റമദാനിനോട് അനുബന്ധിച്ച് യുഎഇയിൽ 1295 തടവുകാർക്ക് മോചനം; ഉത്തരവിട്ട് ഭരണാധികാരി

ശിക്ഷയുടെ ഭാഗമായി ഉണ്ടാകുന്ന തടവുകാരുടെ പിഴയടക്കമുള്ള സാമ്പത്തിക ബാധ്യതകള്‍ പരിഹരിക്കുമെന്നും അറിയിച്ചിട്ടുണ്ട്.

dot image

അബുദാബി: റമദാന്‍ മാസം ആരംഭിക്കുന്നതിന് മുന്നോടിയായി യുഎഇയിലെ വിവിധ ജയിലുകളില്‍ കഴിയുന്ന 1295 തടുവകാരെ മോചിപ്പാക്കാന്‍ ഉത്തരവ്. യുഎഇ ഭരണാധികാരിയും പ്രസിഡന്റുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനാണ് ഉത്തരവിട്ടത്. ശിക്ഷയുടെ ഭാഗമായി ഉണ്ടാകുന്ന തടവുകാരുടെ പിഴയടക്കമുള്ള സാമ്പത്തിക ബാധ്യതകള്‍ പരിഹരിക്കുമെന്നും അറിയിച്ചിട്ടുണ്ട്.

തടവുകാര്‍ക്ക് പുതിയ തുടക്കം നല്‍കുന്നതിനും അവരുടെ കുടുംബങ്ങള്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ ലഘൂകരിക്കുന്നതിനും അവരുടെ വീടുകളിലും പ്രാദേശിക സമൂഹത്തിലും സ്ഥിരത വളര്‍ത്തുന്നതിനുമുള്ള യുഎഇ പ്രസിഡന്റ് പ്രതിബന്ധതയുടെ ഭാഗമാണ് നടപടി.

ശിക്ഷാ കാലയളവിലെ സ്വഭാവം കണക്കിലെടുത്താണ് മോചനത്തിന് പരി​ഗണിക്കുക. എല്ലാ റമദാന്‍ മാസത്തിലും തടവുകാരെ മോചിപ്പിക്കാറുണ്ട്. കഴിഞ്ഞ വര്‍ഷം 735 തടുവകാര്‍ക്കാണ് മോചനം ലഭിച്ചത്.

Content Highlights: UAE President orders release of 1,295 inmates ahead of Ramadan

dot image
To advertise here,contact us
dot image