ആറ് വർഷം നീണ്ട നിയമപോരാട്ടം, സിബിഐ അന്വേഷണം എതിർത്ത സർക്കാർ, ഒടുവിൽ വിധി; പെരിയക്കേസിന്റെ നാൾവഴികൾ

2019 ഫെബ്രുവരി 17-നായിരുന്നു കേരളത്തെ നടുക്കിയ ഇരട്ടക്കൊലപാതകം കാസർകോട് പെരിയിൽ നടന്നത്

dot image

ആറ് വർഷത്തോളം നീണ്ട നിയമപോരാട്ടത്തിനൊടുവിൽ കേരളത്തെ നടുക്കിയ പെരിയ ഇരട്ടക്കൊലപാതക കേസിൽ വിധി പ്രഖ്യാപിച്ചു. കേസിലെ 24 പ്രതികളിൽ 14 പേർ കുറ്റക്കാരാണെന്ന് വിധിച്ച കോടതി 10 പേരെ വെറുതെവിട്ടു. അസാധാരണമായ നിയമപോരാട്ടത്തിന് ഒടുവിലാണ് കൊച്ചിയിലെ സിബിഐ കോടതി കേസിൽ വിധി പ്രഖ്യാപിച്ചത്. ഭരണകക്ഷിയായ സിപിഐഎമ്മിന്റെ ജില്ലാ കമ്മറ്റി നേതാവ് മുതൽ പ്രാദേശിക നേതാക്കൾ വരെ പ്രതികളായ കേസിൽ സിബിഐ അന്വേഷണത്തെ എതിർത്തത് സംസ്ഥാന സർക്കാർ തന്നെയായിരുന്നുവെന്നത് രാഷ്ട്രീയ വിവാദങ്ങൾക്ക് തിരികൊളുത്തിയിരുന്നു.

2019 ഫെബ്രുവരി 17 നായിരുന്നു കേരളത്തെ നടുക്കിയ ഇരട്ടക്കൊലപാതകം കാസർകോട് പെരിയിൽ നടന്നത്. രാത്രി എഴരയോടെ ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന യൂത്ത് കോൺഗ്രസ് പ്രവർത്തകരായിരുന്ന ശരത് ലാലിനെയും കൃപേഷിനെയും കല്യോട്ട് കൂരാങ്കര റോഡിൽ തടഞ്ഞുനിർത്തി പ്രതികൾ ക്രൂരമായി ആക്രമിക്കുകയായിരുന്നു.

വെട്ടേറ്റ കൃപേഷ് സംഭവസ്ഥലത്തും ശരത്ത് ലാൽ മംഗളൂരൂവിലെ ആശുപത്രിയിലേക്കുള്ള വഴിമധ്യേയും മരണപ്പെട്ടു. കൊല്ലപ്പെടുമ്പോൾ ശരതിന് ഇരുപത്തിമൂന്നും കൃപേഷിന് പത്തൊമ്പതുമായിരുന്നു പ്രായം.

ഏറെ കോളിളക്കം സൃഷ്ടിച്ച സംഭവം ആദ്യം ലോക്കൽ പൊലീസിന്റെ പ്രത്യേക സംഘവും പിന്നീട് ക്രൈംബ്രാഞ്ചും അന്വേഷിക്കുകയായിരുന്നു. എന്നാൽ തങ്ങൾക്ക് പൊലീസിൽ വിശ്വാസമില്ലെന്ന് പറഞ്ഞ ശരതിന്റെയും കൃപേഷിന്റെയും മാതാപിതാക്കൾ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചതോടെയാണ് കേസ് സിബിഐയിൽ എത്തിയത്.

പെരിയയിൽ നടന്നത് രാഷ്ട്രീയ കൊലപാതകമാണെന്നും പ്രതികൾ സിപിഐഎം ബന്ധമുള്ളവരാണെന്നും കോൺഗ്രസ് അന്ന് തന്നെ ആരോപിച്ചിരുന്നു. സംഭവത്തിന് തൊട്ടടുത്ത ദിവസം സിപിഐഎം പെരിയ ലോക്കൽ കമ്മിറ്റി അംഗം എ പീതാംബരൻ, സുഹൃത്തും സഹായിയുമായ സി ജെ സജി (സജി ജോർജ് ) എന്നിവരെ ലോക്കൽ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.


