മേഘങ്ങളിലൂടെ നടക്കുന്നതൊക്കെ കാല്‍പനികമായ നമ്മുടെ ചിന്തകളാണല്ലേ. അതൊരിക്കലും നടക്കാന്‍ പോകുന്നില്ലെന്നും നമുക്ക് അറിയാം. പക്ഷേ ഇത്തരത്തില്‍ വിചിത്രമായ ഒരു സംഭവം ഒരു വിമാന യാത്രക്കാരന്റെ ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. ഈ വീഡിയോ ധാരാളം ആളുകളിലേക്ക് എത്തുകയും വലിയ ഓണ്‍ലൈന്‍ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കുകയും ചെയ്തിട്ടുണ്ട്. മനുഷ്യന്മാർ എന്ന് തോന്നുന്ന രൂപങ്ങള്‍ മേഘത്തിനിടയില്‍ നില്‍ക്കുന്നതായാണ് വീഡിയോയില്‍ കാണുന്നത്. ക്യാമറയില്‍ പിന്നീട് അത്തരത്തിലുള്ള മറ്റ് നിരവധി രൂപങ്ങള്‍ കാണാന്‍ സാധിക്കും. ഒരു വിമാന യാത്രക്കാരന്‍ ചിത്രീകരിച്ചത് എന്ന തരത്തിലാണ് വീഡിയോ പ്രചരിക്കുന്നത്. പാരാനോര്‍മല്‍ എക്‌സ്‌പേര്‍ട്ട് ആയ മൈറ മൂറാണ് ഈ ക്ലിപ് പോസ്റ്റ് ചെയ്തിരിക്കുന്നത്.
A passenger on a commercial airline captures what appears to be multiple beings standing on cloud cover, what is going on?#theparanormalchic #alien #airline #paranormal #ufo #fyp pic.twitter.com/CARF6XFGxD
— Myra Moore- The Paranormal Chic (@t_paranorm_chic) December 30, 2024
'ഒരു വിമാനയാത്രക്കാരന്‍ മേഘങ്ങള്‍ക്ക് മുകളില്‍ നില്‍ക്കുന്ന ഒന്നിലധികം വിചിത്ര രൂപങ്ങളുടെ ദൃശ്യങ്ങള്‍ പകർത്തിയിരിക്കുന്നു. എന്താണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്', എന്നാണ് വീഡിയോയ്ക്ക് അവര്‍ നല്‍കിയിരിക്കുന്ന അടിക്കുറുപ്പ്. അഞ്ച് ലക്ഷത്തോളം ആളുകള്‍ ഇതിനോടകം ഈ വീഡിയോ കണ്ടുകഴിഞ്ഞു.
വീഡിയോയോട് ആളുകള്‍ വിവിധ രീതിയിലാണ് പ്രതികരിച്ചിരിക്കുന്നത്. അന്യഗൃഹ ജീവികളാണോ മനുഷ്യരാണോ മേഘങ്ങള്‍ക്കിടയില്‍ എന്നാണ് ഒരു കാഴ്ചക്കാരന്‍ എഴുതിയത്. ഇത് AI യുടെ സൃഷ്ടിയാണെന്ന് മറ്റുചിലര്‍ പറയുന്നുണ്ട്. എന്നാല്‍ വീഡിയോയില്‍ കാണാന്‍ കഴിയുന്നത് വെളിച്ചത്തിന്റെയും നിഴലുകളുടെയും മനുഷ്യന്റെ ഭാവനയുടെയും പ്രത്യേകതയാണെന്നാണ് ഒരാളുടെ അഭിപ്രായം. പക്ഷേ വീഡിയോയില്‍ വിമാനം നിശ്ചലമായി നില്‍ക്കുന്നത് എന്താണെന്നും ഇതില്‍ വിശ്വസിക്കുന്നില്ല എന്നും ഇത് വ്യാജ വീഡിയോ ആണെന്നുമാണ് മറ്റൊരു എക്‌സ് ഉപഭോക്താവ് കുറിച്ചത്.
Content Highlights : A number of people standing in the cloud can be seen in the video captured by the aviato