നിത അംബാനിയുടെ 3.72 കോടിയുടെ ഡയമണ്ട് വാച്ച്

കല്ലുകള്‍ പതിപ്പിച്ച സാരികളും സ്റ്റേറ്റ്‌മെന്റ് ആഭരണങ്ങളും ലക്ഷ്വറി വാച്ചുകളും പൗച്ചുകളുമായി നിത അംബാനി തിളങ്ങി നില്‍ക്കും.

dot image

രാജ്യം ആദരിക്കുന്ന ബിസിനസ് വുമണ്‍ മാത്രമല്ല നിത അംബാനി മറിച്ച് ഫാഷന് ആഡംബരത്തിന്റെ പകിട്ടു നല്‍കിയ വനിത കൂടിയാണ്. അംബാനി സ്‌കൂളിലെ വാര്‍ഷികാഘോഷമായാലും വിവാഹമായാലും നിത അംബാനിയെത്തിയാല്‍ അവരുടെ വസ്ത്രങ്ങളിലും ആക്‌സസറികളിലുമായിരുക്കും ഏവരുടെയും കണ്ണ്. കല്ലുകള്‍ പതിപ്പിച്ച സാരികളും സ്റ്റേറ്റ്‌മെന്റ് ആഭരണങ്ങളും ലക്ഷ്വറി വാച്ചുകളും പൗച്ചുകളുമായി നിത അംബാനി തിളങ്ങി നില്‍ക്കും.

അടുത്തിടെ നടന്ന പരിപാടിയില്‍ നിതയെത്തിയത് തവിട്ട് നിറത്തിലുളള താരതമ്യേന ലളിതമെന്ന് തോന്നുന്ന ഒരു ഷിഫോണ്‍ സാരിയിലാണ്. പതിവില്‍ നിന്ന് വിപരീതമായി ആക്‌സറികളുടെ ആഡംബരവും ഉണ്ടായിരുന്നില്ല. എന്നിരുന്നാലും, നിതയുടെ കൈത്തണ്ടയില്‍ കിടന്നിരുന്ന വാച്ച് എല്ലാവരുടെയും ശ്രദ്ധ പിടിച്ചുപറ്റി. പാടെക് ഫിലിപ്പിന്റെ നോട്ടിലസ് ശേഖരത്തില്‍ നിന്നുള്ള അതിമനോഹരമായ വാച്ചാണ് അവര്‍ ധരിച്ചിരുന്നത്.

ഈ വാച്ചിനെ കൂടുതല്‍ ആകര്‍ഷകമാക്കുന്നത് അതിന്റെ ആഡംബരപൂര്‍ണ്ണമായ വിശദാംശങ്ങളാണ്. വജ്രം പതിച്ചിട്ടുള്ള വാച്ചിന് 18 കാരറ്റ് സ്വര്‍ണത്തിലുളള ഡയല്‍പ്ലേറ്റ് ഗാംഭീര്യത്തിന്റെ സ്പര്‍ശം നല്‍കുന്നു. അക്കങ്ങള്‍ കൃത്യമായി തിരിച്ചറിയുന്നതിനായി ലുമിനസെന്റ് കോട്ടിംഗ് നല്‍കിയിട്ടുണ്ട്. വജ്രം പതിച്ച റോസ് ഗോള്‍ഡ് ബ്രേസ്ലെറ്റിനെ മനോഹരമാക്കുന്നു. ദി ഇന്ത്യന്‍ ഹൊറോളജി എന്ന ഇന്‍സ്റ്റാഗ്രാം പേജ് അനുസരിച്ച്, നിത അംബാനിയുടെ അതിശയിപ്പിക്കുന്ന പാടെക് ഫിലിപ്പ് വാച്ചിന്റെ റീട്ടെയില്‍ വില 428,450 ഡോളറാണ് അതായത് ഏകദേശം 3.72 കോടി. ആനന്ദ് അംബാനി, ഷാരൂഖ് ഖാന്‍, മാര്‍ക്ക് സക്കര്‍ബര്‍ഗ് എന്നിവരാണ് പാടെക് ഫിലിപ്പ് ആഡംബരവാച്ചുള്ള മറ്റു സെലിബ്രിറ്റികള്‍.

Content Highlights: Nita Ambani flaunts a jaw-dropping ₹3.72 crore diamond-studded watch

dot image
To advertise here,contact us
dot image