പ്രവീണ്‍ കസ്വാന്‍ എന്ന ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വ്വീസ് (ഐഎഫ്എസ്) ഉദ്യോഗസ്ഥനാണ് ഒരു യുവാവ് കാട്ടാനകളെ ശല്യപ്പെടുത്തി ഓടിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്. തന്റെ പിന്നാലെ വരുന്ന ആനയെ ഒരു ചെറുപ്പക്കാരന്‍ കുറച്ച് ദൂരം ഓടിക്കുന്നതും. പിന്നീട് തിരിഞ്ഞ് നിന്ന് ആനയുടെ ചുറ്റും ഓടിയും അതിനെ പേടിപ്പിച്ച് ഓടിക്കുന്നതും അതിനൊടൊപ്പം വന്ന ഒരുകൂട്ടം ആനകളുടെ പിറകെ ഓടി അവരെ ഓടിക്കുന്നതുമാണ് വീഡിയോയില്‍ ഉള്ളത്.
Identify the animal in this video.
— Parveen Kaswan, IFS (@ParveenKaswan) January 12, 2025
Maybe you are young and you can outrun the elephants. But these irritated animals don’t behave peacefully if they see other human for next few days. Don’t irritate wild animals for your fun. pic.twitter.com/chYlLeqx3d
ഈ സംഭവത്തെക്കുറിച്ച് പ്രവീണ്‍ കസ്വാന്‍ ആശങ്ക രേഖപ്പെടുത്തുകയും ആനയെ ഉപദ്രവിച്ചാലുള്ള അനന്തരഫലങ്ങള്‍ രേഖപ്പെടുത്തുകയും ചെയ്യുന്നുണ്ട്. 'യുവാവ് ചെറുപ്പമായതുകൊണ്ട് ഓടി രക്ഷപ്പെടാന്‍ അവന് കഴിഞ്ഞേക്കും. എന്നാല്‍ ആന ആക്രിമിക്കാന്‍ വരുമ്പോള്‍ എല്ലാവർക്കും ഇതുപോലെ രക്ഷപ്പെടാന്‍ കഴിഞ്ഞെന്ന് വരില്ല. നിങ്ങളുടെ വിനോദത്തിനായി വന്യമൃഗങ്ങളെ പ്രകോപിപ്പിക്കരുത്.
അത് മാത്രമല്ല ആനകള്‍ ഉയര്‍ന്ന ബുദ്ധിശക്തിയും സാമൂഹിക ബന്ധവുമുള്ള മൃഗങ്ങളുമാണ്. മനുഷ്യരുമായുള്ള അവരുടെ ഇടപെടലുകള്‍ അവരുടെ സ്വഭാവത്തെ കാര്യമായി സ്വാധീനിക്കും. മനുഷ്യരുടെ ഉപദ്രവമോ പ്രകോപനമോ തുടര്‍ന്നുളള ദിവസങ്ങളില്‍ ആനകളുടെ പെരുമാറ്റത്തില്‍ മാറ്റം വരുത്തിയേക്കാം', പ്രവീണ്‍ കസ്വാന്‍ പറയുന്നു.
വീഡിയോ പുറത്തുവന്നതിന് പിന്നാലെ നിരവധി പേരാണ് യുവാവിനെ വിമർശിച്ച് രംഗത്തെത്തിയിരിക്കുന്നത്. മനുഷ്യന്റെ ശല്യത്തിന് വിധേയമായ ആനകള്‍ പലപ്പോഴും സമ്മര്‍ദ്ദത്തിന്റെ ലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്നു. മുന്‍കാല ഭീഷണികള്‍ ഓര്‍ത്തിരിക്കാനുള്ള കഴിവ് ഉളളതുകൊണ്ട് ആനകള്‍ മനുഷ്യരെ കാണുമ്പോള്‍ അക്രമ സ്വഭാവം പ്രകടിപ്പിച്ചേക്കാം. ആനകളെ ഉപദ്രവിക്കുന്നത് തെറ്റ് മാത്രമല്ല, അവയുടെ ക്ഷേമത്തിനും പെരുമാറ്റത്തിനും വ്യക്തമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുകയും മൃഗങ്ങള്‍ക്കും മനുഷ്യര്‍ക്കും അപകട സാധ്യതകള്‍ വര്‍ധിക്കുകയും ചെയ്യുന്നുവെന്നും സോഷ്യല്‍ മീഡിയ ഓർമ്മപ്പെടുത്തുന്നു.
Content Highlights :An Indian Forest Service (IFS) officer named Praveen Kaswan shared a video on social media where a young man is harassing and running wild elephants