17 തികഞ്ഞവർക്ക് ഡ്രൈവിങ് ലൈസൻസ്; പുതിയ മാറ്റവുമായി യുഎഇ

നിലവിൽ പതിനെട്ടാണ് ലൈസൻസ് ലഭിക്കുന്നതിനുളള പ്രായപരിധി

dot image

അബുദാബി: യുഎഇയിൽ പതിനേഴ് വയസ് തികഞ്ഞവർക്കും ഇനി ഡ്രൈവിങ് ലൈസൻസ്. മാർച്ച് 29 മുതൽ ലൈസൻസിന് അപേക്ഷിക്കാനുളള നടപടി ക്രമങ്ങൾ ആരംഭിക്കുമെന്ന് ​ഗതാ​ഗത മന്ത്രാലയം അറിയിച്ചു.

2024 ഒക്ടോബറിലാണ് ഡ്രൈവിങ് ലൈസൻസ് ലഭിക്കാനുളള ഏറ്റവും കുറഞ്ഞ പ്രായം 17 ആക്കി കുറച്ചുകൊണ്ടുളള പ്രഖ്യാപനമുണ്ടായത്. ഡ്രൈവിങ് ലൈസൻസിന്റെ പ്രായപരിധി കുറയ്ക്കുന്ന ആദ്യ ​ഗൾഫ് രാജ്യമാണ് യുഎഇ. പുതിയ നിയമമനുസരിച്ച് കാറുകൾക്കും ചെറിയ വാഹനങ്ങൾക്കും ലൈസൻസ് നേടുന്നതിനുളള കുറഞ്ഞ പ്രായപരിധിയാണിത്.

നിലവിൽ പതിനെട്ടാണ് ലൈസൻസ് ലഭിക്കുന്നതിനുളള പ്രായപരിധി. പതിനേഴര വയസുളളവർക്ക് ലൈസൻസിന് രജിസ്റ്റർ ചെയ്യാം. അവർക്ക് ഡ്രൈവിങ് പഠിക്കാനും ടെസ്റ്റ് വിജയിക്കാനും കഴിയും. എന്നാൽ അപേക്ഷകന് 18 വയസ് പൂർത്തിയാകുമ്പോൾ മാത്രമേ ലൈസൻസ് ലഭിക്കുകയുളളു, ഇതിനാണ് ഇപ്പോൾ മാറ്റം വന്നിരിക്കുന്നത്.

Content Highlights: UAE Driving Licence Age Lowered to 17 Year Olds Line up to get Permits

dot image
To advertise here,contact us
dot image