1932 സെപ്തംബര്‍ 26 ന് പാകിസ്താനിലെ ഗഹ് എന്ന ഗ്രാമത്തിലായിരുന്നു ഡോ. മന്‍മോഹന്‍സിംഗിന്റെ ജനനം. ഇസ്ലാമാബാദില്‍നിന്ന് 100 കിലോമീറ്റര്‍ അകലെ ചക്‌വാല്‍ ജില്ലയിലാണ് ഈ ഗ്രാമം സ്ഥിതിചെയ്യുന്നത്. അദ്ദേഹത്തിന്റെ ജീവിതത്തിലെ ആദ്യ ഘട്ടങ്ങള്‍ രൂപപ്പെട്ടത് ആ ഗ്രാമത്തിലായിരുന്നു. വിഭജന സമയത്ത് കുടിയിറക്കപ്പെട്ട ദശലക്ഷക്കണക്കിന് ആളുകളുടെ കൂട്ടത്തില്‍ അദ്ദേഹത്തിന്റെ കുടുംബവും ഉണ്ടായിരുന്നു. അവര്‍ ഇന്ത്യയിലേക്ക് താമസം മാറുകയും അമൃത്‌സറില്‍ സ്ഥിരതാമസമാക്കുകയുമായിരുന്നു.
ഒരുകാലത്ത് രാഷ്ട്രീയ ലോകത്തില്‍ നിന്ന് വളരെ അകലെയായിരുന്ന ഒരു ഗ്രാമമായിരുന്നു ഗഹ്. മന്‍മോഹന്‍സിംഗ് ഇന്ത്യയുടെ പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ അദ്ദേഹം കടന്നുവന്ന വഴികളോടുള്ള ആദര സൂചകമായി അദ്ദേഹം കുട്ടിക്കാലം ചെലവഴിച്ച ആ ഗ്രാമം ഇന്ത്യന്‍ സര്‍ക്കാര്‍ ഒരു മാതൃകാഗ്രാമമായി പ്രഖ്യാപിക്കുകയും ചെയ്തു.
ഗാഹില്‍ അദ്ദേഹം പഠിച്ച സ്‌കൂളില്‍ ഇന്നും അദ്ദേഹത്തിന്റെ രണ്ട് റിപ്പോര്‍ട്ട് കാര്‍ഡുകള്‍ അവര്‍ സൂക്ഷിച്ചിട്ടുണ്ട്. 'മോഹന' എന്ന പേരില്‍ തങ്ങള്‍ വിളിച്ചിരുന്ന മന്‍മോഹന്‍സിംഗ് തന്റെ ആദ്യകാലങ്ങള്‍ ആ ഗ്രാമത്തില്‍ ചെലവഴിച്ചതിനെക്കുറിച്ച് നാട്ടുകാര്‍ ഇപ്പോഴും ഓര്‍ക്കുന്നു.
പാകിസ്താനിലെ തന്റെ ബാല്യകാലം ചെലവഴിച്ചയിടങ്ങള്‍ സന്ദര്‍ശിക്കാന്‍ മന്‍മോഹന്‍സിംഗ് ആഗ്രഹിച്ചിരുന്നുവെങ്കിലും അദ്ദേഹത്തിന് അത് സാധിച്ചിരുന്നില്ല.
Content Highlights :From Gah to Amritsar…Did you know that Manmohan Singh was born in Pakistan?