കേസിന്റെ നാൾ വഴികൾ

  • 2019 ഫെബ്രുവരി 17 - യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷും ശരത് ലാലും പെരിയ കല്യോട്ട് സ്‌കൂൾ-ഏച്ചിലടുക്കം റോഡിൽ വെച്ച് വെട്ടേറ്റ് കൊല്ലപ്പെട്ടു
  • 2019 ഫെബ്രുവരി 18 - സിപിഐഎം പെരിയ ലോക്കൽ കമ്മിറ്റി അംഗം എ പീതാംബരനെ കേസിൽ പൊലീസ് അറസ്റ്റ് ചെയ്തു, പീതാംബരനെ പാർട്ടി പുറത്താക്കി.
  • 2019 ഫെബ്രുവരി 19 - കേസിൽ രണ്ടാം പ്രതിയായ സിപിഐഎം പ്രവർത്തകനും പീതാംബരന്റെ സുഹൃത്തുമായ സജി സി ജോർജിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തെങ്കിലും സിപിഐഎം നേതാവ് കെവി കുഞ്ഞിരാമന്റെ നേതൃത്വത്തിലുള്ള സംഘം നേരിട്ടെത്തി പൊലീസ് കസ്റ്റഡിയിൽ നിന്ന് ബലമായി മോചിപ്പിക്കുകയും പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുക്കേണ്ടെന്നും പ്രതിയാണെങ്കിൽ പിറ്റേദിവസം രാവിലെ സ്റ്റേഷനിൽ ഹാജരാക്കുമെന്നും പറഞ്ഞു.
  • 2019 ഫെബ്രുവരി 20 - സജി സി ജോർജിനെ മേൽ ഉദ്യോഗസ്ഥർക്ക് മുന്നിൽ ഹാജരാക്കുകയും അറസ്റ്റ് ചെയ്യുകയും ചെയ്തു.
  • 2019 ഫെബ്രുവരി 21 - കേസ് സിബിഐക്ക് വിടണമെന്ന് കൃപേഷിന്റെയും ശരത്‌ലാലിന്റെയും മാതാപിതാക്കളും കോൺഗ്രസ് പാർട്ടിയും ആവശ്യപ്പെട്ടെങ്കിലും കേസ് സർക്കാർ ക്രൈംബ്രാഞ്ചിന് കൈമാറി. എസ് പി വി എം മുഹമ്മദ് റഫീഖിനായിരുന്നു കേസിൽ അന്വേഷണ ചുമതല. കേസിൽ കൂടുതൽ സിപിഐഎം പ്രവർത്തകർ കൂടി അറസ്റ്റിലായി.
  • 2019 മാർച്ച് 2 - അന്വേഷണ ചുമതലയുണ്ടായിരുന്നു എസ് പി വിഎം മുഹമ്മദ് റഫീഖിനെ തിരികെ വിളിച്ചു. സംഘത്തിലുണ്ടായിരുന്ന ഉദ്യോഗസ്ഥരിൽ പലർക്കും സ്ഥലമാറ്റവുമുണ്ടായി.
  • 2019 ഏപ്രിൽ 1 - കേസ് അന്വേഷണം സിബിഐക്ക് വിടണമെന്നാവശ്യപ്പെട്ട് കൊല്ലപ്പെട്ട കൃപേഷിന്റെയും ശരത്‌ലാലിന്റെയും മാതാപിതാക്കൾ ഹൈക്കോടതിയെ സമീപിച്ചു.
  • 2019 മേയ് 14 - കേസിൽ സിപിഐഎം ഉദുമ ഏരിയ സെക്രട്ടറിയും ജില്ലാ കമ്മിറ്റി അംഗവുമായ കെ മണികണ്ഠൻ, പെരിയ ലോക്കൽ സെക്രട്ടറി എൻ ബാലകൃഷ്ണൻ എന്നിവരെ കൂടി ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു.
