അരയാൽ ആണോ പേരാൽ ആണോ ഇന്ത്യയുടെ ദേശീയ വൃക്ഷം? എത്ര പേര്‍ക്കറിയാം!!

ഇന്ത്യൻ പുരാണങ്ങളിലും മതങ്ങളിലും ആൽമരത്തിന് ഒരു പ്രധാന സ്ഥാനമുണ്ട്

dot image

ഇന്ത്യൻ സംസ്കാരത്തോടും പൈതൃകത്തോടും ഏറെ ബന്ധമുള്ള മരങ്ങളാണ് അരയാലും പീപ്പൽ മരം അഥവാ പേരാലും. ശക്തിയുടെയും ഐക്യത്തിൻ്റെയും പ്രതീകമായിട്ടാണ് ആൽമരത്തെ വിശേഷിപ്പിക്കുന്നത്. ഇന്ത്യയുടെ ദേശീയ വൃക്ഷമായി തിരഞ്ഞെടുക്കപ്പെട്ടത് അരയാല്‍ ആണ്. പീപ്പൽ മരം പവിത്രമായ വൃക്ഷമായാണ് കണക്കാക്കപ്പെടുന്നത്. എന്നാൽ കാണാൻ ഒരേ രൂപമായതിനാൽ അരയാലാണോ പേരാലാണോ ഇന്ത്യയുടെ ദേശീയ വൃക്ഷം എന്ന് പലരും ചിന്തിക്കാറുണ്ട്. രണ്ട് വൃക്ഷങ്ങൾക്കും ഇന്ത്യൻ സംസ്കാരം, മതം, ദൈനംദിന ജീവിതം, പാരമ്പര്യത്തിലെല്ലാം വലിയ പ്രധാന്യം നല്‍കുന്നു. അരയാലും പേരാലും തമ്മിലുള്ള വ്യത്യാസം എന്താണെന്ന് അറിയാമോ?

ആൽമരം / അരയാൽ

തലയെടുപ്പോടെ ഉയർന്ന് നിൽക്കുന്ന ഇലയും ശിഖരങ്ങളില്‍ നിന്ന് താഴേക്ക് വന്ന് മണ്ണ് തൊട്ട് നിൽക്കുന്ന വേരുകളുമാണ് ആൽമരത്തിൻ്റെ പ്രത്യേകത. മരത്തിൻ്റെ ശാഖകളിൽ നിന്ന് താഴേക്കാണ് വേരുകൾ വളരുന്നത്. ഒരു പ്രദേശത്തിന് മുഴുവനായി തണൽ നൽകാനും ആൽമരത്തിന് സാധിക്കുന്നു. ഇന്ത്യൻ പുരാണങ്ങളിലും മതങ്ങളിലും ആൽമരത്തിന് ഒരു പ്രധാന സ്ഥാനമുണ്ട്. വിവിധ ഹിന്ദു പുരാണങ്ങളിലും ആൽമരത്തിന് പ്രത്യേക സ്ഥാനമുണ്ട്. ഉദാഹരണത്തിന്, ശ്രീകൃഷ്ണൻ തൻ്റെ കുട്ടിക്കാലത്ത് ഒരു ആൽമരത്തിൻ്റെ ചുവട്ടിൽ വിശ്രമിച്ചതായി പുരാണ ​ഗ്രന്ഥങ്ങൾ പരാമർശിക്കുന്നുണ്ട്. കൂടാതെ ദിവ്യ ത്രിത്വങ്ങളായ ബ്രഹ്മാവ്, വിഷ്ണു, ശിവൻ എന്നിവരുടെ പ്രതിനിധാനമായും ആൽമരത്തെ കണക്കാക്കുന്നു.

