പാമ്പുകളുടെ ഏറ്റുമുട്ടല്‍ അത്ര അസാധാരണമല്ലാത്ത കാഴ്ച്ചയാണ് നമുക്ക്. കോട്ടയം ജില്ലയിൽ മാത്രം കഴിഞ്ഞ മാസം പാമ്പുകൾ നടത്തിയിരിക്കുന്നത് 20 ടെറിട്ടറി ഫൈറ്റുകളാണ് എന്നാണ് വനം വകുപ്പ് കഴിഞ്ഞ ദിവസം പറഞ്ഞത്. കഴിഞ്ഞ ഒരു മാസം പാമ്പുകൾ നടത്തിയ ഈ തമ്മിൽത്തല്ല് വനംവകുപ്പിൻ്റെ സ്നേക്ക് റെസ്ക്യൂ ടീമിനും ഏറെ തലവേദനയായിരുന്നു. ഇത്തരം തമ്മിൽത്തല്ല് നടത്തിയ പാമ്പുകളെ വനം വകുപ്പ് ഉദ്യോഗസ്ഥർ ചേർന്ന് പിടികൂടി ഉൾക്കാടുകളിലേക്ക് തുറന്നു വിടുകയായിരുന്നു. ഇനി ഈ തമ്മില്‍ത്തല്ല് എന്തിനാണ് എന്നതിലേക്ക് വരാം. പലപ്പോഴും പാമ്പുകൾ തമ്മിൽ നടത്തുന്ന ഈ ഫൈറ്റ് അവ ഇണചേരുന്നതാണെന്ന് നമ്മൾ വിചാരിക്കാറുണ്ട്. എന്നാൽ സത്യം അതല്ല. സ്വന്തം സാമ്രാജ്യം നിലനിർത്താനാണ് രണ്ട് ആൺപാമ്പുകൾ തമ്മിലടിക്കുന്നത്.
പാമ്പുകളുടെ പ്രജനന കാലത്ത് പെൺപാമ്പുകളെ സ്വന്തമാക്കാനും, വനമേഖല സ്വന്തമാക്കാനും വേണ്ടിയാണ് ആൺപാമ്പുകൾ തമ്മില്ലടിക്കുന്നത്. മത്സരത്തിൽ തോൽക്കുന്ന പാമ്പുകൾ ആ വനമേഖലയിൽ നിന്ന് പോകേണ്ടി വരും. രണ്ട് പാമ്പുകൾ തമ്മിൽ ഇണ ചേരുന്നതാണ് ഈ രംഗമെന്നാണ് പലരും കരുതിയിരുന്നത്. കരുത്തനായ ഇണ ആരെന്ന് കണ്ടെത്താൻ പെൺപാമ്പുകളെ സഹായിക്കുന്ന ഒരു പ്രക്രിയ കൂടിയാണ് ഈ ടെറിട്ടറി ഫൈറ്റ് എന്നത് സത്യമാണ്. പ്രകൃതിയിൽ സാധാരണമായ ഒരു കാര്യമാണ് ഈ ടെറിട്ടറി ഫൈറ്റ്. എല്ലാ ജീവികൾക്കിടയിലും ഇത്തരത്തിൽ തമ്മില്‍ത്തല്ല് ഉണ്ടാകാറുണ്ട്. ചിലപ്പോൾ ഭക്ഷണത്തിന് വേണ്ടിയാകാം അല്ലെങ്കിൽ ഒരു പക്ഷേ ഇണകൾക്ക് വേണ്ടിയാകാം.
പ്രകൃതിയോട് ഇണങ്ങി ജീവിക്കുന്ന ഏതൊരു മൃഗവും നടത്തുന്ന തമ്മിൽത്തല്ലാണ് ടെറിട്ടറി ഫൈറ്റ്. പാമ്പുകളുടെ കാര്യത്തിൽ ഇതിനെ 'കോംപാക്റ്റ് ഡാൻസ്' എന്നാണ് വിളിക്കുന്നത്. രണ്ട് ആൺപാമ്പുകൾ തമ്മിൽ കോംപാക്റ്റ് ഡാൻസ് നടത്തുന്ന സമയത്ത് ആരാണ് കരുത്തൻ എന്ന് അറിയാൻ പെൺപാമ്പ് പരിസരത്ത് തന്നെയുണ്ടാകും. മികച്ച പങ്കാളിയെ കണ്ടെത്തിയാൽ മാത്രമേ കരുത്തരായ കുഞ്ഞുങ്ങൾ ഉണ്ടാവുകയുള്ളു. പരമാവധി സമയം ഏത് പാമ്പാണോ തല ഉയർത്തി നിൽക്കുന്നത് അവനായിരിക്കും വിജയി. തേൽക്കുന്നയാള്‍ ആ വന മേഖലയിൽ നിന്ന് പുറത്താക്കപ്പെടും. പെൺപാമ്പുകളെ കാണിക്കാനാണ് ആൺപാമ്പുകൾ ഇത്തരത്തിൽ തമ്മിൽത്തല്ലാറുള്ളത് എന്നും വേണമെങ്കില്‍ പറയാം.
പാമ്പുകൾ ഇണചേരുന്നതും ഇതിനോട് സാമ്യമായ രീതിയിൽ തന്നെയാണ്. എന്നാൽ ഒരു ആൺപാമ്പും പെൺപാമ്പും ഇണചേരുന്ന സമയത്ത് പാമ്പുകളുടെ തലചേർത്ത് പിടിച്ചാണ് ഇണചേരുക. ഇത് തിരിച്ചറിയാതെയാണ് എല്ലാ പാമ്പ് ഫൈറ്റും ഇണചേരലാണെന്ന് നമ്മള്‍ പറയുന്നത്. ചേര, വെള്ളികെട്ടൻ തുടങ്ങിയ പാമ്പുകളാണ് പ്രധാനമായും 'കോംപാക്റ്റ് ഡാൻസ്' നടത്താറുള്ളത്. മറ്റ് പാമ്പുകൾ ഇത്തരത്തിൽ തമ്മിൽത്തല്ലാറില്ല. ഇവർ തമ്മിൽത്തല്ല് നടത്തുന്ന സമയത്ത് കടിക്കുകയോ, ചവിട്ടുകയോ, ഇടി കൂടുകയോ ചെയ്യില്ല.
വിവരങ്ങൾക്ക് കടപ്പാട്:
ഡോ മുഹമ്മദ് ജാഫർ പാലോട്ട്, ശാസ്ത്രജ്ഞൻ (സുവോളജിക്കൽ സർവേ ഓഫ് ഇന്ത്യ)വിജയകുമാർ വിജയകുമാർ ബ്ലാത്തൂർ, ശാസ്ത്രലേഖകൻ
Content Highlights: The male snakes do compact dance each other during the mate season. When one of the male snake wins he can mate with the female snake, the other have to went out from the territory