പുതിയ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അക്കാദമിയുമായി യുഎഇ; ലക്ഷ്യം പുതുതലമുറയിലെ എഐ വിദഗ്ധരെ വികസിപ്പിക്കൽ

അബുദാബി സ്‌കൂൾ ഓഫ് മാനേജ്‌മെന്റുമായി സഹകരിച്ച് പോളിനോം ഗ്രൂപ്പ് ആണ് എഐ അക്കാദമി ആരംഭിച്ചിരിക്കുന്നത്

dot image

പുതിയ തലമുറയിൽ നിന്ന് പുതിയ എഐ വിദഗ്ധരെ വികസിപ്പിക്കുന്നതിനായി പുതിയ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അക്കാദമി ആരംഭിച്ച് യുഎഇ. ആഗോള എഐ നവീകരണത്തിൽ മിഡിൽ ഈസ്റ്റിന്റെ സ്ഥാനം ശക്തിപ്പെടുത്തുക എന്ന ലക്ഷ്യം കൂടി അക്കാദമിയുടെ ഭാഗമാണ്.

അബുദാബി സ്‌കൂൾ ഓഫ് മാനേജ്‌മെന്റുമായി സഹകരിച്ച് പോളിനോം ഗ്രൂപ്പ് ആണ് എഐ അക്കാദമി ആരംഭിച്ചിരിക്കുന്നത്. എക്‌സിക്യൂട്ടീവുകൾ, മുതിർന്ന സർക്കാർ ഉദ്യോഗസ്ഥർ, സാങ്കേതിക വിദഗ്ധർ എന്നിവർക്കായി പ്രത്യേകം രൂപകൽപ്പന ചെയ്ത ഹ്രസ്വ പ്രോഗ്രാമുകളും അക്കാദമിയുടെ ഭാഗമാണ്.

ഈ പ്രോഗ്രാമുകളിൽ എഐയുടെ അടിസ്ഥാന ആശയങ്ങൾ, ദേശീയ എഐ തന്ത്രങ്ങൾ, ജനറേറ്റീവ് എഐ ഉപകരണങ്ങൾ എന്നിവയെ കുറിച്ചുള്ള പഠനം സാധ്യമാവും. ഹ്രസ്വ പ്രോഗ്രാമുകൾ ഒന്നിലധികം ഭാഷകളിൽ ലഭ്യമാകുമെന്നാണ് റിപ്പോർട്ട്.

'ദി മെഷീൻസ് കാൻ സീ സമ്മിറ്റ്' എന്ന വാർഷിക പ്രൊഫഷണൽ എഐ ഉച്ചകോടിക്കിടെ, സഹിഷ്ണുതാ, സഹവർത്തിത്വ കാര്യവകുപ്പ് മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാന്റെ സാന്നിധ്യത്തിലാണ് അക്കാദമിയുമായി ബന്ധപ്പെട്ട പങ്കാളിത്ത കരാറിൽ ഔദ്യോഗികമായി ഒപ്പുവച്ചത്.

പ്രാരംഭ പ്രവർത്തനത്തിന് ശേഷം, ചീഫ് എഐഓഫീസർ (CAIO) പ്രോഗ്രാമും അക്കാദമി ആരംഭിക്കും, ഇത് പുതിയ തലമുറയ്ക്കായി രൂപകൽപ്പന ചെയ്ത കോഴ്‌സാണ്.


എട്ട് നൂതന മൊഡ്യൂളുകൾ ഉൾക്കൊള്ളുന്ന ഈ പ്രോഗ്രാം, ധനകാര്യം, ആരോഗ്യ സംരക്ഷണം, പൊതുഭരണം തുടങ്ങിയ ഒന്നിലധികം മേഖലകളിൽ ഉള്ളവർക്ക് ഉപകാരപ്രദമാവും. പ്രമുഖ ശാസ്ത്രജ്ഞരും ആഗോള വ്യവസായ പ്രമുഖരും നയിക്കുന്ന പ്രത്യേക സെമിനാറുകളിൽ പങ്കെടുക്കാനും കോഴ്‌സിൽ ചേരുന്നവർക്ക് സാധിക്കും.

Content Highlights: UAE launches new Artificial Intelligence Academy

dot image
To advertise here,contact us
dot image