അദ്ദേഹം ടിക്കറ്റ് എടുത്തത്. വിജയിയാണെന്ന് അറിയിച്ചുകൊണ്ടുള്ള ഫോൺ കോൾ ലഭിച്ചപ്പോൾ സന്തോഷം കൊണ്ട് മതിമറന്നുവെന്ന് റഹ്മാൻ പ്രതികരിച്ചു. സമ്മാനത്തുക സുഹൃത്തുകളുമായി പങ്കിടും. സമ്മാന തുക തങ്ങളിൽ പലരും നാട്ടിലെ കടങ്ങൾ വീട്ടാനും ബാക്കിയുള്ളവർ കുടുംബത്തെ നോക്കാനായും ഉപയോഗിക്കും. ഈ വിജയം കൂടുതൽ പ്രതീക്ഷയാണ് നൽകിയത്. ബിഗ് ടിക്കറ്റ് ഭാഗ്യം പരീക്ഷിക്കുന്നത് തുടരും. അടുത്ത സ്വപ്നം ഗ്രാൻഡ് പ്രൈസ് നേടുക എന്നതാണെന്നും അദ്ദേഹം പ്രതികരിച്ചു.
Content Highlights: Dubai driver, security guard win Dh250,000 each in Big Ticket weekly draw