'ചരിത്രം എന്നോട് ദയ കാണിക്കും'; മന്‍മോഹന്‍സിംഗ് അവസാന വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്

മന്‍മോഹന്‍ സിംഗിന്റെ അവസാന വാര്‍ത്താ സമ്മേളനത്തില്‍നിന്ന്

dot image

' ചരിത്രം എന്നോട് ദയ കാണിക്കും'….2014 ജനുവരിയില്‍ പ്രധാനമന്ത്രിയായിരിക്കെ അദ്ദേഹം നടത്തിയ അവസാന വാര്‍ത്താ സമ്മേളനങ്ങളിലൊന്നില്‍ മന്‍മോഹന്‍സിംഗ് പറഞ്ഞ വാക്കുകളാണിത്. എക്കാലവും അദ്ദേഹത്തിന്റെ നേതൃത്വം ദുര്‍ബലവും അനിശ്ചിതത്വവുമാണെന്ന് വിമര്‍ശിക്കപ്പെട്ടിരുന്നു. അക്കാലത്ത് പ്രധാനമന്ത്രി നരേന്ദ്രമോദിയെ അനുകൂലിച്ചുകൊണ്ടുള്ള ഭാരതീയ ജനതാ പാര്‍ട്ടിയുടെ പ്രചാരണത്തിനിടയിലാണ് മന്‍മോഹന്‍ തന്റെ നേതൃത്വത്തെക്കുറിച്ച് ചോദ്യങ്ങള്‍ നേരിട്ടത്.

2014 ജനുവരിയില്‍ അവസാനമായി നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ഈ ആരോപണത്തെക്കുറിച്ച് ഒരു വിശദീകരണം എന്ന രീതിയില്‍ അദ്ദേഹം സംസാരിക്കുകയുണ്ടായി. അദ്ദേഹത്തിന്റെ വാക്കുകള്‍ ഇപ്രകാരമായിരുന്നു.


'ഞാന്‍ ഒരു ദുര്‍ബലനായ പ്രധാനമന്ത്രിയാണെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. ചരിത്രം എന്നോട് ദയ കാണിക്കുമെന്ന് സത്യസന്ധമായി ഞാന്‍ വിശ്വസിക്കുന്നു. സാഹചര്യങ്ങള്‍ക്കനുസരിച്ച് എനിക്ക് ചെയ്യാന്‍ കഴിയുന്നത് ഞാന്‍ ചെയ്തിട്ടുണ്ട്. ഞാന്‍ എന്താണ് ചെയ്തതെന്നും എന്താണ് ചെയ്യാത്തതെന്നും വിലയിരുത്തേണ്ടത് ചരിത്രമാണ്'- മന്‍മോഹന്‍ സിംഗ് പറഞ്ഞു. അദ്ദേഹത്തിന്റെ നേതൃത്വത്തെക്കുറിച്ച് കോണ്‍ഗ്രസിനുളളിലെ നിഷേധാത്മക ധാരണകളെക്കുറിച്ച് ചോദിച്ചപ്പോള്‍ 'പ്രധാനമന്ത്രിയായിരുന്ന എന്റെ കാലയളവിലെ അപര്യാപ്തത കാരണം ആരും എന്നോട് സ്ഥാനമൊഴിയാന്‍ ആവശ്യപ്പെട്ടിട്ടില്ല എന്നായിരുന്നു' അദ്ദേഹത്തിന്‍റെ മറുപടി.


2014 മെയ്മാസത്തില്‍ നരേന്ദ്രമോദി പ്രധാനമന്ത്രിയായതോടുകൂടി മന്‍മോഹന്‍സിംഗിന്റെ കാലാവധി അവസാനിക്കുകയായിരുന്നു. മോദിയേയും 2002 ലെ ഗുജറാത്ത് കലാപത്തെയും വിമര്‍ശിച്ചുകൊണ്ടും സിംഗ് ആ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയുണ്ടായി. 'അഹമ്മദാബാദിലെ തെരുവുകളില്‍ നിരപരാധികളായ പൗരന്മാരെ കൂട്ടക്കൊല ചെയ്യുന്നതില്‍ അധ്യക്ഷനായി നിങ്ങള്‍ പ്രധാനമന്ത്രിയുടെ ശക്തി അളക്കുകയാണെങ്കില്‍ എനിക്കതില്‍ വിശ്വാസമില്ല. ഈ രാജ്യത്തിന് ഏറ്റവും കുറഞ്ഞ ശക്തി പ്രധാനമന്ത്രിയില്‍നിന്ന് ആവശ്യമാണെന്ന് കരുതുന്നില്ല എന്നും അന്ന് പത്രസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞിരുന്നു.

Content Highlights : 'History will be kind to me' …from Manmohan Singh's last press conference

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us