ഓട്ടിസമുള്ള പെൺകുട്ടിയെ കൊലപ്പെടുത്തി മുത്തശ്ശി; നടപടിയുമായി ദുബായ് പൊലീസ്

കുട്ടിയുടെ പരിചരണത്തിന്റെ ഭാരത്തില്‍ നിന്ന് മകനെയും മരുമകളെയും മോചിപ്പിക്കാനാണെന്ന് മൊഴി

dot image

ദുബായ്: ഓട്ടിസം ബാധിച്ച 8 വയസുകാരിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ മുത്തശ്ശി വിചാരണ നേരിടണം. കേസില്‍ ദുബായ് പബ്ലിക് പ്രോസിക്യൂഷന്‍ ആണ് അന്വേഷണം നടത്തുന്നത്.

കഴിഞ്ഞ ദിവസമാണ് അഫ്ഗാന്‍ സ്വദേശിയ പെണ്‍കുട്ടിയെ കഴിഞ്ഞ ദിവസമാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. പെണ്‍കുട്ടിയെ വസ്ത്രം മാറാന്‍ സഹായിച്ചതിന് തൊട്ടുപിന്നാലെ മുത്തശ്ശി കുട്ടിയുടെ വസ്ത്രം ഉപയോഗിച്ച് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതായി ദുബായ് പൊലീസ് പറഞ്ഞു.

സംഭവം നടക്കുമ്പോള്‍ താന്‍ വീടിന് പുറത്തായിരുന്നെന്നെന്ന് പെണ്‍കുട്ടിയുടെ പിതാവ് പൊലീസിന് മൊഴി നല്‍കി. വീട്ടിലെത്തിയപ്പോള്‍ മകള്‍ അനങ്ങാതെ കിടക്കുന്നതാണ് കണ്ടതെന്നും ഉടന്‍ ആംബുലന്‍സ് വിളിച്ചെങ്കിലും പെണ്‍കുട്ടി മരിച്ചതായി പാരാമെഡിക്കല്‍ പ്രൊഫഷണലുകള്‍ സ്ഥിരീകരിച്ചതായും പെണ്‍കുട്ടിയുടെ പിതാവ് മൊഴി നല്‍കിയിരുന്നു.

കഴുത്തില്‍ ശ്വാസം മുട്ടിച്ചതിന്റെ വ്യക്തമായ പാടുകള്‍ കണ്ടതോടെയാണ് പൊലീസില്‍ വിവരമറിയിച്ചത്. കുട്ടിയെ അവസാനമായി ജീവനോടെ കണ്ടത് കുട്ടിയുടെ മുത്തശ്ശിയായിരുന്നു. തുടര്‍ന്നുള്ള ചോദ്യം ചെയ്യലിലാണ് പ്രതി കുറ്റം സമ്മതിച്ചത്.

വിസിറ്റ് വിസയിലാണ് മരിച്ച കുഞ്ഞിന്റെ പിതാവ് തന്റെ മാതാപിതാക്കളെ ദുബായിലേക്ക് കൊണ്ടുവന്നത്. കുട്ടിയുടെ പരിപാലനത്തെച്ചൊല്ലി മുത്തശ്ശി തര്‍ക്കമുയര്‍ത്തിയിരുന്നു.

ദുബായ് പൊലീസ് പട്രോളിംഗ് സംഘവും, ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഉദ്യോഗസ്ഥരും, ഫോറന്‍സിക് വിദഗ്ധരും നടത്തിയ അന്വേഷണത്തിലും ചോദ്യം ചെയ്യലിനും ശേഷം പെണ്‍കുട്ടിയെ ജീവനോടെ കണ്ട അവസാനത്തെ വ്യക്തി എന്‍കെഎസ് എന്നറിയപ്പെടുന്ന മുത്തശ്ശിയാണെന്ന് അധികൃതര്‍ കണ്ടെത്തുകയായിരുന്നു. മകനെയും മരുമകളെയും പരിചരണത്തിന്റെ ഭാരത്തില്‍ നിന്ന് മോചിപ്പിക്കാനാണ് താന്‍ ഈ കൃത്യം ചെയ്തതെന്ന് അവര്‍ പൊലീസിനോട് പറഞ്ഞു.

നേരത്തെ കുഞ്ഞിനെ ചികിത്സക്കായി ഇന്ത്യയിലേക്ക് കൊണ്ടുപോകാന്‍ കുടുംബം തീരുമാനിച്ചിരുന്നു. അന്വേഷണം തുടരുകയാണ്, പ്രതിയെ കൂടുതല്‍ നിയമനടപടികള്‍ക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറി.

Content Highlights: Grandmother to face trial for killing 8-year-old autistic girl in Dubai

dot image
To advertise here,contact us
dot image