അസദ് സുരക്ഷിതനായി, പക്ഷെ പെട്ടത് അലവികൾ; സിറിയയിൽ നടക്കുന്നത് അലവൈറ്റുകളുടെ വംശീയ ഉന്മൂലനമോ?

ഇപ്പോൾ നടക്കുന്ന സംഘർഷം ഒരുതരത്തിൽ 'പകവീട്ടൽ' കൂടി ആകുന്നുണ്ട്

dot image

സിറിയയിൽ വീണ്ടും അശാന്തിയുടെ പുക ഉയരുകയാണ്. ബാഷർ അൽ അസദിനെ താഴെയിറക്കി വിമത സൈന്യമായ എച്ച്ടിഎസ് രാജ്യം പിടിച്ചെടുത്തതിന് പിന്നാലെ മതന്യൂനപക്ഷങ്ങളായ അലവികൾക്കെതിരെ വ്യാപക ആക്രമണം അഴിച്ചുവിട്ടിരിക്കുകയാണ് സൈന്യം. അസദിന്റെ ഭരണകാലത്ത് ഏറ്റവും കൂടുതൽ അടിച്ചമർത്തപ്പെട്ട സുന്നി വിഭാഗമാണ് ഇപ്പോൾ അലവൈറ്റുകൾക്കെതിരെ തിരിഞ്ഞിരിക്കുന്നത്. ഇത്തരത്തിൽ ഇപ്പോൾ നടക്കുന്ന സംഘർഷം ഒരുതരത്തിൽ 'പകവീട്ടൽ' കൂടി ആകുന്നുണ്ട്.

സംഘർഷം തുടങ്ങി ഇതുവരെ 1000ത്തിലധികം പേർ കൊല്ലപ്പെട്ടുവെന്നാണ് ഔദ്യോഗിക കണക്ക്. ഇവരിൽ ഭൂരിഭാഗം പേരും അലവികളാണ്. അസദ് അനുകൂലികളുടെ ആക്രമണത്തെ ചെറുക്കുകയാണ് തങ്ങളെന്നാണ് സിറിയൻ ഭരണകൂടത്തിന്റെ വാദം.

എന്നാൽ ഈ സംഘർഷം സിറിയയിലെത്തന്നെ മതന്യൂനപക്ഷ വിഭാഗമാണ് അലവികൾ (അലവൈറ്റുകൾ). രാജ്യത്തെ ആകെ ജനസംഖ്യയിൽ അലവികളുടേത് വെറും 12 ശതമാനം മാത്രമാണ്. ഷിയ ഇസ്ലാമിന്റെ ഉപവിഭാഗമായ ഇവർക്ക്, പക്ഷേ വ്യത്യസ്തമായ ആചാര, ആരാധനാ രീതികളാണ് ഉള്ളത്. സിറിയയിലെ തീരദേശ മേഖലയായ ലടാകിയ, ടാർടസ് മേഖലകളിലാണ് ഇവർ അധിവസിക്കുന്നത്. സിറിയ വർഷങ്ങളായി ഭരിച്ച അസദ് കുടുംബം അലവികളായിരുന്നു.അസദ് ഭരണകാലത്ത് അലവികൾക്ക് സർക്കാരിലെയും സൈന്യത്തിലെയും പ്രധാനപ്പെട്ട പല സ്ഥാനങ്ങളും നൽകിയിരുന്നു.

അസദ് നാടുവിട്ട് വെറും മൂന്ന് മാസത്തിന് ശേഷമാണ് ഈ സംഘർഷം ഉടലെടുക്കുന്നത്. ശേഷം പലപ്പോഴായി അലവികൾക്ക് നേരെ സുന്നി വിഭാഗത്തിൻെറ ആക്രമണങ്ങൾ നടക്കുന്നുണ്ടായിരുന്നു. സിറിയൻ ഒബ്‌സർവേറ്ററി ഫോർ ഹ്യൂമൻ റൈറ്റ്സ് റിപ്പോർട്ട് പ്രകാരം അലവികൾ ഉൾപ്പെടെ 745 സാധാരണക്കാർ, 125 സൈനിക ഉദ്യോഗസ്ഥർ, 148 അലവൈറ്റ് സൈനികർ എന്നിവരാണ് മരിച്ചത്.

അലവൈറ്റുകൾ കൂടുതലുള്ള മേഖലയിൽ വൈദ്യുതിയും വെള്ളവും അടക്കമുള്ള സംവിധാനങ്ങൾ തടഞ്ഞും ക്രൂരത നടക്കുന്നുണ്ട്. സിറിയയിലെ ഇടക്കാല സർക്കാരിന്റെ തലവനായ, സുന്നി വിഭാഗക്കാരനായ അഹ്മദ് അൽ ശരാ അക്രമത്തിൽ അന്വേഷണം ഉടൻ ഉണ്ടാകുമെന്ന് ഉറപ്പ് നൽകിയിട്ടുണ്ട്. അസദ് ഭരണകാലത്ത് ഇറാനുമായും റഷ്യയുമായും അലവികൾക്ക് അടുത്ത ബന്ധമുണ്ടായിയുരുന്നു. എന്നാൽ അസദ് നാടുവിട്ടതോടെ ഇപ്പോൾ അവർ രാജ്യത്തെ ആഭ്യന്തര ശത്രുക്കളാണ്.

Content Highlights: Who are alawaites in syria?

dot image
To advertise here,contact us
dot image