യുഎഇയിൽ ചെറിയ പെരുന്നാൾ അവധി പ്രഖ്യാപിച്ചു; വാരാന്ത്യം ഉൾപ്പെടെ നീണ്ട അവധി

റമദാന് ശേഷമുള്ള ശവ്വാൽ ഒന്ന് മുതൽ മൂന്ന് വരെയാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നതെന്ന് ഫെഡറല്‍ അതോറിറ്റി ഫോര്‍ ഗവണ്‍മെന്റ് ഹ്യൂമണ്‍ റിസോഴ്‌സ് അറിയിച്ചു

dot image

ദുബായ്: യുഎഇയില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ചെറിയ പെരുന്നാള്‍ (ഈദില്‍ ഫിത്ര്‍) അവധി പ്രഖ്യാപിച്ചു. റമദാന് ശേഷമുള്ള ശവ്വാൽ ഒന്ന് മുതൽ മൂന്ന് വരെയാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നതെന്ന് ഫെഡറല്‍ അതോറിറ്റി ഫോര്‍ ഗവണ്‍മെന്റ് ഹ്യൂമണ്‍ റിസോഴ്‌സ് അറിയിച്ചു. റമസാൻ 30 ദിവസം പൂർത്തിയാക്കിയാൽ ഈ മാസം 30 പെരുന്നാൾ അവധിയിൽ കൂടിച്ചേരുന്ന ഔദ്യോഗിക അവധിയായിരിക്കും.

മാസം 29നാണ് ചന്ദ്രകല കാണുന്നതെങ്കില്‍ ചെറിയ പെരുന്നാള്‍ 30-ാം തീയതിയായിരിക്കും. അങ്ങിനെയെങ്കിൽ മൂന്ന് ദിവസമായിരിക്കും അവധി. വാരാന്ത്യ അവധി കൂടി കൂട്ടിയാൽ നാല് ദിവസമായിരിക്കും അവധി ലഭിക്കുക. ഇനി 30നാണ് ചന്ദ്രക്കല കാണുന്നതെങ്കില്‍ മാര്‍ച്ച് 31നായിരിക്കും പെരുന്നാള്‍. അങ്ങനെയെങ്കില്‍ 31 മുതല്‍ ഏപ്രില്‍ രണ്ടുവരെയായിരിക്കും ചെറിയ പെരുന്നാള്‍ അവധി. 29 മുതല്‍ ഏപ്രില്‍ 2 വരെ അഞ്ച് ദിവസത്തെ നീണ്ട വാരാന്ത്യ അവധി ലഭിക്കും.

ഷാര്‍ജയിലെ പൊതുമേഖലാ ജീവനക്കാര്‍ക്ക് വെള്ളിയാഴ്ച വാരാന്ത്യ ദിനമായതിനാല്‍ ആറ് ദിവസത്തെ അവധിയാണ് ലഭിക്കുക. 30നാണ് പെരുന്നാളെങ്കില്‍ ഈ മാസം 28 മുതല്‍ ഏപ്രില്‍ 1 വരെ അഞ്ച് ദിവസത്തെ അവധിയായിരിക്കും. 31നാണ് ചെറിയ പെരുന്നാളെങ്കിൽ 28 മുതല്‍ ഏപ്രില്‍ രണ്ട് വരെ ആറ് ദിവസത്തെ അവധിയായിരിക്കും ലഭിക്കുക.

Content Highlights: Eid Al Fitr 2025: UAE public sector holidays announced

dot image
To advertise here,contact us
dot image