ലോകത്തെ ഏറ്റവും മികച്ച വിമാനത്താവളം; തുടർച്ചയായി മൂന്നാം തവണയും അബുദാബി എയർപോർട്ട്

എയര്‍പോര്‍ട്ട് കൗണ്‍സില്‍ ഇന്റര്‍നാഷനലിന്റെ വേള്‍ഡ് എയര്‍പോര്‍ട്ട് സര്‍വീസ് ക്വാളിറ്റി അവാര്‍ഡാണ് അബുദാബി നേടിയത്

dot image

ലോകത്തെ ഏറ്റവും മികച്ച വിമാനത്താവളമായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ട് അബുദാബി സായിദ് രാജ്യന്തര വിമാനത്താവളം. എയര്‍പോര്‍ട്ട് കൗണ്‍സില്‍ ഇന്റര്‍നാഷനലിന്റെ വേള്‍ഡ് എയര്‍പോര്‍ട്ട് സര്‍വീസ് ക്വാളിറ്റി അവാര്‍ഡാണ് അബുദാബിയെ നേടിയത്. Best Airport at Arrivals Globally എന്ന വിഭാഗത്തിലാണ് അബുദാബി എയർപോർട്ട് പുരസ്കാരം സ്വന്തമാക്കിയത്. തുടര്‍ച്ചയായി മൂന്നാം തവണയാണ് വിമാനത്താവളത്തെ തെരഞ്ഞെടുക്കുന്നത്. ലോകോത്തര സൗകര്യങ്ങള്‍, പ്രവര്‍ത്തന ശേഷി മികവ്, നടപടിക്രമങ്ങളുടെ സുതാര്യത എന്നിവയാണ് എയര്‍പോര്‍ട്ടിനെ പുരസ്‌കാരത്തിന് അര്‍ഹമാക്കിയത്.


സായിദ് ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ടിന്റെ ലോകോത്തര ആതിഥ്യമര്യാദയ്ക്കുള്ള അംഗീകാരം കൂടിയാണിതെന്ന് മാനേജിങ് ഡയറക്ടറും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ എലീന സോര്‍ലിനി പറഞ്ഞു.

അബുദാബി വഴി പോകുന്ന യാത്രക്കാര്‍ക്ക് ആദ്യവസാനം വരെ മികച്ച സേവനമാണ് നല്‍കുന്നതെന്നും പറഞ്ഞു. 2024ല്‍ 29 ദശലക്ഷം യാത്രക്കാർ സായിദ് രാജ്യാന്തര വിമാനത്താവളത്തിലൂടെ യാത്ര ചെയ്തിരുന്നു.

Content Highlights: Zayed International Airport Was Just Named The Best Airport at Arrivals Globally!

dot image
To advertise here,contact us
dot image