കൈകാലുകള്‍ അതീവ ഭംഗിയോടെ സൂക്ഷിക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്ന ഒന്നാണ് നഖങ്ങള്‍. നഖങ്ങൾ ഭംഗിയുള്ളതാക്കി മാറ്റുന്നതില്‍ നെയില്‍ പോളിഷുകള്‍ക്ക് വലിയ പങ്കുണ്ട്. നഖങ്ങളില്‍ വ്യത്യസ്ത നിറങ്ങളും ക്രിയേറ്റിവിറ്റിയും ഉള്‍പ്പെടുത്തുന്നത് ഒരു വിനോദം കൂടിയാണ്. ഇതിനായി എത്ര രൂപ വേണമെങ്കിലും ചെലവഴിക്കാന്‍ മടിക്കാത്തവരാണ് പലരും. ആഡംബര ബാഗുകളും വാച്ചുകളും ചെരുപ്പുകളുമെല്ലാം വിപണി കീഴടക്കിയ കാലഘട്ടത്തില്‍ കോടികള്‍ വില വരുന്ന നെയില്‍ പോളിഷുകള്‍ ഇന്ന് വിപണിയില്‍ ലഭ്യമാണ്.
ഇപ്പോഴിതാ നെയില്‍ പോളിഷ് പ്രേമികള്‍ക്കിടയില്‍ തരംഗമാകുന്നത് കോടി വില വരുന്ന അത്യാഡംബര നെയില്‍ പോളിഷാണ്. ലാസാഞ്ചസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ആഡംബര ബ്രാന്‍ഡാണ് 'ആസച്ചര്‍' ആണ് ഏറ്റവും വിലപിടിപ്പുള്ള നെയില്‍ പോളിഷ്. 14.7 മില്ലിലീറ്ററുള്ള ഒരു കുപ്പിക്ക് മൂന്ന് മെഴ്‌സിഡീസ് ബെന്‍സിന്റെ വിലവരും. അതായത് 1,63,66,000 രൂപയാണ് ഈ ബ്ലാക് ഡയമണ്ട് നെയില്‍ പോളിഷിന്റെ വില. 'ബ്ലാക് ഡയമണ്ട് കിങ്' എന്നാണ് ആസച്ചര്‍ പോഗോസിയാന്‍ അറിയപ്പെടുന്നത്.
ഈ നെയില്‍ പോളിഷില്‍ 267കാരറ്റ് ബ്ലാക് ഡയമണ്ട് ചേര്‍ത്തിട്ടുണ്ട്. ബിയോണ്‍സെ, റിയാന്ന തുടങ്ങിയ പ്രമുഖ താരങ്ങള്‍ ബ്ലാക് ഡയമണ്ട് ആരാധകരാണ്. പ്രമുഖ ഹോളിവുഡ് താരം കെല്ലി ഓസ്‌ബോണ്‍ അടക്കം 25 പേര്‍ ഈ അത്യാഡംബര നെയില്‍ പോളിഷ് സ്വന്തമാക്കി എന്നാണ് റിപ്പോര്‍ട്ട്.
ഇത്രയും മനോഹരമായ ബ്ലാക് ഡയമണ്ട് എന്തുകൊണ്ട് നഖങ്ങളില്‍ പരീക്ഷിച്ചുകൂടാ എന്ന് ഞാന്‍ ഒരിക്കല്‍ ചിന്തിച്ചു അങ്ങനെയാണ് ഈ നെയില്‍ പോളിഷ് നിര്‍മ്മിക്കുന്നത്. താന്‍ ഡിസൈന്‍ ചെയ്യുന്ന ആഭരണങ്ങളുടെ മൂല്യം ഈ നെയില്‍ പോളിഷിനുണ്ടെന്ന് ഉറപ്പു നല്‍കുകയാണ് അസാച്ചര്‍ പൊഗോസിയാന്‍. പക്ഷേ, ഇത്രയും വിലപിടിപ്പുള്ള ഒരു നെയില്‍ പോളിഷ് വിപണിയിലെത്തുന്നത് ആദ്യമാണ്. ഈ നെയില്‍ പോളിഷ് വാങ്ങുന്നതിനു മുന്‍പ് പലതവണ ചിന്തിക്കണമെന്നാണ് വിദഗ്ധര്‍ പറയുന്നത്. വലിയ സാമ്പത്തിക നഷ്ടമുണ്ടാക്കുമെന്നും വിമര്‍ശനമുണ്ട്.
Content Highlights: Worlds most expensive nail polish