19കാരനെ വിവാഹം കഴിക്കാന്‍ പാകിസ്താനിലെത്തി കുടുങ്ങി; സ‍ർക്കാരിനോട് 100,000 ഡോളർ ആവശ്യപ്പെട്ട് 33കാരി

നീണ്ട നാളുകൾക്കൊടുവിൽ യുവതി യുഎസിലേക്ക് തിരികെ മടങ്ങുകയാണ്.

dot image

വീടും സ്വന്തം രാജ്യവും തന്നെ വിട്ട് സാമൂഹിക മാധ്യമത്തിലൂടെ പരിചയപ്പെട്ട പത്തൊമ്പതുകാരനെ തേടിയാണ് ഒനിജ ആന്‍ഡ്രു റോബിന്‍സൺ ന്യൂയോര്‍ക്കില്‍ നിന്ന് കറാച്ചിയിലേക്ക് യാത്ര തിരിക്കുന്നത്. പക്ഷെ ആ യാത്ര ചെന്നവസാനിച്ചത് ദുരന്തത്തിലും. യുവതിയെ പത്തൊമ്പതുകാരന്‍ കബളിപ്പിച്ചുവെന്നു മാത്രമല്ല, അവര്‍ പാകിസ്താനില്‍ കുടുങ്ങിപ്പോവുകയും ചെയ്തു. ഒടുവില്‍ പത്രസമ്മേളനം വിളിച്ച് തന്നെ സഹായിക്കാനായി പണം ആവശ്യപ്പെട്ടിരിക്കുകയാണ് ഒനിജ.

കഴിഞ്ഞ വര്‍ഷമാണ് 33കാരിയായ യുവതി പാകിസ്താനില്‍ എത്തുന്നത്. ഓൺലൈനിലൂടെയാണ് പാകിസ്താനി സ്വദേശിയായ 19 വയസ്സുള്ള നിദാൽ അഹമ്മദ് മേമൻ എന്ന യുവാവുമായി ഒനിജ അടുപ്പത്തിലാകുന്നത്. യുവാവിനെ കാണുന്നതിനും വിവാഹം കഴിക്കുന്നതിനുമായിട്ടാണ് ഇവർ കഴിഞ്ഞവർഷം പാകിസ്താനിലേക്ക് എത്തിയത്. എന്നാല്‍ യുവാവ് ഇവരെ കബളിപ്പിക്കുകയായിരുന്നു. തന്റെ കുടുബം ഈ വിവാഹത്തിന് ഒരിക്കലും സമ്മതിക്കില്ലെന്നായിരുന്നു യുവാവിന്റെ വാദം.

പാകിസ്താനിൽ നിന്നും ഇന്ത്യയിലേക്കും മറ്റു രാജ്യങ്ങളിലേക്കും ഓൺലൈൻ വഴി ബന്ധമുണ്ടാക്കുകയും അവരെ കാണാനും വിവാഹം ചെയ്യാനുമായി സാഹസികമായി എത്തിയവരുടെ കഥകൾ നമ്മൾ കേട്ടിട്ടുണ്ട്. എന്നാൽ ഇപ്പോൾ 19 വയസുകാരനെ വിവാഹം കഴിക്കാനായി കഴിഞ്ഞ വർഷം പാകിസ്താനിൽ എത്തിയ ശേഷം 'കുടുങ്ങിപ്പോയ' അമേരിക്കൻ യുവതിയാണ് സോഷ്യൽ മീഡിയയിലെ ചർച്ചാ വിഷയമായി മാറിയിരിക്കുന്നത്. 33 കാരിയായ ഒനിജ ആൻഡ്രു റോബിൻസൺ എന്ന യുവതിയാണ് പാകിസ്താനിലെത്തി കുടങ്ങിപ്പോയത്. ന്യൂയോർക്കിൽ നിന്ന് കറാച്ചിയിലേക്കുള്ള അവരുടെ യാത്ര നിരാശയിലാണ് ചെന്ന് അവസാനിച്ചത്. എന്നാൽ വിട്ടുകൊടുക്കാതെ യുവതി പത്രസമ്മേളനം വിളിച്ച് ചേർത്ത് സർക്കാരിനോട് തനിക്ക് ആവശ്യമായ പണം ആവശ്യപ്പെട്ടു. യുവതിയുടെ യാത്ര സോഷ്യൽ മീഡിയ കാഴ്ചക്കാരെ ആകർഷിച്ചതോടെ ഇവരുടെ കഥ ചർച്ചാവിഷയമാവുകയായിരുന്നു.

