VIDEO: അവൻ പ്രശ്നക്കാരനായിരുന്നില്ല! ഛിന്ന​ഗ്രഹം ഭൂമിയുടെ അന്തരീക്ഷത്തിൽ പ്രവേശിച്ച ഉടനെ അ​ഗ്നിഗോളമായി

ഭൂമിയുടെ അന്തരീക്ഷത്തിൽ പ്രവേശിച്ചതിന് ശേഷം ഈ ഛിന്ന​ഗ്രഹം കത്തിനശിക്കുകയായിരുന്നു

dot image

ആ ഛിന്ന​ഗ്രഹം വലിയ കുഴപ്പം ഒന്നും ഉണ്ടാക്കിയില്ല. ഇന്നലെ രാത്രി ഭൂമിക്ക് ഭീഷണിയായി ഒരു കുഞ്ഞൻ ഛിന്ന​ഗ്രഹം ഭൂമിയുടെ ഭ്രമണപഥത്തിലേക്ക് കടന്ന് ഭൂമിയുമായി കൂട്ടിയിടിക്കുമെന്ന തരത്തിൽ ഭയപ്പെട്ടിരുന്നെങ്കിലും കാര്യമായി ഒന്നും സംഭവിച്ചില്ല. ഭൂമിയുടെ അന്തരീക്ഷത്തിൽ പ്രവേശിച്ചതിന് ശേഷം ഈ ഛിന്ന​ഗ്രഹം കത്തിനശിക്കുകയായിരുന്നു. റഷ്യക്കാർക്കാണ് ഛിന്ന​ഗ്രഹം തീ​ഗോളമായി മാറുന്നത് കാണാൻ സാധിച്ചത്. ഏകദേശം 70 സെൻ്റീമീറ്റർ വലിപ്പമുള്ള ചെറിയ ഛിന്നഗ്രഹമാണ് തീ​ഗോളമായി മാറിയത്.

ആകാശത്ത് പ്രത്യക്ഷപ്പെടുന്നതിന് ഏകദേശം 12 മണിക്കൂർ മുമ്പ് മാത്രമാണ് ഛിന്ന​ഗ്രഹത്തെ കണ്ടത്തിയതെന്ന് യൂറോപ്യൻ ബഹിരാകാശ ഏജൻസി വ്യക്തമാക്കി. പ്രാദേശിക സമയം പുലർച്ചെ 1.15നാണ് ഛിന്ന​ഗ്ര​ഹം അന്തരീക്ഷത്തിൽ പ്രവേശിച്ചത്. റഷ്യയിലെ യാകുട്ടിയയിലെ താമസക്കാർ തീ​ഗോളം സഞ്ചരിക്കുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു. അന്തരീക്ഷത്തിലേക്ക് പ്രവേശിക്കുമ്പോൾ ഛിന്ന​ഗ്രഹം അഗ്നിപന്തം പോലെയാകുന്നതും പിന്നീട് അപ്രത്യക്ഷപ്പെടുന്നതും വീഡിയോയിൽ കാണാം.

എല്ലാ ഔദ്യോഗിക സ്ഥാപനങ്ങളും ജാഗ്രതാനിർദ്ദേശം നൽകിയിട്ടുണ്ടായിരുന്നെന്നും എന്നാൽ തീഗോളം താഴ്ന്നതിന് ശേഷം നാശനഷ്ടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും യാകുട്ടിയയിലെ മന്ത്രാലയം അറിയിച്ചു. രാവിലെ 11.14 ന് വളരെ ചെറിയ ഒരു ഛിന്നഗ്രഹം ഭൂമിയുടെ അന്തരീക്ഷത്തെ ബാധിക്കുകയും കിഴക്കൻ റഷ്യയിലെ ഒലിയോക്മിൻസ്കി ജില്ലയിൽ ഒരു നിരുപദ്രവകരമായ അഗ്നിഗോളമുണ്ടാകുമെന്നും അമേരിക്കൻ ബഹിരാകാശ ഏജൻസി അറിയിക്കുകയായിരുന്നു. അരിസോണ സർവ്വകലാശാലയുടെ ബോക് ടെലിസ്കോപ്പാണ് ഛിന്നഗ്രഹം കണ്ടെത്തിയത്.

Content Highlights: The flying space rock was around 70 centimetres (27.5 inches) in diameter and was spotted about 12 hours in advance of its appearance in the sky, the European Space Agency said earlier Tuesday

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us