മുംബൈയിലെ തെരുവ് ഭക്ഷണങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ട വിഭവങ്ങളില്‍ ഒന്നാണ് വടാപാവ്. ഇപ്പോള്‍ ഫ്യൂഷന്‍ ഭക്ഷണങ്ങളുടെ ട്രെന്‍ഡുകള്‍ക്കിടയില്‍ ഏറ്റവും പുതിയ ഒന്നായി മാറിയിരിക്കുകയാണ് റിവേഴ്‌സ് വടാപാവ്. മുന്‍പ് ചോക്ലേറ്റ് ദോശ, ഐസ്‌ക്രീം ഇഡലി, ചിക്കന്‍ ടിക്ക ചോക്ലേറ്റ് എന്നിങ്ങനെയൊക്കെയുള്ള പുത്തന്‍ വിഭവങ്ങള്‍ ആളുകളുടെ രുചിമുകുളങ്ങളെ പരീക്ഷിക്കാന്‍ എത്തിയിരുന്നു. അത്തരം വിഭവങ്ങളുടെ കൂട്ടത്തിലേക്കാണ് റിവേഴ്‌സ് വടാപാവും എത്തിയിരിക്കുന്നത്.
പാവ് എ ബ്രഡ് റോളിനുളളില്‍ മസലകള്‍ പുരട്ടി വീണ്ടും മസാല നിറച്ച ഉരുളക്കിഴങ്ങ് ഫ്രൈ ചെയ്തത് വച്ച് തയ്യാറാക്കിയ ഈ പുതിയ വിഭവം മുംബൈയില്‍ മാത്രം ലഭിക്കുന്ന ജനപ്രിയമായ തെരുവ് ഭക്ഷണങ്ങളുടെ കൂട്ടത്തിലെ പുത്തന്‍ എന്‍ട്രിയാണ്. റിവേഴ്‌സ് വടാപാവിന് 190 രൂപയോളമാണ് വില.
people: the market will correct itself
— Samrat Singh (@samratsingh23) January 11, 2025
the market: pic.twitter.com/JKBfpprnm9
സമ്രാട്ട് സിങ് എന്ന എക്‌സ് അക്കൗണ്ടില്‍ നിന്നാണ് ഈ പുതിയ വിഭവത്തിന്റെ ഫോട്ടോ പോസ്റ്റ് ചെയ്തിരിക്കുന്നത്. നിരവധി ആളുകളാണ് ഫോട്ടോയ്ക്ക് താഴെ കമന്റുകളുമായി എത്തിയിരിക്കുന്നത്. ഇത് വടാപാവാണോ ഇതിന് വടാപാവുമായി എന്ത് ബന്ധമാണ് ഉള്ളെതെന്നാണ് ഒരാള്‍ കമന്റ് ചെയ്തിരിക്കുന്നത്. ഇത്രയും ലളിതമായ ഭക്ഷണം ഉയര്‍ന്ന വിലയ്ക്ക് വില്‍ക്കുന്നതില്‍ പലര്‍ക്കും എതിര്‍പ്പുമുണ്ട്. മറ്റുചിലര്‍ പുതിയ പരീക്ഷണങ്ങള്‍ നല്ലതാണെന്ന അഭിപ്രായക്കാരാണ്. ചിലരാണെങ്കില്‍ വര്‍ഷങ്ങളായി നിലനില്‍ക്കുന്ന പരമ്പരാഗത പാചകക്കുറിപ്പുകള്‍ക്ക് വിരുദ്ധമാണിതെന്ന അഭിപ്രായക്കാരാണ്.
Content Highlights: 'Reverse Vada Pav' gives a fusion twist to Mumbai's favorite street food