രാജസ്ഥാനിലെ രൺതംബോർ നാഷണൽ പാർക്കിലെ 25 കടുവകളെ കാണാതായി; 14 എണ്ണത്തെ പറ്റി യാതൊരു സൂചനയും ഇല്ല

മുൻപ് 2019 ജനുവരി മുതൽ 2022 ജനുവരി വരെയുള്ള കാലഘട്ടത്തിനിടയിൽ 13 കടുവകളെ രൺതംബോറിൽ നിന്ന് കാണാതായിരുന്നു

dot image

നാഷണൽ പാർക്കിലെ കടുവകളെ കാണാനില്ല, കാണാതായത് ഒന്നും രണ്ടും കടുവകളെ അല്ല 25 കടുവകളെയാണ്. രാജസ്ഥാനിലെ രൺതംബോർ നാഷണൽ പാർക്കിലെ 75 കടുവകളിൽ 25 എണ്ണത്തിനെയാണ് കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ കാണാതായത്. ഇക്കാര്യം രാജസ്ഥാനിലെ ചീഫ് വൈൽഡ് ലൈഫ് വാർഡൻ പവൻ കുമാർ ഉപാധ്യായയാണ് ഔദ്യോഗികമായി അറിയിച്ചത്. ഒരു വർഷത്തിനിടെ ഇത്രയധികം കടുവകളെ കാണാതായതായി റിപ്പോർട്ട് ചെയ്യുന്നത് ഇതാദ്യമാണ്. മുൻപ് 2019 ജനുവരി മുതൽ 2022 ജനുവരി വരെയുള്ള കാലഘട്ടത്തിനിടയിൽ 13 കടുവകളെ രൺതംബോറിൽ നിന്ന് കാണാതായിരുന്നു.

കാണാതായ കടുവകളെ പറ്റി അന്വേഷിക്കാൻ വന്യജീവി സംരക്ഷണ വകുപ്പ് മൂന്നംഗ സമിതിക്ക് രൂപം നൽകിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് പാർക്ക് ഉദ്യോ​ഗസ്ഥർക്ക് ഏതെങ്കിലും തരത്തിൽ വീഴ്ച്ച സംഭവിച്ചിട്ടുണ്ടെങ്കിൽ അതിനുള്ള നടപടിക്ക് സമിതി ശുപാർശ ചെയ്യും. ഈ വർഷം മെയ് 17 നും സെപ്റ്റംബർ 30 നും ഇടയിൽ കാണാതായ 14 കടുവകളെ കണ്ടെത്തുന്നതിലാണ് ആദ്യ ഘട്ടത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

പാർക്കിൻ്റെ ഫീൽഡ് ഡയറക്ടർക്ക് പലതവണ നോട്ടീസ് അയച്ചിട്ടും കാര്യമായ പുരോഗതികളൊന്നും ഉണ്ടായിട്ടില്ല എന്ന് നവംബർ 4 ന് പുറപ്പെടുവിച്ച ഔദ്യോഗിക ഉത്തരവിൽ പരാമർശമുണ്ട്. 2024 ഒക്ടോബർ 14-ലെ റിപ്പോർട്ട് പ്രകാരം 11 കടുവകളെ ഒരു വർഷത്തിലേറെയായി കണ്ടെത്താനായിട്ടില്ല എന്നാൽ 14 കടുവകൾ ഏത് മേഖലയിൽ ഉണ്ടെന്നുള്ള തെളിവുകൾ ലഭിച്ചിട്ടുണ്ട്. രണ്ട് മാസത്തിനകം സമിതി റിപ്പോർട്ട് സമർപ്പിക്കുമെന്ന് ചീഫ് വൈൽഡ് ലൈഫ് വാർഡൻ പവൻ കുമാർ ഉപാധ്യായ പറഞ്ഞു. കടുവകൾ ജനവാസ മേഖലകളിലേക്ക് ഇറങ്ങാൻ സാധ്യതയുള്ളതിനാൽ പ്രദേശവാസികൾക്ക് അത് ഏറെ വെല്ലുവിളിയാണ്. 75 കടുവകളിൽ കുഞ്ഞുങ്ങളും ഉൾപ്പെടുന്നുണ്ട്.

Content Highlights: Twenty-five of the 75 tigers in Ranthambore National Park have gone missing over the last year. This is the first time such a high number of tigers has been officially reported missing in a year

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us