രാജകീയമായി രാജ്മ; ലോകത്തെ മികച്ച ബീന്‍ വിഭവങ്ങളില്‍ മുന്‍പന്തിയില്‍

50 മികച്ച ബീന്‍ വിഭവങ്ങളില്‍ രാജ്മ 14-ാം സ്ഥാനത്തെത്തി

dot image

പഞ്ചാബികളുടെ ഇഷ്ടഭക്ഷണങ്ങളിലൊന്നാണ് രാജ്മ. ടേസ്റ്റ് അറ്റ്‌ലസിന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റ് അനുസരിച്ച്, 50 മികച്ച ബീന്‍ വിഭവങ്ങളില്‍ രാജ്മ 14-ാം സ്ഥാനത്തെത്തി. പ്രാദേശിക വിഭവങ്ങളുടെ അന്തര്‍ദേശീയ ആകര്‍ഷണം ഉയര്‍ത്തിക്കാട്ടുന്ന ജനപ്രിയ വോട്ടുകളും വിദഗ്ഗ അവലോകനങ്ങളും അടിസ്ഥാനമാക്കിയാണ് റാങ്കിംഗ്. 4.2 റേറ്റുചെയ്ത രാജയ്ക്ക് 5,210 വോട്ടുകള്‍ ലഭിച്ചു, അതില്‍ 3,054 എണ്ണം നിയമാനുസൃതമാണെന്ന് സ്ഥിരീകരിച്ചു. 50 മികച്ച ബീന്‍ വിഭവങ്ങളുടെ പട്ടിക മെക്സിക്കോയുടെ സോപാ തരാസ്‌കയെ വിജയിയായി പ്രഖ്യാപിച്ചു, ഹെയ്തിയില്‍ നിന്നുള്ള ദിരി അക് പ്വായും ബ്രസീലില്‍ നിന്നുള്ള ഫീജാവോ ട്രോപ്പീറോയും തൊട്ടുപിന്നില്‍. ഒന്നും കണ്ടും മൂന്നും സ്ഥാനത്തും രാജ്മ എത്തതില്‍ ആരാധകര്‍ക്ക് നിരാശയുണ്ട്. ഇന്ത്യയുടെ വൈവിധ്യമാര്‍ന്ന രുചികളെ ചിത്രീകരിക്കുന്ന മല്ലി ചൂട്ടിയെയും മാമ്പഴ ചൂട്ടിയെയും ഗൈഡ് പ്രശംസിച്ചു.

എന്തുകൊണ്ടാണ് രാജ്മ പ്രിയപ്പെട്ടതാകുന്നത്?

രാജ്മ കേവലം രുചിയുള്ള ഭക്ഷണം മാത്രമല്ല പോഷകങ്ങളാല്‍ സമ്പുഷ്ടവുമാണ്. സസ്യാധിഷ്ഠിത പ്രോട്ടീന്‍, നാരുകള്‍, ഇരുമ്പ്, പൊട്ടാസ്യം, ആന്റിഓക്സിഡന്റുകള്‍ എന്നിവയാല്‍ നിറഞ്ഞിരിക്കുന്നു. കിഡ്നി ബീന്‍സ് പോലുള്ള പയര്‍വര്‍ഗ്ഗങ്ങളുടെ ഉപഭോഗം വ്യക്തികളുടെ കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കുകയും ഭക്ഷണം ദഹിപ്പിക്കാന്‍ സഹായിക്കുകയും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുകയും ചെയ്യുന്നുവെന്നും ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു. കൂടാതെ വിവിധ സുഗന്ധവ്യഞ്ജന മിശ്രിതങ്ങളും പതുക്കെയുള്ള പാചക പ്രക്രിയ രാജയ്ക്ക് മികച്ച രുചി നല്‍കുന്നതിന് സഹായിക്കുന്നു.


രാജ്മയുടെ പരമ്പരാഗത പാചകക്കുറിപ്പ് എല്ലാവരുടെയും പ്രിയപ്പെട്ടതാണ്. കൂടാതെ ഇന്ത്യന്‍ സംസ്ഥാനങ്ങളിലും കമ്മ്യൂണിറ്റികളിലും പോലും ഈ വിഭവത്തിന്റെ വിവിധയിനങ്ങള്‍ കണ്ടെത്താനാകും. ഏറ്റവും മികച്ച ഇന്ത്യന്‍ വിഭവങ്ങള്‍ ടേസ്റ്റ് അറ്റ്‌ലസിന്റെ എലൈറ്റ് ലിസ്റ്റുകളില്‍ സ്ഥിരതയോടെ ശ്രദ്ധേയമാവുത്തതാണ് പുതിയ പട്ടികയിലൂടെ വ്യക്തമാകുന്നത്.

Content Highlights: Rajma in the list of “50 Best Bean Dishes' globally by Taste Atlas

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us