ദുബായില്‍ നിര്‍മ്മാണത്തിലിരിക്കുന്ന കെട്ടിടത്തില്‍ തീപിടിത്തം

മുകളിലത്തെ രണ്ട് നിലകളില്‍ നിന്നാണ് തീയും പുകയുമുയര്‍ന്നതെന്ന് അധികൃതര്‍ അറിയിച്ചു

dot image

ദുബായ്: മുഹമ്മദ് ബിന്‍ സായിദ് റോഡിലെ നിര്‍മ്മാണത്തിലിരിക്കുന്ന കെട്ടിടത്തില്‍ തീപിടത്തം. ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടോടെയാണ് തീപിടിത്തമുണ്ടായത്.

ഗ്ലോബല്‍ വില്ലേജന് എതിര്‍വശത്തുള്ള കെട്ടിടത്തിലാണ് തീപിടിത്തം ഉണ്ടായത്. മുകളിലത്തെ രണ്ട് നിലകളില്‍ നിന്നാണ് തീയും പുകയുമമുയര്‍ന്നതെന്ന് അധികൃതര്‍ അറിയിച്ചു. ജോലി കഴിഞ്ഞ് നോമ്പ് തുറക്കാന്‍ പോകുന്നവരുടെ തിരക്കുള്ള റോഡാണിത്. പ്രദേശത്ത് കനത്ത ഗതാഗതകുരുക്ക് ഉണ്ടായതായി റിപ്പോർട്ടുണ്ട്.

വിവരം അറിഞ്ഞ ഉടനെ സിവില്‍ ഡിഫന്‍സ് സംഭവസ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി. തീപിടിത്തത്തിന്റെ കാരണം പൊലീസ് അന്വേഷിക്കുകയാണ്.

Content Highlights: Fire breaks out at under-construction site opposite Dubai's Global Village

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us