  • 2019 മേയ് 20 - കേസിൽ 14 പേരെ പ്രതികളാക്കി ക്രൈംബ്രാഞ്ച് ഹോസ്ദുർഗ് കോടതിയിൽ കുറ്റപ്പത്രം സമർപ്പിച്ചു.
  • 2019 ജൂലൈ 17 - കേസിന്റെ വിചാരണ കാസർകോട് ജില്ലാ സെഷൻസ് കോടതിയിലേക്ക് മാറ്റി
  • 2019 സെപ്റ്റംബർ 30 - കേരള ഹൈക്കോടതി സിംഗിൾ ബെഞ്ച് ക്രൈംബ്രാഞ്ചിന്റെ കുറ്റപ്പത്രം റദ്ധാക്കുകയും കേസ് സിബിഐക്ക് വിടുകയും ചെയ്തു.
  • 2019 ഒക്ടോബർ 24 - കേസിൽ അന്വേഷണം ഏറ്റെടുത്ത സിബിഐ എഫ്‌ഐബിർ രജിസ്റ്റർ ചെയ്തു.
  • 2019 ഒക്ടോബർ 26 - കേസ് സിബിഐക്ക് വിട്ട സിംഗിൾ ബെഞ്ച് വിധിക്കെതിരെ ഹൈക്കോടതി ഡിവിഷൻ ബെഞ്ചിൽ സംസ്ഥാന സർക്കാർ അപ്പീൽ നൽകി.
  • 2019 ഒക്ടോബർ 29 - കേസിൽ സർക്കാരിന്റെ അപ്പീൽ തള്ളിയ ഹൈക്കോടതി കേസ് ഡയറി ഹാജരാക്കാൻ നിർദ്ദേശം നൽകി.
  • 2020 ജനുവരി 8 - കേസിൽ ജാമ്യത്തിന് അപേക്ഷിച്ച 10 പേരുടെ ഹർജി ഹൈക്കോടതി തള്ളി.
  • 2020 ഓഗസ്റ്റ് 25 - കേസ് സിബിഐക്ക് വിട്ട സിംഗിൾ ബെഞ്ചിന്റെ വിധി ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ശരിവെച്ചു
  • 2020 സെപ്റ്റംബർ 12 - ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ വിധിക്കെതിരെ സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ അപ്പീൽ നൽകി. ഇതിനെതിരെ തടസഹർജിയുമായി കൊല്ലപ്പെട്ട കൃപേഷിന്റെയും ശരത് ലാലിന്റെയും മാതാപിതാക്കൾ സുപ്രീംകോടതിയെ സമീപിച്ചു.
  • 2020 ഡിസംബർ 1 - സംസ്ഥാന സർക്കാരിന്റെ ഹർജി സുപ്രീംകോടതി തള്ളി. കേസ് പൂർണമായി സിബിഐ ഏറ്റെടുത്തു.
  • 2021 ഡിസംബർ 3 - കേസിൽ സിബിഐ കോടതിയിൽ കുറ്റപ്പത്രം സമർപ്പിച്ചു.
  • 2023 ഫെബ്രുവരി 2 - കേസിൽ കൊച്ചി സിബിഐ കോടതിയിൽ വിചാരണ ആരംഭിച്ചു.
  • 2024 ഡിസംബർ 23 - കേസിന്റെ വിചാരണ പൂർത്തിയായി
  • 2024 ഡിസംബർ 28 - കേസിൽ 14 പേർ കുറ്റക്കാരാണെന്ന് വിധിച്ച കോടതി 10 പേരെ വെറുതെ വിട്ടു, പ്രതികൾക്കുള്ള ശിക്ഷ 2025 ജനുവരി 3 ന് വിധിക്കും.

