![search icon](https://www.reporterlive.com/assets/images/icons/search.png)
ആളുണ്ട് ആരവമുണ്ട് പറയാനൊരു രാഷ്ട്രീയമുണ്ട് അത് പ്രയോഗവത്കരിക്കാൻ ഒരു സംഘടനയുണ്ട് നയിക്കാൻ നേതാവുമുണ്ട്. നേതാവിന്റെ പേര് ജോസഫ് വിജയ്. പക്ഷെ സ്റ്റാലിനെന്ന അതികായനോടും ഡിഎംകെ എന്ന സുശക്തമായ സംഘടനാ ശരീരത്തോടും ഏറ്റുമുട്ടുമ്പോൾ അതുമാത്രം പോര. തന്ത്രങ്ങൾ മെനയാനുള്ള ഒരു തലച്ചോർകൂടിവേണം. അത് മറ്റാരേക്കാളും നന്നായി അറിയുന്ന ആളുതന്നെയാണ് വിജയ്. കാരണം അയാൾ ഒരു സുപ്രഭാതത്തിൽ പാർട്ടി രൂപീകരിച്ച് രം?ഗത്തുവന്നതല്ല. വർഷങ്ങളായുള്ള തയ്യാറെടുപ്പിന് ശേഷമാണ് വിജയ് തന്റെ രാഷ്ടീയ പാർട്ടിയായ TVK പ്രഖ്യാപിച്ചത്. 15 മാസങ്ങൾക്കപ്പുറം നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞടുപ്പിൽ വെട്രിക്കൊടി പാറിക്കാൻ തന്നെയാണ് വിജയ് ലക്ഷ്യം വയ്ക്കുന്നത്. അവിടെയാണ് വിജയുടേയും പ്രശാന്ത് കിഷോർ എന്ന ഹൈ പെയ്ഡ് പൊളിറ്റിക്കൽ സ്ട്രാറ്റജിസ്റ്റിന്റെയും കൂടിക്കാഴ്ച്ച എതിരാളികളുടെ ചങ്കിടിപ്പ് കൂട്ടുന്നത്.
ചെന്നെയിലെ പനയൂരിലെ TVK ആസ്ഥാനത്തെത്തി തിരഞ്ഞെടുപ്പ് തന്ത്രഞ്ജൻ പ്രശാന്ത് കിഷോർ വിജയിയുമായി കൂടിക്കാഴ്ച്ച നടത്തിയതിന്റെ വാർത്തകൾ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. അടുത്തിടെ വിസികെ വിട്ട് TVK യിലെത്തിയ മാധവ് ആർജുനാണ് കൂടിക്കാഴ്ച്ചയ്ക്ക് ചുക്കാൻ പിടിക്കുന്നത്. മാധവിനെയാണ് തിരഞ്ഞെടുപ്പ് തന്ത്രങ്ങളുടെ ചുമതല വിജയ് ഏൽപ്പിച്ചിരിക്കുന്നത്. TVK -AIADMK സംഖ്യത്തിന് ചർച്ചകൾ നടക്കുന്നു എന്ന വാർത്തകൾ പുറത്തുവരുന്നതിനിടയിലാണ് സംഖ്യങ്ങൾ ഉണ്ടാക്കാനും അവ വിജയത്തിലെത്തിക്കാനും പ്രത്യേക വൈഭവമുള്ള പ്രശാന്ത് കിഷോറിന്റെ സന്ദർശനമെന്നതും ശ്രദ്ധേയമാണ്. കഴിഞ്ഞ കുറച്ചു നാളുകളായ് ADMKയുടെ ക്യാമ്പയിനുകൾ പ്രശാന്ത് കിഷോറിന്റെ തന്ത്രങ്ങളായിരുന്നു. അതുകൊണ്ട് തന്നെയാണ് പ്രശാന്ത് കിഷോർ വിജയിയെ കാണുമ്പോൾ സഖ്യ സാധ്യതകൾ വീണ്ടും ചർച്ചയാകുന്നത്. നിലവിലെ സാഹചര്യത്തിൽ TVK ഒറ്റയ്ക്ക് നിന്ന് മത്സരിച്ചാൽ എന്താകും വിധിയെന്നതിനെക്കുറിച്ച് യാതൊരു ധാരണകളുമില്ല. കാരണം അവരുടെ ആദ്യത്തെ തിരഞ്ഞെടുപ്പാണ് നടക്കാൻ പോകുന്നത്. TVK യ്ക്ക് സ്വന്തമായി 20 ശതമാനം വോട്ട് നേടാനാകും എന്നാണ് പ്രശാന്ത് കിഷോറിന്റെ നിഗമനം. അങ്ങനെവന്നാൽ അതിനോടെപ്പം ADMK യുടെ ഉറച്ച വോട്ടുകൾ മാത്രം ചേർന്നാലും വിജയം ഉറപ്പിക്കാനായേക്കും.
