ഭൂമിയില്‍ വെളളം ഉണ്ടായതെങ്ങനെ...ഈ കഥ നിങ്ങളെ അതിശയിപ്പിക്കും

വെള്ളം ഇല്ലാത്ത ഭൂമിയെക്കുറിച്ച് ചിന്തിക്കാന്‍ പോലും സാധിക്കില്ല അല്ലേ. എന്നാല്‍ ഭൂമിയില്‍ ജലം ഉണ്ടായത് എങ്ങനെയാണെന്ന് അറിയാമോ?

dot image

നമ്മള്‍ പലപ്പോഴും ചിന്തിച്ചിട്ടുണ്ടാവും എങ്ങനെയാണ് ആകാശം ഉണ്ടായത്, ഭൂമി ഉണ്ടായത്, വെള്ളം ഉണ്ടായത് എന്നൊക്കെ. എന്നാല്‍ നിങ്ങള്‍ക്കറിയാമോ ഭൂമിയില്‍ വെളളമുണ്ടായത് എങ്ങനെയാണെന്ന്. സംഗതി അല്‍പ്പം സയന്‍സൊക്കെ കലര്‍ത്തി പറയേണ്ടിവരും.


ഭൂമിയിലേക്ക് വെളളം വന്നത് എങ്ങനെയെന്ന് മനസിലാക്കാന്‍ നാം ആദ്യകാല ചരിത്രങ്ങളിലേക്ക് തിരിഞ്ഞുനോക്കണം. ഏകദേശം 4ബില്യണ്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഭൂമി 'ലേറ്റ് ഹെവി ബോംബാര്‍മെന്റ്' എന്ന് വിളിക്കുന്ന ഒരു കാലഘട്ടത്തിലൂടെ കടന്നുപോയിരുന്നു. (അതായത് ബുധന്‍, ശുക്രന്‍, ഭൂമി, ചന്ദ്രന്‍, ചൊവ്വ എന്നിവയുള്‍പ്പെടെയുള്ള സൗരയൂഥത്തിലെ ഭൗമ ഗ്രഹങ്ങളിലേക്കും അവയുടെ സ്വാഭാവിക ഉപഗ്രഹങ്ങളിലേക്കും ആനുപാതികമല്ലാത്ത വലിയ ഛിന്നഗ്രഹങ്ങളും ധൂമകേതുക്കളും കൂട്ടിയിടിച്ച പ്രക്രീയ).

ധൂമകേതുക്കളും ചിന്ന ഗ്രഹങ്ങളും കൂട്ടിയിടിച്ച ഈ ആഘാതങ്ങള്‍ മൂലമാണ് ഭൂമിയിലേക്ക് വെള്ളം എത്തുന്നതെന്നാണ് പഠനങ്ങള്‍ പറയുന്നത്. അത് ഭൂമിയില്‍ സമുദ്രങ്ങള്‍ രൂപപ്പെടാന്‍ കാരണമായി. പക്ഷേ അക്കാലത്തൊക്കെ ഭൂമിക്ക് വലിയ ചൂടായിരുന്നതുകൊണ്ടുതന്നെ വെള്ളം ഒരു ദ്രാവകമായി നിലനിര്‍ത്താന്‍ സാധിച്ചിരുന്നില്ല. എന്നിരുന്നാലും ബഹിരാകാശത്തുനിന്നുള്ള ഐസി ബോഡീസിന്റെ കൂട്ടിയിടിക്കലുകള്‍ ഭൂമിയിലില്‍ ജലവിതരണത്തിന്റെ തോത് ഉയര്‍ത്തുകയും ഭൂമിയില്‍ ജീവന്റെ വികാസത്തിനുളള വേദി സൃഷ്ടിക്കുകയും ചെയ്യുകയായിരുന്നു.

67 p ധൂമകേതുവും ജലത്തിന്റെ ഉത്ഭവവും

ഭൂമിയില്‍ ജലത്തിന്റെ ഉത്ഭവത്തെക്കുറിച്ച് കൂടുതല്‍ പഠിക്കാന്‍ ശ്രമിക്കുന്ന ശാസ്ത്രജ്ഞരുടെ ശ്രദ്ധാകേന്ദ്രമാണ് 67 p ധൂമകേതു. Science Advances-ല്‍ പ്രസിദ്ധീകരിച്ച പഠന റിപ്പോര്‍ട്ട് അനുസരിച്ച് 67p വാല്‍നക്ഷത്രത്തിലെ ജലം ഭൂമിയിലുള്ള സമുദ്രങ്ങളുമായി സമാനതകള്‍ പങ്കിടുന്നവയാണെന്ന് പറയപ്പെടുന്നു. ധൂമകേതുക്കള്‍ സൂര്യന് അടുത്തെത്തുമ്പോള്‍ അവയിലെ ഐസ് അലിഞ്ഞ് വാതകവും പൊടിയും പുറത്തുവരും. ഔട്ട് ഗ്യാസിംങ് എന്നാണ് ഈ പ്രക്രീയയെ വിളിക്കുന്നത്. 67p യിലെ രാസവസ്തുക്കള്‍ ഭൂമിയിലെ സമുദ്രങ്ങളില്‍ അടങ്ങിയിരിക്കുന്ന രാസവസ്തുക്കളുമയി സമാനതയുളളവയാണ്. അതുകൊണ്ടുതന്നെ ധൂമകേതുക്കള്‍ക്ക് ഭൂമിയിലേക്ക് വെളളം എത്തിക്കാന്‍ കഴിയും എന്ന് ഗവേഷകർ വിശ്വസിക്കുന്നുണ്ട്.

Content Highlights :Can't even think of a land without water. But do you know how water came to be on earth?

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us