യുവാവ് കബളിപ്പിച്ചതോടെ ഒനിജ കറാച്ചിയിൽ അലഞ്ഞുതിരിയാൻ തുടങ്ങി. കൂടാതെ യുവാവിൻ്റെ വസതിയ്ക്ക് പുറത്ത് തമ്പടിച്ചിരുന്നു. എന്നാൽ കുടുംബം വീട് പൂട്ടി ഒഴിഞ്ഞുപോയി. ആകെ ആശങ്കയിലായ യുവതി സോഷ്യൽ മീഡിയയിലൂടെ തന്റെ ആവശ്യങ്ങൾ ഓരോന്നായി പങ്കുവയ്ക്കാനായി തുടങ്ങി. ഒനിജ ആൻഡ്രുവിൻ്റെ കഥകൾ കൂടുതൽ ആളുകൾ ശ്രദ്ധിച്ചു. ഇതോടെ ടിക്ടോക്കിൽ അവര്‍ സെൻസേഷനായി മാറി. യുവാവിന്‍റെ മനസ്സുമാറ്റുന്നതിനുവേണ്ടി കറാച്ചിയില്‍ തന്നെ തങ്ങിയ യുവതി ടൂറിസ്റ്റ് വിസ കാലഹരണപ്പെട്ടതോടെ കറാച്ചിയില്‍ കുടുങ്ങിപ്പോവുകയായിരുന്നു. റിട്ടേൺ ടിക്കറ്റിനും സാമ്പത്തിക സഹായത്തിനുമായി എൻ‌ജി‌ഒകൾ സഹായം നൽകിയിട്ടും റോബിൻസൺ രാജ്യം വിടാൻ വിസമ്മതിച്ചുവെന്നാണ് ട്രിബ്യൂൺ പാകിസ്താൻ റിപ്പോർട്ട് ചെയ്യുന്നത്.

പാകിസ്താനിൽ അവർ ഒരു പത്രസമ്മേളനം സംഘടിപ്പിച്ച് കൂടുതൽ ആവശ്യങ്ങള്‍ ഉന്നയിച്ചിരുന്നു. ചിപ വെൽഫെയർ ഓർഗനൈസേഷന്റെ ഓഫീസിൽവെച്ചാണ് യുവതി പത്രസമ്മേളനം നടത്തിയത്. "എനിക്ക് പണം തരൂ, സർക്കാർ എനിക്ക് 100,000 ഡോളര്‍ തരണം. ഈ ആഴ്ചയോടെ എനിക്ക് 20,000 ഡോളർ വേണം. ഇവിടെ താമസിക്കുന്നതിനായി ഇത്രയേറെ പണം ആവശ്യമുണ്ട്. ആവശ്യങ്ങൾ ഉടൻ തന്നെ സർക്കാര്‍ നടപ്പാക്കി തരുമെന്നാണ് താന്‍ കരുതുന്നത്." യുവതി പറയുന്നു. താൻ നിദാൽ അഹമ്മദ് മേമനെ വിവാഹം കഴിച്ചുവെന്നും തങ്ങൾ ഉടൻ തന്നെ ദുബായിലേക്ക് താമസം മാറുകയാണെന്നും ദുബായിൽ വച്ച് തങ്ങൾക്ക് കുഞ്ഞുണ്ടാകാൻ പോകുന്നുവെന്നും യുവതി വീഡിയോയില്‍ അവകാശപ്പെടുന്നുണ്ട്.

സംഗതി സോഷ്യല്‍മീഡിയയില്‍ വൈറലായതോടെ യുവതിയുടെ മകനെന്ന് അവകാശപ്പെട്ട് ജെറമിയ റോബിൻസൺ എന്ന യുവാവും പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്. അമ്മയ്ക്ക് ബൈപോളാർ ഡിസോർഡർ ഉണ്ടെന്ന് പാകിസ്താന്‍ മാധ്യമങ്ങൾക്ക് നൽകിയ അഭിമുഖത്തിൽ ജെറമിയ പറയുന്നു. മാസങ്ങള്‍ നീണ്ട പാകിസ്താനിലെ വാസത്തിന് ശേഷം ഒനിജ യുഎസിലേക്ക് മടങ്ങാനുള്ള തയ്യാറെടുപ്പിലാണെന്ന് ഇന്‍ഡിപെന്‍ഡന്‍റ് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തു.

Content Highlights: American woman staranded in pakistan after Arriving to marry 19-year old demands $100,000 from government

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us