അങ്ങനെ ഒരു സംഖ്യം സാധ്യമായാലും അത് TVK യ്ക്ക് ഗുണത്തേക്കാളേറെ ദോഷം ചെയ്യുമെന്ന് വിശ്യസിക്കുന്നവർ ആ പാർട്ടിയിൽ തന്നെയുണ്ട്. അതിനാൽ സഖ്യ ചർച്ചകൾ ഫലം കാണുമോ എന്നത് കണ്ടറിയേണ്ടതാണ്. വിജയ് യെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി അംഗീകരിക്കുന്നവരെ മാത്രമേ സഖ്യത്തിൽ ചേർക്കുകയുള്ളുവെന്ന് ടിവികെയും വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ മാസങ്ങൾ മാത്രം പ്രായമുള്ള പാർട്ടി എങ്ങനെയാണ് വർഷങ്ങളുടെ പാരമ്പര്യമുള്ള തങ്ങളുമായി വിലപേശുകയാണെന്നത് അണ്ണാ ഡിഎംകെയിലും കലാപക്കൊടി ഉയർത്താൻ വഴിവെക്കുന്നുണ്ട്. AIADMK - TVK സഖ്യത്തിനായി ബിജെപിയും ചരട് വലിക്കുന്നുണ്ട്.
സ്വന്തം പാർട്ടി രൂപീകരിച്ച് പ്രവർത്തിച്ചുകൊണ്ടിരിക്കെയാണ് പ്രശാന്ത് കിഷോർ വിജയിയെ കാണാൻ തമിഴ്‌നാട്ടിലേക്ക് വണ്ടി കയറുന്നത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ എം.കെ സ്റ്റാലിന് വേണ്ടി തിരഞ്ഞെടുപ്പ് തന്ത്രങ്ങൾ മെനഞ്ഞത് പ്രശാന്ത് കിഷോറിന്റെ ?I PACK എന്ന സ്ഥാപനവും സ്റ്റാലിന്റെ മരുമകൻ ശബരീശന്റെ പെൻ എന്ന സ്ഥാപനവും ഒരുമിച്ചായിരുന്നു. എന്നാൽ തിരഞ്ഞെടുപ്പിന് ശേഷം പ്രശാന്ത് കിഷോർ DMK യുമായി അകലം പാലിച്ചു. ആന്ധ്ര പ്രദേശിൽ TDP യെ അധികാരത്തിലേക്കെത്താൻ സഹായിച്ച ഷോർട്ട് ടേം കസൾട്ടൻസുമായി DMK കരാർ ഉണ്ടാക്കിയെന്ന വാർത്തകളും പുറത്തുവന്നിരുന്നു. പിന്നാലെ പ്രശാന്ത് കിഷോർ AIADMk യ്ക്ക് വേണ്ടി തന്ത്രങ്ങൾ മെനയാനും ആരംഭിച്ചു. ഇവിടെയാണ് പ്രാന്ത് കിഷോർ വിജയ് കൂടിക്കാഴ്ച്ച ADMK യുമായുള്ള സംഖ്യ സാധ്യതകൾ തുറന്നിടുന്നത്. അതേസമയം DMK പ്രശാന്ത് കിഷോറിനെ തങ്ങൾക്കൊപ്പം തന്നെ നിർത്താനുള്ള ശ്രമങ്ങളും നടത്തുന്നു എന്ന അഭ്യൂഹങ്ങളും പരക്കുന്നുണ്ട്. I Packന്റെ സേവനം DMK യ്ക്ക് ലഭിക്കുക എന്നതിലുപരി മറ്റാെരു പാർട്ടിക്കും ലഭിക്കാതിരിക്കുക എന്നതാണ് സ്റ്റാലിന്റെ തന്ത്രം എന്നും നിരീക്ഷിക്കപ്പെടുന്നുണ്ട്. അങ്ങനെ ഭയക്കാനും മാത്രമുണ്ടോ പ്രശാന്ത് കിഷോർ എന്ന രാഷ്ട്രീയ തന്ത്രഞ്ജൻ. ഉണ്ട് എന്നതാണ് വസ്തു.
