
ഇന്ന് പലരുടേയും വിനോദങ്ങളിൽ ഒന്നാണ് റീലുകൾ. ഇമോഷണലുകൾക്കനുസരിച്ച് നിരന്തരും റീല്‍ലുകള്‍ ഷെയര്‍ ചെയ്യുന്നവരും നമുക്കിടയിലുണ്ട്. ഇന്‍സ്റ്റഗ്രാം അതിന്റെ ഷോര്‍ട്ട് ഫോം വീഡിയോ ഫീച്ചറായ റീല്‍സിന് പ്രത്യേക ആപ്പ് പുറത്തിറക്കാന്‍ ആലോചിക്കുന്നുവെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.
യുഎസില്‍ ടിക് ടോക് അനിശ്ചിതത്വത്തില്‍ ആയതിനാല്‍ ഈ അവസരം ലക്ഷ്യമിടുകയാണ് കമ്പനി. എന്നാല്‍ ഇന്‍സ്റ്റഗ്രാമില്‍ നിന്ന് റീലുകള്‍ നീക്കം ചെയ്യാതെയാകും പുതിയ ആപ്പിന്റെ പ്രവർത്തനമെന്നാണ് വിവരം. ഇക്കാര്യത്തില്‍ മെറ്റ പ്രതികരിച്ചിട്ടില്ല.
ദി ഇൻഫർമേഷന്റെ റിപ്പോർട്ട് അനുസരിച്ച്, ഈ ആഴ്ച നടന്ന സ്റ്റാഫ് മീറ്റിംഗിൽ ഇൻസ്റ്റാഗ്രാമിന്റെ മേധാവി ആദം മൊസേരി ഈ ആശയം ചർച്ച ചെയ്തു. ടിക് ടോക്കിന് നിയന്ത്രണങ്ങളോ അടച്ചുപൂട്ടലോ നേരിടുകയാണെങ്കിൽ റീൽസിനായി ഒരു പ്രത്യേക ആപ്പ് പുറത്തിറക്കാമെന്നും, ഇത് ഉപയോക്താക്കൾക്ക് സമാനമായ വീഡിയോ-സ്ക്രോളിംഗ് അനുഭവം നൽകുന്നതാകണമെന്നുമാണ് കമ്പനി പദ്ധതിയിടുന്നത്.
ജനുവരിയില്‍ എഡിറ്റ്‌സ് എന്ന പേരില്‍ ഒറു പുതിയ വീഡിയോ എഡിറ്റിങ് ആപ് മെറ്റ പ്രഖ്യാപിച്ചിരുന്നു. ടിക് ടോക്ക് മാതൃ കമ്പനിയായ ബൈറ്റ് ഡാന്‍സിന്റെ ഉടമസ്ഥതയിലുള്ള വീഡിയോ എഡിറ്റിങ് ആപ്പായ ക്യാപ്കട്ടിന്റെ ഉപയോക്തൃ അടിത്തറയുടെ ഒരു പങ്ക് സ്വന്തമാക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു ഈ നീക്കം. ടിക് ടോക്കുമായി മത്സരിക്കുക എന്ന ലക്ഷ്യത്തോടെ 2018ല്‍ മെറ്റാ ലാസോ എന്ന ഒരു വീഡിയോ ഷെയറിങ് ആപ് ഫേയ്‌സ് ബുക്ക് പരീക്ഷിച്ചിരുന്നു പക്ഷേ പ്രചാരം കിട്ടാതായതോടെ അടച്ചുപൂട്ടി.
Content Highlights: | Instagram considering launch of standalone reels app to take on virals