കേസിലെ പ്രതികളും തെളിഞ്ഞ കുറ്റകൃത്യങ്ങളും

  1. പീതാംബരൻ
    കൊലപാതകം, ഗൂഢാലോചന, തെളിവ് നശിപ്പിക്കൽ.
    തെളിഞ്ഞ കുറ്റങ്ങൾ
    ഐപിസി 302 കൊലക്കുറ്റം
    ഐപിസി 143 നിയമവിരുദ്ധമായി സംഘം ചേരൽ
    ഐപിസി 147 കലാപം സൃഷ്ടിക്കൽ
    തെളിവ് നശിപ്പിക്കൽ 201 ഐപിസി
    ഐപിസി 148 മാരക ആയുധങ്ങൾ ഉപയോഗിച്ച് ഉപദ്രവം
    ഐപിസി 341 തടഞ്ഞു നിർത്തൽ
    ഐപിസി 120 ബി ക്രിമിനൽ ഗൂഢാലോചന
  2. സജി ജോർജ്
    കൊലപാതകം, ഗൂഢാലോചന, തെളിവ് നശിപ്പിക്കൽ
    തെളിഞ്ഞ കുറ്റങ്ങൾ
    ഐപിസി 302 കൊലക്കുറ്റം
    ഐപിസി 143 നിയമവിരുദ്ധമായി സംഘം ചേരൽ
    ഐപിസി 147 കലാപം സൃഷ്ടിക്കൽ
    ഐപിസി 148. മാരക ആയുധങ്ങൾ ഉപയോഗിച്ച് ഉപദ്രവം
    ഐപിസി 341 തടഞ്ഞു നിർത്തൽ
    ഐപിസി 120 ബി ക്രിമിനൽ ഗൂഢാലോചന
  3. സുരേഷ്
    കൊലപാതകം, ഗൂഢാലോചന, തെളിവ് നശിപ്പിക്കൽ
    തെളിഞ്ഞ കുറ്റങ്ങൾ
    ഐപിസി 302 കൊലക്കുറ്റം
    ഐപിസി 143 നിയമവിരുദ്ധമായി സംഘം ചേരൽ
    ഐപിസി 147 കലാപം സൃഷ്ടിക്കൽ
    ഐപിസി 148. മാരക ആയുധങ്ങൾ ഉപയോഗിച്ച് ഉപദ്രവം
    ഐപിസി 341 തടഞ്ഞു നിർത്തൽ
    ഐപിസി 120 ബി ക്രിമിനൽ ഗൂഢാലോചന
  4. അനിൽ കുമാർ
    തെളിഞ്ഞ കുറ്റങ്ങൾ
    ഐപിസി 302 കൊലക്കുറ്റം
    ഐപിസി 143 നിയമവിരുദ്ധമായി സംഘം ചേരൽ
    ഐപിസി 147 കലാപം സൃഷ്ടിക്കൽ
    തെളിവ് നശിപ്പിക്കൽ 201 ഐപിസി
    ഐപിസി 148. മാരക ആയുധങ്ങൾ ഉപയോഗിച്ച് ഉപദ്രവം
    ഐപിസി 341 തടഞ്ഞു നിർത്തൽ
    ഐപിസി 120 ബി ക്രിമിനൽ ഗൂഢാലോചന
  5. ജിജിൻ കൊലപാതകം, ഗൂഡാലോചന, തെളിവ് നശിപ്പിക്കൽ
    തെളിഞ്ഞ കുറ്റങ്ങൾ
    ഐപിസി 302 കൊലക്കുറ്റം
    ഐപിസി 143 നിയമവിരുദ്ധമായി സംഘം ചേരൽ
    ഐപിസി 147 കലാപം സൃഷ്ടിക്കൽ
    ഐപിസി 148. മാരക ആയുധങ്ങൾ ഉപയോഗിച്ച് ഉപദ്രവം
    ഐപിസി 341 തടഞ്ഞു നിർത്തൽ
    ഐപിസി 120 ബി ക്രിമിനൽ ഗൂഢാലോചന
  6. ശ്രീരാഗ്
    തെളിഞ്ഞ കുറ്റങ്ങൾ
    ഐപിസി 302 കൊലക്കുറ്റം
    ഐപിസി 143 നിയമവിരുദ്ധമായി സംഘം ചേരൽ
    ഐപിസി 147 കലാപം സൃഷ്ടിക്കൽ
    ഐപിസി 120 ബി ക്രിമിനൽ ഗൂഢാലോചന
  7. അശ്വിൻ
    തെളിഞ്ഞ കുറ്റങ്ങൾ
    ഐപിസി 302 കൊലക്കുറ്റം
    ഐപിസി 143 നിയമവിരുദ്ധമായി സംഘം ചേരൽ
    ഐപിസി 147 കലാപം സൃഷ്ടിക്കൽ,
    ഐപിസി 201 തെളിവ് നശിപ്പിക്കൽ
    ഐപിസി 148. മാരക ആയുധങ്ങൾ ഉപയോഗിച്ച് ഉപദ്രവം
    ഐപിസി 341 തടഞ്ഞു നിർത്തൽ
