ട്രംപ് ചെയ്യാൻ പോവുന്നതെന്തൊക്കെ? നേരത്തെ പ്രഖ്യാപിച്ചിരുന്നു, സുപ്രധാന വിഷയങ്ങളിലെ തീരുമാനങ്ങളിങ്ങനെ

ഓരോ വിഷയത്തിലും തന്റെ കൃത്യമായ നിലപാടും ഇനിയെന്താണ് ചെയ്യാൻ പോവുന്നതെന്നും ട്രംപ് നേരത്തെതന്നെ വ്യക്തമാക്കിയിരുന്നു.

dot image

അമേരിക്കയിൽ വീണ്ടും ട്രംപ് യു​ഗം തുടങ്ങുകയാണ്. റിപബ്ലിക്കൻ പാർട്ടി നേതാവും മുൻ പ്രസിഡന്റുമായ ഡൊണാൾഡ് ട്രംപ് 267 ഇലക്ടറൽ വോട്ടുകൾ നേടിയപ്പോൾ ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർഥിയും നിലവില് യുഎസ് വൈസ് പ്രസിഡന്റുമായ കമല ഹാരിസിന് 224 വോട്ടുകളേ നേടാനായുള്ളു. 270 വോട്ടുകളാണ് ജയിക്കാനാവശ്യം. സെനറ്റിലും ജനപ്രതിനിധി സഭയിലും റിപ്പബ്ലിക്കൻ പാർട്ടി മുൻതൂക്കം നേടിയിട്ടുണ്ട്. ഔദ്യോ​ഗിക ഫലപ്രഖ്യാപനം 2025 ജനുവരി 6നാണ് വരിക. ട്രംപ് അധികാരം ഉറപ്പിച്ചതോടെ അമേരിക്കയിൽ ഇനി വരാൻ പോകുന്ന മാറ്റങ്ങളെക്കുറിച്ചും നടപ്പാക്കാൻ പോകുന്ന പദ്ധതികളെക്കുറിച്ചുമുള്ള ചർച്ചകളും സജീവമായിക്കഴിഞ്ഞു. ഓരോ വിഷയത്തിലും തന്റെ കൃത്യമായ നിലപാടും ഇനിയെന്താണ് ചെയ്യാൻ പോവുന്നതെന്നും ട്രംപ് നേരത്തെതന്നെ വ്യക്തമാക്കിയിരുന്നു.

സമ്പദ്‍വ്യവസ്ഥ


പണപ്പെരുപ്പം അവസാനിപ്പിക്കും
കോർപ്പറേറ്റ് നികുതി 15 ശതമാനമാക്കി കുറയ്ക്കും
സർക്കാർ ചെലവ് കുറയ്ക്കും
അമേരിക്കയെ ഏറ്റവും വലിയ ഊർജോദ്പാദകരാക്കും
അമേരിക്കയെ നിർമ്മാണ മേഖലയിലെ സൂപ്പർ പവർ ആക്കും
ചൈനീസ് വാഹനങ്ങളുടെ ഇറക്കുമതി പ്രതിരോധിച്ച് അമേരിക്കൻ ഓട്ടോമൊബൈൽ വിപണിയെ സംരക്ഷിക്കും
വിദേശനിർമ്മിത വസ്തുക്കളുടെ വില ഉയർത്തും, നികുതി കുറയ്ക്കും

കുടിയേറ്റം



ആവശ്യത്തിന് രേഖകൾ കൈവശമില്ലാത്ത കുടിയേറ്റക്കാരെ സ്വദേശങ്ങളിലേക്ക് തിരിച്ചയയ്ക്കും. അമേരിക്കയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ തിരിച്ചയയ്ക്കലാകുമത്. ഇതിനായി സൈന്യത്തെയും ദേശീയ സുരക്ഷാ സേനയെയും വിന്യസിക്കും.
സൈന്യത്തെ ഉപയോ​ഗിച്ച് അതിർത്തികൾ കെട്ടിയടച്ച് കുടിയേറ്റം തടയും. മെക്സിക്കൻ അതിർത്തിയിൽ ഡിറ്റൻഷൻ സെന്ററുകൾ നിർമ്മിക്കും
രേഖകൾ കൈവശമില്ലാത്ത മാതാപിതാക്കളുടെ കുട്ടികൾക്ക് ജന്മാവകാശ പൗരത്വം നിർത്തലാക്കും
യൂണിവേഴ്സിറ്റികളിലെ വിദേശവിദ്യാർത്ഥികൾക്ക് ​ഓട്ടോമാറ്റിക് ​ഗ്രീൻ കാർഡിന് ശുപാർശ ചെയ്യും

വിദേശനയം

സമാധാനത്തിലൂടെ ശക്തി എന്ന ആശയത്തിൽ പ്രവർത്തിക്കും, മൂന്നാം ലോകയുദ്ധത്തിനുള്ള സാഹചര്യം തടയും
ചൈനയുടെ ഭീഷണിയിൽ ശ്രദ്ധകേന്ദ്രീകരിക്കും, നയതന്ത്ര സ്വാതന്ത്ര്യം നേടും. ചൈനയുമായി നല്ല സുഹൃദ്ബന്ധം നിലനിർത്താൻ ശ്രമിക്കും.
മധ്യേഷ്യയിലെ സമാധാനം നിലനിർത്തുന്നതിന് ആവുന്നതെല്ലാം ചെയ്യും
യുക്രൈനിലെ യുദ്ധം അവസാനിപ്പിക്കും. റഷ്യക്കെതിരെ പോരാടാൻ യുക്രൈന് കൂടുതൽ സഹായം ചെയ്യില്ല.

പരിസ്ഥിതി

ഹരിത​ഗൃഹ വാതക ബഹിർ​ഗമനം കുറയ്ക്കുന്നതിനുള്ള 2015 പാരിസ് ഉടമ്പടിയിൽ നിന്ന് പിന്മാറും
ഇലക്ട്രിക് വാഹനങ്ങൾക്കുള്ള മാനദണ്ഡങ്ങൾ‌ റദ്ദാക്കും
ഫോസിൽ ഇന്ധന ഉല്പാദനത്തിലടക്കമുള്ള പാരിസ്ഥിതിക നിയന്ത്രണങ്ങൾ എടുത്തുകളയും
ആണവോർജ ഉല്പാദനത്തിനായി സമ്മർദ്ദം ചെലുത്തും

​ഗർഭഛിദ്രം


ഗർഭഛിദ്രം സംബന്ധിച്ച നിയമസാധുതയും നടപടികളും സംസ്ഥാനങ്ങൾ കൈകാര്യം ചെയ്യേണ്ടതാണ്. ദേശീയതലത്തിൽ അബോർഷൻ റദ്ദാക്കാനുള്ള നിയമം കൊണ്ടുവരില്ല. നിലവിലുള്ള വ്യവസ്ഥകൾ മാറ്റുകയുമില്ല.


Content Highlights: us president election donald trump position on key issues


dot image
To advertise here,contact us
dot image