
പതിവില്ലാത്തവിധം നായയുടെ കുര കേട്ടാണ് ബിന്ദുവും കുടുംബവും വീടിന് ചുറ്റും പരിശോധന ആരംഭിച്ചത്. കണ്ടതാകട്ടെ വലിയ അണലിയെയും. എന്നാല്‍ പിടികൂടുന്നതിന് മുമ്പ് പാമ്പിനെ കാണാതായി. പിന്നീടുള്ള തിരച്ചിലിലാണ് അണിക്കുഞ്ഞുങ്ങളെ കാണുന്നത്.
തിരുവനന്തപുരം പാലോട് നന്ദിയോട് രാഹുല്‍ ഭവനില്‍ ബിന്ദുവിന്റെ വീട്ടിലാണ് സംഭവം. വിവരം അറിയിച്ചതിനെ തുടര്‍ന്നെത്തിയ പാമ്പുപിടുത്തക്കാരി നന്ദിയോട് രാജി 75 അണലിക്കുഞ്ഞുങ്ങളെയാണ് വീട്ടില്‍ നിന്ന് കണ്ടെത്തയത്. ഞായറാഴ്ച രാത്രിയാണ് നായയുടെ ബഹളം കേട്ട് ബിന്ദുവും കുടുംബവും നടത്തിയ തിരച്ചിലില്‍ അണലിയെ കണ്ടത്.
തിങ്കളാഴ്ച രാവിലെ വീടിന്റെ പരിസരത്ത് അണലിക്കുഞ്ഞുങ്ങളെ കണ്ടതോടെ വിവരം നന്ദിയോട് രാജിയെ അറിയിച്ചു. രാജി സ്ഥലത്തെത്തി നടത്തിയ പരിശോധനയില്‍ കൂടുതല്‍ കുഞ്ഞുങ്ങളെ കണ്ടെത്തുകയായിരുന്നു. എട്ട് മണിക്കൂറോളം നീണ്ട തിരച്ചിലിനൊടുവില്‍ 75 അണലിക്കുഞ്ഞുങ്ങളെ പിടികൂടിയെന്ന് രാജി പറയുന്നു. എന്നാല്‍ വലിയ അണലിയെ കണ്ടെത്താനായിട്ടില്ല. പിടികൂടിയ പാമ്പിന്‍കുഞ്ഞുങ്ങളെ പാലോട് വനം വകുപ്പിന് കൈമാറി.
Content Highlights: Baby vipers caught in eight hours in Palode