
ദുബായ്: ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാന്‍ ബിന്‍ റാശിദ് അല്‍ മക്തൂമിന് നാലാമത്തെ കുഞ്ഞ് പിറന്നു. പെണ്‍കുഞ്ഞ് പിറന്ന വിവരം ഷെയ്ഖ് ഹംദാന്‍ സോഷ്യല്‍ മീഡിയയിലൂടെ അറിയിക്കുകയായിരുന്നു. ഇന്‍സ്റ്റഗ്രാമില്‍ സ്‌റ്റോറിയിടുകയായിരുന്നു.
ഹിന്ദ് ബിന്‍ത് ഹംദാന്‍ ബിന്‍ മുഹമ്മദ് അല്‍ മക്തൂം എന്നാണ് കുഞ്ഞിന് പേര് നല്‍കിയിരിക്കുന്നത്. രണ്ട് ആണ്‍കുട്ടികളും രണ്ട് പെണ്‍കുട്ടികളുമാണ് ഷെയ്ഖ് ഹംദാനുള്ളത്. 2023 ഫെബ്രുവരി 25നാണ് മൂന്നാമത്തെ കുട്ടിയായ മുഹമ്മദ് ബിന്‍ ഹംദാന്‍ ബിന്‍ മുഹമ്മദ് അല്‍ മക്തൂമിന്റെ ജനന വാര്‍ത്ത അദ്ദേഹം പങ്കുവെച്ചത്.
2021ല്‍ അദ്ദേഹത്തിന് ഇരട്ടക്കുട്ടികള്‍ ജനിച്ചു. ഒരു ആണ്‍കുട്ടിയും ഒരു പെണ്‍കുട്ടിയുമായിരുന്നു. ഷെയ്ഖ, റാഷിദ് എന്നിവരാണ് മക്കള്‍.
Content Highlights: Shiekh hamdan welecomes fourth child