പ്രവാസി മലയാളിയ്ക്ക് ആശ്വാസമായി കോടതി വിധി; അർഹതപ്പെട്ട തൊഴില്‍ ആനുകൂല്യങ്ങള്‍ നല്‍കി കമ്പനി

മലപ്പുറം ചക്കരപ്പറമ്പ് സ്വദേശി ഉണ്ണിക്കൃഷ്ണനാണ് അര്‍ഹമായ ആനുകൂല്യങ്ങള്‍ നല്‍കാന്‍ കോടതി ഉത്തരവിട്ടത്.

dot image

ദുബായ്: പ്രവാസി മലയാളിയ്ക്ക് ആശ്വാസമായി കോടതി വിധി. ഗുജറാത്ത് സ്വദേശിയുടെ ഉടമസ്ഥതയിലുള്ള ബില്‍ഡിങ് മെറ്റീരിയല്‍ കമ്പനിയില്‍ സൂപ്പര്‍വൈസറായിരുന്ന മലയാളിക്ക് ലഭിക്കേണ്ടിയിരുന്ന തൊഴില്‍ ആനുകൂല്യങ്ങളിലാണ് തീരുമാനമായത്. മലപ്പുറം ചക്കരപറമ്പ് സ്വദേശി ഉണ്ണിക്കൃഷ്ണന് അര്‍ഹമായ ആനുകൂല്യങ്ങള്‍ നല്‍കാനാണ് കോടതി ഉത്തരവിട്ടത്.

അഞ്ച് വര്‍ഷം ഉണ്ണിക്കൃഷ്ണന്‍ ആ കമ്പനിയില്‍ ജോലി ചെയ്തിരുന്നുവെങ്കിലും കൃത്യമായ വേതനമോ ആനൂകൂല്യങ്ങളോ ലഭിച്ചിരുന്നില്ല. തുടര്‍ന്നാണ് ഉണ്ണിക്കൃഷ്ണന്‍ ജോലി ഉപേക്ഷിച്ചത്. പിന്നാലെ ഉണ്ണിക്കൃഷ്ണന്‍ ലേബര്‍ കോടതിയെ സമീപിക്കുകയായിരുന്നു.

കേസുമായി ബന്ധപ്പെട്ട നടപടികള്‍ യാബ് നിയമസഹായ സംഘമാണ് പൂർത്തിയാക്കിയത്. ഉണ്ണിക്കൃഷ്ണന് അര്‍ഹമായ അലവന്‍സും ഗ്രാറ്റുവിറ്റിയും നാല് മാസക്കെ ശമ്പളവും ലഭിച്ചിട്ടില്ലെന്ന് കോടതിയില്‍ തെളിഞ്ഞതോടെ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവിട്ടു. 44455 ദിര്‍ഹം നല്‍കാനാണ് ലേബര്‍ തോടതി കമ്പനിയോട് ആവശ്യപ്പെട്ടത്.

നഷ്ടപരിഹാരം നല്‍കുന്നത് വരെ കമ്പനിയുടെ വസ്തുവകകള്‍ പിടിച്ചെടുക്കാനും ബാങ്ക് അക്കൗണ്ട് മരവിപ്പിക്കാനും കോടതി നിര്‍ദേശിച്ചിരുന്നു. ഇതോടെ കമ്പനി നഷ്ടപരിഹാരത്തുക കോടതിയില്‍ കെട്ടിവെക്കുകയായിരുന്നു.

Content Highlights: Supervisor obtained employment benefits through court

dot image
To advertise here,contact us
dot image