നരേന്ദ്ര മോദിയെ ഇന്ത്യൻ പ്രധാനമന്ത്രി പദത്തിലേക്ക് എത്തിക്കുന്നതിൽ നിർണ്ണായക പങ്കു വഹിച്ചതാണ് പ്രശാന്ത് കിഷോറും അദ്ദേഹത്തിന്റെ തന്ത്രങ്ങളും. പിന്നീട് ഒരുപാട് തിരഞ്ഞെടുപ്പുകളിൽ പ്രശാന്ത് കിഷോറിന്റെ പേരും ഉയർന്നുകേട്ടു. നിതീഷ് കുമാറിന് വേണ്ടി ബിഹാറിലും ക്യാപ്റ്റൻ അമരീന്ദർ സിം?ഗിന് വേണ്ടി പഞ്ചാബിലും മമതയ്ക്കുവേണ്ടി വങ്കനാട്ടിലും അരവിന്ത് കെജരിവാളിന് വേണ്ടി ഡൽഹിയിലുമെല്ലാം പ്രശാന്ത് കിഷോർ തേര് തെളിച്ചപ്പോൾ വിജയമുറപ്പിച്ചു. അങ്ങനെ ഇന്ത്യയിലെ ഏറ്റവുമുയർന്ന സ്‌ട്രൈക്ക് റേറ്റുള്ള ഹൈപെയ്ഡ് പൊളിറ്റിക്കൽ സ്ട്രാറ്റജിസ്റ്റായി തിളങ്ങി നിന്നപ്പോഴാണ് അദ്ദേഹം സ്വന്തം പാർട്ടി രൂപീകരിച്ച് കളം മാറ്റി ചവിട്ടിയത്. എന്നാൽ ഇപ്പോൾ വീണ്ടും പഴയകുപ്പായമിട്ട് വിജയിക്കൊപ്പം പ്രശാന്ത് കിഷോർ ഇറങ്ങുമ്പോൾ DMK യുടെ നെഞ്ചിടിപ്പ് കൂടുമെന്ന് ഉറപ്പാണ്.
മുഖ്യമന്ത്രി പദവിയിൽ കുറഞ്ഞൊന്നും പ്രതീക്ഷിക്കാതെ വിജയി പോരാട്ടത്തിനിറങ്ങുമ്പോൾ ഒപ്പം പ്രശാന്ത് കിഷോറുമുണ്ടെങ്കിൽ അത് ഒരു ഡെഡ്‌ലി കോംപോ തന്നെയാണ്. എന്താകും വരും ദിവസങ്ങളിൽ തമിഴക രാഷ്ട്രീയം കരുതി വച്ചിരിക്കുന്നത്. സ്റ്റാലിനെന്ന പവർ പൊളിറ്റീഷ്യന്റെ ജനപ്രീതിയെ തകർത്ത് സിനിമയിലെന്നപോലെ മുതലമച്ചർ കസേരയിലേക്ക് മാസ് എൻട്രി നടത്താൻ വിജയിക്ക് സാധിക്കുമോ?. ഇളയ ദളപതി തമിഴ് നാടിന്റെ ദളപതിയാകുമോ ?. കാത്തിരുന്ന് കാണാം.
Content Highlights: Will Prashant Kishore become Vijay's mentor to catch Tamilnadu