വ്യാജന്മാരെ സൂക്ഷിക്കുക; നൈക്കിൻ്റെ ഒറിജിനല്‍ തിരിച്ചറിയാം, ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി

നൈക്കിന്റേതെന്ന് തോന്നിപ്പിക്കുന്ന നിരവധി ഉല്‍പ്പന്നങ്ങള്‍ വിപണിയില്‍ ലഭ്യമാണ്

dot image

ദിനംപ്രതി വിപണിയില്‍ അനവധി ഉല്‍പ്പന്നങ്ങള്‍ വില്‍പ്പനയ്ക്ക് വേണ്ടി തയ്യാറാകുകയാണ്. ബ്രാന്‍ഡഡ് സാധനങ്ങളും വിപണിയിലുണ്ട്. എന്നാല്‍ ബ്രാന്‍ഡഡ് വസ്തുക്കള്‍ക്കൊപ്പം നിരവധി വ്യാജന്മാരും വിപണിയിലെത്തുന്നുണ്ട്. ഇത്തരം വ്യാജന്മാരില്‍ പലയാളുകളും വീണു പോകുന്നുമുണ്ട്.

ഇത്തരത്തില്‍ വ്യാജന്മാരില്‍ മുന്‍പന്തിയിലുള്ള ഒന്നാണ് നൈക്ക് എയര്‍ഫോഴ്‌സ് 1 സ്‌നീക്കര്‍ഹെഡ്‌സ്. നൈക്കിന്റേതെന്ന് തോന്നിപ്പിക്കുന്ന നിരവധി ഉല്‍പ്പന്നങ്ങള്‍ വിപണിയില്‍ ലഭ്യമാണ്. ഈ വ്യാജന്മാരില്‍ വീഴാതെ ശരിയായ നൈക്ക് എയര്‍ഫോഴ്‌സ് എങ്ങനെ കണ്ടെത്താമെന്ന് നമുക്ക് നോക്കാം.

ഷൂ വ്യാജനാണോ അല്ലയോ എന്ന് ബോക്‌സ് പരിശോധിച്ചാല്‍ നമുക്ക് വ്യക്തമാകും. ശരിയായ എയര്‍ഫോഴ്‌സ് 1 ഹോക്‌സില്‍ കൃത്യമായ ലോഗോയുണ്ടാകും. മാത്രവുമല്ല, ഉയര്‍ന്ന ഗുണനിലവാരമുള്ള പെയിന്റിങ്ങുകളും സ്‌നീക്കേര്‍സിന്റെ പ്രത്യേകതകള്‍ വ്യക്തമാക്കുന്ന ലേബലുകളുമുണ്ടാകും. തെറ്റായ ലോഗോയും ലേബലുമാണെങ്കില്‍ അത് വ്യാജനായിരിക്കും.

ഒറിജിനല്‍ നൈക്ക് എയര്‍ഫോഴ്‌സ് 1ന് വേണ്ടി ഏറ്റവും ഗുണനിലവാരമുള്ള വസ്തുക്കളാണുപയോഗിക്കുന്നത്. എല്ലാ എയര്‍ഫോഴ്‌സ് 1നും ഷൂ ബോക്‌സിന് തുല്യമായ സ്‌റ്റോക്ക് കീപ്പിങ് യൂണിറ്റ് (എസ്‌കെയു) ഉണ്ടായിരിക്കും. എപ്പോഴും ഇവ രണ്ടും തുല്യമാണോ എന്ന് പരിശോധിക്കണം. അല്ലെങ്കില്‍ അത് വ്യാജമായിരിക്കും.

Also Read:

നൈക്ക് എയര്‍ഫോഴ്‌സ് 1ല്‍ പ്രധാനമായും എയര്‍ കുഷ്യനിങ് ഉണ്ടാകും. മാത്രവുമല്ല, ധരിക്കുമ്പോള്‍ നല്ല സുഖവുമുണ്ടാകും. എന്നാല്‍ വ്യാജ നൈക്ക് ധരിക്കുമ്പോള്‍ തന്നെ നമുക്ക് വലിയ രീതിയിലുള്ള ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടും. അതുകൊണ്ട് വലിയ വില നല്‍കി സാധനങ്ങള്‍ വിപണിയില്‍ നിന്ന് വാങ്ങുമ്പോള്‍ തന്നെ വ്യാജനാണോ ഒറിജിനലാണോയെന്ന് മനസിലാക്കേണ്ടത് നിര്‍ബന്ധമാണ്.

Content Highlights: How to understand original Nike air force 1 and duplicate

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us