മൃഗങ്ങള്‍ സിംഹങ്ങളെക്കാള്‍ ഭയക്കുന്നത് മനുഷ്യനെ; പഠനങ്ങള്‍ പറയുന്നതിങ്ങനെ

കാനഡയിലെ വെസ്റ്റേണ്‍ യൂണിവേഴ്സിറ്റിയിലെ കണ്‍സര്‍വേഷന്‍ ബയോളജിസ്റ്റ് മൈക്കല്‍ ക്ലിഞ്ചിയാണ് ഈ പഠനത്തിന് പിന്നില്‍

dot image

സിംഹങ്ങള്‍ക്ക് ശക്തിയും വേഗതയും വേട്ടയാടാനുള്ള കഴിവും ഉണ്ടായിരുന്നിട്ടും ആഫ്രിക്കന്‍ സവന്നയിലെ മൃഗങ്ങള്‍ സിംഹങ്ങളേക്കാള്‍ ആളുകളെ ഭയപ്പെടുന്നുവെന്ന് അടുത്തിടെ നടത്തിയ ഒരു പഠനത്തില്‍ കണ്ടെത്തി. കാനഡയിലെ വെസ്റ്റേണ്‍ യൂണിവേഴ്സിറ്റിയിലെ കണ്‍സര്‍വേഷന്‍ ബയോളജിസ്റ്റ് മൈക്കല്‍ ക്ലിഞ്ചിയാണ് ഈ പഠനത്തിന് പിന്നില്‍.

സിംഹങ്ങളാണ് ഏറ്റവും വലിയ കര വേട്ടക്കാര്‍. സിംഹങ്ങള്‍ കൂട്ടത്തോടെ വേട്ടയാടുന്നതിനാല്‍ ഏറ്റവും ഭയപ്പെടേണ്ടതും അവരെയാണ്. എന്നാല്‍ ശാസ്ത്രജ്ഞര്‍ 10,000-ലധികം വന്യജീവി പ്രതികരണ റെക്കോര്‍ഡിംഗുകള്‍ പഠിച്ച ശേഷം പറയുന്നതനുസരിച്ച്. 95% മൃഗങ്ങളും സിംഹ ഗര്‍ജ്ജനത്തേക്കാള്‍ മനുഷ്യന്റെ ശബ്ദത്തെ ഭയപ്പെടുന്നുവെന്നാണ്. മനുഷ്യരോട് ഇണങ്ങിച്ചേരുന്നതിന്റെ കാരണം മനുഷ്യരോടുള്ള ഭയം കൊണ്ടാണെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്.

വെസ്റ്റേണ്‍ യൂണിവേഴ്‌സിറ്റിയിലെ ഗവേഷക സംഘം സിംഹങ്ങള്‍ ധാരാളമായി കാണപ്പെടുന്ന ദക്ഷിണാഫ്രിക്കയിലെ ഗ്രേറ്റര്‍ ക്രൂഗര്‍ നാഷണല്‍ പാര്‍ക്കിലെ വാട്ടര്‍ഹോളുകളില്‍ മൃഗങ്ങളുടെ വിവിധ ശബ്ദങ്ങളുടെ റെക്കോര്‍ഡിംഗ് പ്ലേ ചെയ്തു. മൃഗങ്ങള്‍ മനുഷ്യന്റെ ശബ്ദങ്ങളോട് കൂടുതല്‍ ശക്തമായി പ്രതികരിക്കുന്നതും മനുഷ്യരെ ഒരു പ്രധാന ഭീഷണിയായി കാണുന്നുവെന്നും ഈ പരീക്ഷണത്തില്‍ നിന്നും വ്യക്തമായി.

CONTENT HIGHLIGHTS: Animals Fear Humans More Than Lions In South Africa's Wild

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us