പീപ്പൽ മരം / പേരാൽ

ഇന്ത്യൻ പാരമ്പര്യത്തിന് വളരെ അധികം പ്രാധാന്യമുള്ള ഒരു മരമാണ് പേരാൽ അഥവാ പീപ്പൽ മരം. ഹിന്ദുക്കളും ബുദ്ധമതവിശ്വാസികളും ജൈനമതസ്ഥരും വിശുദ്ധമായി കണക്കാക്കി പേരാലിനെ ആരാധിക്കാറുമുണ്ട്. ഇന്ത്യൻ വിശ്വാസമനുസരിച്ച്, മഹാബോധി വൃക്ഷം എന്നറിയപ്പെടുന്ന ബോധഗയയിലെ പീപ്പൽ മരത്തിൻ്റെ ചുവട്ടിലാണ് ബുദ്ധൻ ജ്ഞാനോദയം നേടിയത്. വേദങ്ങളും ഉപനിഷത്തുകളും പോലെയുള്ള പുരാതന ഇന്ത്യൻ ഗ്രന്ഥങ്ങളിലും പീപ്പൽ മരത്തെ കുറിച്ച് പരാമർശിക്കുന്നുണ്ട്. ജീവിതത്തിൽ പേരാൽ നൽകുന്ന ആത്മീയവും ഔഷധവുമായ ​ഗുണങ്ങളെ പറ്റിയും ​ഗ്രന്ഥത്തിൽ വിവരിക്കുന്നുണ്ട്. ഹൃദയത്തിൻ്റെ ആകൃതിയിലുള്ള ഇലയും നിരവധി വർഷങ്ങളുടെ ആയുസ്സുള്ള മരവും ആയതിനാൽ നിത്യജീവൻ്റെ വൃക്ഷമായാണ് പേരാൽ അറിയപ്പെടുന്നത്.

ശരിക്കും ഇന്ത്യയുടെ ദേശീയ വൃക്ഷം ഏതാണ്?

രണ്ട് മരങ്ങൾക്കും സാംസ്കാരികവും ആത്മീയവുമായ പ്രാധാന്യമുണ്ടെങ്കിലും ഇന്ത്യയുടെ ദേശീയ വൃക്ഷമായി കണക്കാക്കുന്നത് ആൽമരത്തെ അഥവാ അരയാലിനെ തന്നെയാണ്. ആൽമരത്തിൻ്റെ വ്യാപനവും ദീർഘായുസ്സും സ്ഥിരതയും പ്രതിരോധ ശേഷിയും കാരണമാണ് ഇതിനെ ദേശീയ വൃക്ഷമായി കണക്കാക്കുന്നത്. വലിയ പ്രദേശങ്ങളിൽ വളരാനും അഭയം നൽകാനുമുള്ള അതിൻ്റെ കഴിവ് ഇന്ത്യയുടെ വൈവിധ്യത്തെയും ഐക്യത്തെയും പ്രതിനിധീകരിക്കുന്നു. അതുകൊണ്ടാണ് ആൽമരത്തെ രാജ്യത്തിൻ്റെ പൈതൃകത്തിൻ്റെ മികച്ച പ്രതീകമായി വിശേഷിപ്പിക്കുന്നത്.

രണ്ട് മരങ്ങളും സാംസ്കാരിക പങ്ക് വഹിക്കുന്ന പോലെ പ്രകൃതിയുമായി അടുത്ത് നിൽക്കുന്നവ കൂടിയാണ്. പക്ഷികൾക്കും പ്രാണികൾക്കും മൃഗങ്ങൾക്കും ആവാസ വ്യവസ്ഥകളും ഭക്ഷണവും അരുക്കാൻ അവയ്ക്ക് സാധിക്കുന്നു. മണ്ണൊലിപ്പ് തടയുകയും അടിയിലെ ജലനിരപ്പ് നിലനിർത്താൻ സഹായകമായി നിലകൊള്ളുകയും അങ്ങനെ പാരിസ്ഥിതിക സന്തുലിതാവസ്ഥ നിലനിർത്താനും മരത്തിൻ്റെ വേരുകള്‍ സഹായിക്കുന്നു. ഇവ മലിനീകരണം കുറയ്ക്കുന്നതിനും നഗരങ്ങളിൽ ആവശ്യമായ ഹരിത പ്രദേശങ്ങൾ സൃഷ്ടിക്കുന്നതിനും സഹായകരമാണ്. രാത്രിയിൽ പോലും ഓക്സിജൻ പുറത്തുവിടുന്നതിനാൽ പീപ്പൽ മരം പാരിസ്ഥിതിക നേട്ടങ്ങൾക്കും പേരുകേട്ടതാണ്.

Content Highlights: While the peepal symbolizes enlightenment and is considered sacred, the banyan, with its vast canopy and representation of strength and unity, has been chosen as India's national tree.

dot image
To advertise here,contact us
dot image