
ദുബായ്: യുഎഇയില് നമസ്കാരത്തിനിടയില് കുഴഞ്ഞ് വീണ് പ്രവാസി മലയാളി മരിച്ചു. പെടേന കെ പി ഹൗസില് ഷാഹുല് ഹമീദ് (49) ആണ് മരിച്ചത്. ദുബായിലെ ദെയ്റ ബനിയാസ് അല് ഫുതൈം പള്ളിയില് ളുഹര് നുമസ്കാരത്തിനിടെ കുഴഞ്ഞുവീഴുകയായിരുന്നു.
സോഹദരന് മുസ്തഫയോടൊപ്പം ദെയ്റ സബ്ക്കയില് അല് നജഫ് കഫെറ്റീരിയ നടത്തിവരികയായിരുന്നു. പരേതനായ എം സി മുഹമ്മദ് ഹാജിയുടേയും കെ പി മറിയം ഹ്ജ്ജുമ്മയുടേയും മകനാണ് ഷാഹുല് ഹമീദ്.
ഭാര്യ: ഫരീദ, മക്കള്: ഷംലാന് ഹുദവി, ഹാഫിസത്ത് ഫാത്തിമ ഷിസ, മുഹമ്മദ് ഷാന്, മുഹമ്മദ് ഇബ്രാഹിം. മരുമകന്: സയ്യിദ് അബൂബക്കര് ബാഖവി, സഹോദരങ്ങള്: മുസ്തഫ, അസ്മ, റംല, ഫൗസിയ, പരേതരായ ഹലീമ, ഹഫ്സത്ത്.
Content Highlights: Malayali expatriate dies in Dubai after collapsing during prayers