മന്‍മോഹന്‍ സിംഗിനെ തേടിയെത്തിയ ഫോണ്‍ കോള്‍, ചരിത്രത്തില്‍ സുപ്രധാനമായ ആ രാത്രി

മന്‍മോഹന്‍ സിംഗ് വിടപറയുമ്പോള്‍ ഇന്ത്യന്‍ ജനതയ്ക്ക് ആ ദിവസം ഓര്‍ക്കാതിരിക്കാനാവില്ല

dot image

1991 ജൂണ്‍ മാസത്തിലായിരുന്നു ആ സംഭവം, അന്ന് നെതര്‍ലാന്‍ഡില്‍ നടന്ന ഒരു കോണ്‍ഫറന്‍സില്‍ പങ്കെടുത്ത് മന്‍മോഹന്‍ സിംഗ് ഡല്‍ഹിയിലേക്ക് മടങ്ങി. നീണ്ട യാത്രയ്ക്ക് ശേഷം ക്ഷീണിതനായാണ് ഉറങ്ങാന്‍ കിടന്നത്. രാത്രി വളരെ വൈകിയിട്ടുണ്ടാകും അദ്ദേഹത്തിന്റെ വീട്ടിലെ ഫോണ്‍ ബെല്ലടിച്ചു. കോള്‍ എടുത്തത് മന്‍മോഹന്‍ സിംഗിന്റെ മരുമകനായ വിജയ് തന്‍ഹയാണ്. പി വി നരസിംഹറാവുവിന്റെ വിശ്വസ്ഥനായിരുന്ന പിസി അലക്‌സാണ്ടറായിരുന്നു ഫോണിന്റെ ഇങ്ങേത്തലയ്ക്കല്‍. പിതാവ് ഉറങ്ങുകയാണെന്ന് പറഞ്ഞപ്പോള്‍ ഉണര്‍ത്തണം അത്യാവശ്യമായി ഒരു കാര്യം സംസാരിക്കാനുണ്ടെന്നായിരുന്നു മറുപടി. ഏതാനും മണിക്കൂറുകള്‍ക്കുളളില്‍ തന്നെ അവര്‍ ഇരുവരും കണ്ടുമുട്ടി. മന്‍മോഹന്‍ സിംഗിനെ ധനകാര്യ മന്ത്രിയായി നിയമിക്കാനുള്ള നരസിംഹറാവുവിന്റെ പദ്ധതിയെക്കുറിച്ച് അലക്‌സാണ്ടര്‍ മന്‍മോഹനോട് പറഞ്ഞു. പക്ഷേ അന്നത്തെ യുജിസി ചെയര്‍മാനായിരുന്ന സിംഗ് അലക്‌സാണ്ടറുടെ വാക്കുകളെ കാര്യമായി എടുത്തില്ല.

പക്ഷേ നരസിംഹറാവു തീരുമാനത്തില്‍ ഉറച്ചുനിന്നു. ജൂണ്‍ 2-ന് തന്റെ യുജിസി ഓഫീസിലായിരുന്ന മന്‍മോഹനോട് വീട്ടില്‍ പോയി ഭംഗിയായി വസ്ത്രം ധരിച്ച് സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കാന്‍ തയ്യാറായി വരാന്‍ റാവു പറഞ്ഞു. സത്യപ്രതിജ്ഞ ചെയ്യാന്‍ അണിനിരന്ന പുതിയ ടീമിലെ അംഗത്തെ കണ്ട് എല്ലാവരും അമ്പരന്നു. മന്‍മോഹന്‍ സിംഗിന്റെ മകള്‍ ധമന്‍സിംഗ് എഴുതിയ പുസ്തകമായ Strictly Personal, Manmohan & Gursharan എന്ന പുസ്തകത്തിലാണ് ഇക്കാര്യത്തെക്കുറിച്ച് വിവരിക്കുന്നത്.

ഇന്ത്യയുടെ സാമ്പത്തിക ചരിത്രത്തിലെ വഴിത്തിരിവെന്നു വിളിക്കാവുന്ന 1991-96 കാലഘട്ടത്തില്‍ അങ്ങനെ ഡോ. സിംഗ് ഇന്ത്യയുടെ ധനകാര്യമന്ത്രിയായി. ഇന്ത്യയെ ലോകത്തിലെ തന്നെ പ്രധാന സാമ്പത്തിക ശക്തികളിലൊന്നാക്കി വളര്‍ത്തിയതില്‍ മന്‍മോഹന്‍സിങ്ങിന്റെ ഇച്ഛാശക്തിയും ദീര്‍ഘവീക്ഷണവും പ്രധാനപങ്ക് വഹിക്കുകയും ചെയ്തിട്ടുണ്ട്. അത്രയും ക്രാന്തദര്‍ശിയായ ഭരണാധികാരിയായിരുന്നു അദ്ദേഹം. രാജ്യത്തിന്റെ സാമ്പത്തിക രംഗത്തെ ഉടച്ചുവാര്‍ത്ത ധനമന്ത്രിയായും, ലൈസന്‍സ് രാജ് ഇല്ലാതാക്കിയ ധനമന്ത്രിയെന്നും പേരെടുത്ത അദ്ദേഹം സാമ്പത്തിക ഉദാരവത്കരണ നയങ്ങള്‍ നടപ്പാക്കിയതിലൂടെയാണ് ശ്രദ്ധേയനാകുന്നത്. ജവഹര്‍ലാല്‍ നെഹ്‌റുവിന് ശേഷം 5 വര്‍ഷം പൂര്‍ത്തിയാക്കി വീണ്ടും അധികാരത്തിലെത്തിയ ആദ്യ പ്രധാനമന്ത്രിയും കൂടിയായിരുന്നു അദ്ദേഹം.

Content Highlights :Alexander told Manmohan about Narasimha Rao's plan to appoint Manmohan Singh as Finance Minister

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us