രാജകുടുംബത്തിന്‍റെ ഡോക്ടര്‍ ജോര്‍ജ് മാത്യുവിന്‍റെ ഭാര്യ അല്‍ ഐനില്‍ അന്തരിച്ചു

സംസ്‌കാരം ശുശ്രൂഷ നാളെ ഉച്ചയ്ക്ക് 12ന് അല്‍ ഐന്‍ സെന്റ് ഡയനീഷ്യസ് ഓര്‍ത്തഡോക്‌സില്‍ വെച്ച് നടക്കും

dot image

അല്‍ ഐന്‍: പത്തനംതിട്ട സ്വദേശിയും രാജകുടുംബത്തിന്റെ ഡോക്ടറുമായ ജോര്‍ജ് മാത്യൂവിന്റെ ഭാര്യ വത്സ ബെഞ്ചമിന് (79) അന്തരിച്ചു. സംസ്‌കാരം ശുശ്രൂഷ നാളെ ഉച്ചയ്ക്ക് 12ന് അല്‍ ഐന്‍ സെന്റ് ഡയനീഷ്യസ് ഓര്‍ത്തഡോക്‌സില്‍ വെച്ച് നടക്കും.

അല്‍ ഐന്‍ സെന്റ് ഡയനീഷ്യസ് ഓര്‍ത്തഡോക്‌സ് ഇടവകാംഗവും തുമ്പമണ്‍ സെന്റ് മേരീസ് കത്തീജ്രല്‍ പള്ളി മാതൃ ഇടവകാംഗവുമാണ്. അല്‍ ഐനിലെ പ്രവാസി സമൂഹത്തിന്റെ ഉന്നമനത്തിനായി ഇടപെടല്‍ നടത്തിയിരുന്ന വത്സ ഇന്ത്യന്‍ സോഷ്യല്‍ സെന്റര്‍, ഇന്ത്യന്‍ ലേഡീസ് അസോസിയേഷന്‍ എന്നീ സംഘടനകളുടെ നേതൃപദവി വഹിക്കുകയും ചെയ്തിരുന്നു.

1996ല്‍ ഡോ ജോര്‍ജ് മാത്യുവിനെ വിവാഹം കഴിച്ച ശേഷം 1977ല്‍ അല്‍ ഐനില്‍ സ്ഥിരതാമസമാക്കി. 2004ല്‍ ഡോ. ജോര്‍ജ് മാത്യുവിനും കുടുംബത്തിനും യുഎഇ പൗരത്വം നല്‍കി. കെഎം ബെഞ്ചമിന്റേയും തങ്കമ്മ ജോണിന്റേയും മകളാണ് വത്സ ബെഞ്ചമിന്‍. മകള്‍: മറിയം പ്രിയാ മാത്യു.

Content Highlights: Pathanamthitta valsa benjamin passess away al ain

dot image
To advertise here,contact us
dot image