എല്ലാവരും വിലകുറച്ചപ്പോള്‍ വില കൂട്ടി ടൊയോട്ട ടെയ്‌സര്‍

വിലവര്‍ധന എസ് എഎംടി, എസ്പ്ലസ് എഎംടി വാരിയന്റുകള്‍ക്ക് മാത്രമായിരിക്കും.

dot image

സാമ്പത്തിക വര്‍ഷം അവസാനിക്കാനിരിക്കെ പ്രമുഖ കാര്‍ ബ്രാന്‍ഡുകളെല്ലാം ആകര്‍ഷകമായ ഡിസ്‌കൗണ്ടുകള്‍ പ്രഖ്യാപിച്ചപ്പോള്‍ വേറിട്ട നിലപാടുമായി ഉപഭോക്താക്കളെ ഞെട്ടിച്ചിരിക്കുകയാണ് ടൊയോട്ട. ടൊയോട്ടയുടെ സ്‌റ്റൈലിഷ് വാഹനമായ ടെയ്‌സറിന്റെ വില കമ്പനി ഉയര്‍ത്തി. ഈ വിലവര്‍ധന എസ് എഎംടി, എസ്പ്ലസ് എഎംടി വാരിയന്റുകള്‍ക്ക് മാത്രമായിരിക്കും.

മൂന്ന് എന്‍ജിന്‍ ഒപ്ഷനാണ് ടെയ്‌സറിന്റെ പ്രത്യേകത. 1.0 ലീറ്റര്‍ ടര്‍ബോ പെട്രോള്‍, 1.2 ലീറ്റര്‍ എന്‍എ പെട്രോള്‍, 1.2 പെട്രോള്‍ + സിഎന്‍ജി എന്‍ജിന്‍ എന്നിവയാണ് അവ. ഏറ്റവും മികച്ച ഫീച്ചറുകളാണ് എടുത്തുപറയേണ്ട മറ്റൊന്ന്. 9 ഇഞ്ച് ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, വയര്‍ലെസ്സ് ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ, വയര്‍ലെസ്സ് ഫോണ്‍ ചാര്‍ജര്‍, ഓട്ടോ എസി തുടങ്ങി ഒട്ടേറെ സവിശേഷതകളാണ് ടെയ്‌സറിനുള്ളത്. കീലെസ് എന്‍ട്രിയും പവേഡ് ഒആര്‍വിഎമ്മും സ്റ്റിയറിങ് മൗണ്ടജഡ് ഓഡിയോ കണ്‍ട്രോളും മറ്റൊരു സവിശേഷതയാണ്. സേഫ്റ്റി ഫീച്ചറുകളായ ആറ് എയര്‍ബാഗ്, 360 ഡിഗ്രീ കാമറ, റിവേഴ്‌സ് പാര്‍ക്കിങ് സെന്‍സര്‍, ചൈല്‍ഡ് സീറ്റ് എന്നിവയും എടുത്തുപറയേണ്ടതാണ്.

7.74 ലക്ഷം രൂപ മുതലാണ് എക്‌സ് ഷോറൂം വില ആരംഭിക്കുന്നത്. ടാറ്റ പഞ്ച്, ഹ്യൂണ്ടായി എക്സ്റ്റര്‍ എന്നിവയാണ് ടെയ്‌സറിന്റെ എതിരാളികള്‍.

Content Highlights: Toyota Urban Cruiser Taisor Gets A Price Hike

dot image
To advertise here,contact us
dot image