
യുഎഇയില് 18 വയസിന് മുകളിലുള്ളവര്ക്ക് ജീവിതപങ്കാളിയെ തിരഞ്ഞെടുക്കാനുള്ള അവകാശം നല്കുന്ന പരിഷ്കരിച്ച ഫെഡറല് വ്യക്തിനിയമം പ്രാബല്യത്തിലായി. ഇതനുസരിച്ച് മാതാപിതാക്കള് വിസമ്മതിച്ചാലും പ്രായപൂര്ത്തിയായവര്ക്ക് ഇഷ്ടമുള്ളയാളെ വിവാഹം കഴിക്കാന് കോടതി മുഖേന സാധിക്കും. വിവാഹം, വിവാഹ മോചനം, കുട്ടികളുടെ കസ്റ്റഡി പ്രായം തുടങ്ങിയ വിഷയങ്ങളില് ജനുവരിയില് കൊണ്ടുവന്ന ഭേദഗതിയാണ് പ്രാബല്യത്തില് വന്നത്.
വിദേശ മുസ്ലിം സ്ത്രീകളുടെ വിവാഹത്തിന് രക്ഷാകര്ത്താവ് വേണമെന്ന് അവരുടെ ദേശീയ നിയമം ആവശ്യപ്പെടുന്നില്ലെങ്കില് മാതാപിതാക്കളുടെ സമ്മതമില്ലാതെ വിവാഹിതരാകാം. ഇതേസമയം പുരുഷനും സ്ത്രീയും തമ്മില് 30 വയസ്സിലേറെ വ്യത്യാസമുണ്ടെങ്കില് കോടതിയുടെ അനുമതിയോടെ മാത്രമേ വിവാഹം ചെയ്യാന് സാധിക്കൂ.
സ്ത്രീയെ വിവാഹം കഴിക്കാനുള്ള പുരുഷന്റെ അഭ്യര്ത്ഥന മാത്രമാണ് വിവാഹ നിശ്ചയമെന്നും അതിനെ വിവാഹമായി കണക്കാക്കാനാവില്ലെന്നും നിയമത്തില് വ്യക്തമാക്കുന്നു. വിവാഹത്തിന് അന്തിമ രൂപം നല്കിയ ശേഷം പിന്മാറുകയാണെങ്കില് പരസ്പരം നല്കിയ സമ്മാനങ്ങള് വീണ്ടെടുക്കാനും അനുമതി നല്കുന്നുണ്ട്. 25,000 ദിര്ഹത്തില് കൂടുതല് വിലയേറിയ സമ്മാനങ്ങള് അവയുടെ മൂല്യത്തെ അടിസ്ഥാനമാക്കി വീണ്ടെടുക്കാം. വിവാഹ കരാറില് പ്രത്യേകം നിഷ്കര്ഷിച്ചിട്ടില്ലെങ്കില് ഭാര്യ ഭര്ത്താവിനോടൊപ്പം അനുയോജ്യമായ ഭവനത്തില് താമസിക്കണം.
ഭാര്യയ്ക്കും ഭര്ത്താവിനും പരസ്പരം ദോഷകരമായി ബാധിക്കുന്നില്ലെങ്കിലും മറ്റൊരു രക്ഷകര്ത്താവ് ഇല്ലെങ്കിലും ഇരുവരുടേയും മുന് വിവാഹത്തിലെ മക്കളോടൊപ്പം താമസിക്കാം. ദമ്പതികളില് ഇരുവരുടേയും സമ്മതിമില്ലാകെ മറ്റാരും ഇവരോടൊപ്പം താമസിക്കാനും പാടില്ല.
വിവാഹമോചന കേസുകളില് കുട്ടികളുടെ കസ്റ്റഡി പ്രായം 18 വയസ്സാക്കി ഉയര്ത്തി. നേരത്തെ ആണ്കുട്ടികള്ക്ക് 11, പെണ്കുട്ടികള്ക്ക് 15 വയസ്സ് തികഞ്ഞാല് ഏത് രക്ഷിതാവിനൊപ്പം ജീവിക്കണമെന്ന് തിരഞ്ഞെടുക്കാനുള്ള അവകാശം കുട്ടിക്കായിരിക്കും. 18 വയസ്സ് തികഞ്ഞവര്ക്ക് പാസ്പോര്ട്ടുകളും തിരിച്ചറിയല് രേഖകളും സ്വന്തമായി കൈവശം വയ്ക്കാം.
മാതാപിതാക്കളെ അവഗണിക്കല്, മോശമായി പെരുമാറല്, ദുരുപയോഗം ചെയ്യല്, ഉപേക്ഷിക്കല്, ആവശ്യമുള്ളപ്പോള് സാമ്പത്തിക സഹായം നല്കാതിരിക്കല് എന്നിവയ്ക്ക് കടുത്ത ശിക്ഷയാണ് വ്യക്തി നിയമത്തില് വ്യവസ്ഥ ചെയ്യുന്നത്.
പ്രായപൂര്ത്തിയാകാത്തവരുമായി അനുവാദമില്ലാതെ യാത്ര ചെയ്യുക, അവരുടെ സ്വത്ത് തട്ടിയെടുക്കുക, അനന്തരവകാശം പാഴാക്കുക എന്നീ നിയമലംഘനങ്ങള്ക്കും കടുത്ത ബന്ധങ്ങളും സാമൂഹിക സ്ഥിരതയും ഐക്യവും ഊട്ടിയുറപ്പിക്കാനും അവകാശം സംരക്ഷണം ശക്തമാക്കാനുമാണ് നിയമഭേദഗതി ലക്ഷ്യമിടുന്നത്.
Content Highlights: New Personal Status law introduced in UAE, here are the details