
അബുദാബി: മാർച്ചിൽ യുഎഇയില്‍ ഇന്ധന വില കുറയും. മാര്‍ച്ച് ഒന്ന് മുതല്‍ സൂപ്പര്‍ 98 പെട്രോളിന് ലിറ്ററിന് 2.73 ദിര്‍ഹമായിരിക്കും നിരക്ക്. സ്‌പെഷ്യല്‍ 95 ലിറ്ററിന് 2.61 ദിര്‍ഹം, ഇ-പ്ലസ് 91 പെട്രോളിന് ലിറ്ററിന് 2.54 ദിര്‍ഹം എന്നിവയാണ് പുതുക്കിയ നിരക്ക്. പെട്രോള്‍ ലിറ്ററിന് കഴിഞ്ഞ മാസത്തേക്കാള്‍ രണ്ട് ഫില്‍സും ഡീസല്‍ ലിറ്ററിന് 5 ഫില്‍സുമാണ് കുറവ്.
പെട്രോള്‍ നിരക്കില്‍ രണ്ട് ഫില്‍സ് ആണ് നാളെ മുതല്‍ കുറവുണ്ടാവുക. ഡീസല്‍ ലിറ്ററിന് 5 ഫില്‍സ് കുറച്ച് 2.77 ദിര്‍ഹമാണ് നാളെ മുതല്‍ പുതുക്കിയ നിരക്ക്. ഫെബ്രുവരിയില്‍ സൂപ്പര്‍ 98 പെട്രോളിന് 2.74 സ്‌പെഷ്യൽ 95 ലിറ്ററിന് 2.63, ഇ-പ്ലസ് 91 പെട്രോളിന് ലിറ്ററിന് 2.5, ഡീസല്‍ ലിറ്ററിന് 2.82 ദിര്‍ഹം എന്നിങ്ങനെയായിരുന്നു നിരക്ക്.
ഫെബ്രുവരിയില്‍ രണ്ട് മാസത്തിന് ശേഷം ഇന്ധന വില കുത്തനെ വര്‍ധിച്ചിരുന്നു. ആഗോള വിലനിലവാരത്തിന് അനുസരിച്ചാണ് 2015 മുതല്‍ യുഎഇ എല്ലാ മാസവും ഇന്ധന വില പുതുക്കി നിശ്ചയിക്കുന്നത്.
Content Highlights: UAE Announces fuel prices for march 2025