    ഐപിസി 120 ബി ക്രിമിനൽ ഗൂഢാലോചന
  1. സുബീഷ്
    തെളിഞ്ഞ കുറ്റങ്ങൾ
    ഐപിസി 302 കൊലക്കുറ്റം
    ഐപിസി 143 നിയമവിരുദ്ധമായി സംഘം ചേരൽ
    ഐപിസി 147 കലാപം സൃഷ്ടിക്കൽ
    ഐപിസി 148. മാരക ആയുധങ്ങൾ ഉപയോഗിച്ച് ഉപദ്രവം
    ഐപിസി 341 തടഞ്ഞു നിർത്തൽ
    ഐപിസി 120 ബി ക്രിമിനൽ ഗൂഢാലോചന
  2. മുരളി - വെറുതെ വിട്ടു
  3. അപ്പു എന്ന് വിളിക്കുന്ന രഞ്ജിത് ടി
    തെളിഞ്ഞ കുറ്റങ്ങൾ
    ഗൂഢാലോചന, തെളിവ് നശിപ്പിക്കൽ
    പ്രതികളെ രക്ഷപെടാൻ സഹായിക്കൽ
    ഗൂഢാലോചന തെളിഞ്ഞു.
    (ഒന്ന് മുതൽ എട്ട് വരെ പ്രതികൾക്കുമേൽ തെളിഞ്ഞ എല്ലാ കുറ്റങ്ങളും ഇയാൾക്കും ബാധകം)
  1. കുട്ടൻ എന്ന് വിളിക്കുന്ന പ്രദീപ് - വെറുതെ വിട്ടു
  2. ബിലക്കോട് മണി എന്ന് അറിയപ്പെടുന്ന മണികണ്ഠൻ ബി - വെറുതെ വിട്ടു
  3. ബാലകൃഷ്ണൻ എൻ - വെറുതെ വിട്ടു
  4. കെ.മണികണ്ഠൻ
    225 ഐപിസി പോലീസ് കസ്റ്റഡിയിൽ നിന്നും രണ്ടാം പ്രതിയെ ബലം പ്രയോഗിച്ച് രക്ഷപ്പെടുത്തൽ.
    ഇതു മാത്രമാണ് തെളിഞ്ഞത്.
  5. വിഷ്ണു സുര എന്ന് വിളിക്കുന്ന എ സുരേന്ദ്രൻ
    തെളിഞ്ഞ കുറ്റങ്ങൾ
    ഗൂഢാലോചന, തെളിവ് നശിപ്പിക്കൽ
    പ്രതികളെ രക്ഷപെടാൻ സഹായിക്കൽ
    ഗൂഢാലോചന തെളിഞ്ഞതിനാൽ ഒന്ന് മുതൽ എട്ട് വരെ പ്രതികൾക്കുമേൽ തെളിഞ്ഞ എല്ലാ കുറ്റങ്ങളും ഇയാൾക്കും ബാധകം
  6. ശാസ്ത മധു എന്ന് വിളിക്കുന്ന എ. മധു - വെറുതെ വിട്ടു
  7. റജി വർഗീസ് - വെറുതെ വിട്ടു
  8. എ.ഹരിപ്രസാദ്. - വെറുതെ വിട്ടു
  9. രാജു എന്ന് അറിയപ്പെടുന്ന രാജേഷ് പി - വെറുതെ വിട്ടു
  10. കെ വി കുഞ്ഞിരാമൻ (മുൻ എം എൽ എ, സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗം)
    തെളിഞ്ഞ കുറ്റങ്ങൾ
    225 ഐപിസി പോലീസ് കസ്റ്റഡിയിൽ നിന്നും രണ്ടാം പ്രതിയെ ബലം പ്രയോഗിച്ച് രക്ഷപ്പെടുത്തൽ
  11. രാഘവൻ വെളുത്തോളി
    തെളിഞ്ഞ കുറ്റങ്ങൾ
    225 ഐപിസി പോലീസ് കസ്റ്റഡിയിൽ നിന്നും രണ്ടാം പ്രതിയെ ബലം പ്രയോഗിച്ച് രക്ഷപ്പെടുത്തൽ
  12. ഭാസ്‌കരൻ വെളുത്തോളി
    തെളിഞ്ഞ കുറ്റങ്ങൾ
    225 ഐപിസി പോലീസ് കസ്റ്റഡിയിൽ നിന്നും രണ്ടാം പ്രതിയെ ബലം പ്രയോഗിച്ച് രക്ഷപ്പെടുത്തൽ
  13. ഗോപകുമാർ - വെറുതെ വിട്ടു
  14. സന്ദീപ് പിവി (സന്ദീപ് വെളുത്തോളി) - വെറുതെ വിട്ടു

Content Highlights: Periya Murder case CBI Court Verdict Time line

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us