ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്ന ഹെൽത്തി ഹെർബൽ ചായകൾ; വൈറ്റ് ടീ മുതല്‍ ഓലോങ് ടീ വരെ

ശരീരത്തിന്റെ മെറ്റബോളിസം വര്‍ദ്ധിപ്പിക്കുകയും കലോറി കുറയ്ക്കുകയും കൊഴുപ്പ് കോശങ്ങള്‍ രൂപപ്പെടുന്നത് തടയുകയും ശരീര ഭാരം കുറയ്ക്കുകയും ചെയ്യുന്ന ഹെര്‍ബല്‍ ചായകള്‍

dot image

ശരീരഭാരം നിയന്ത്രിക്കാനായി പല കാര്യങ്ങളും ചെയ്യുന്നവരാകും നിങ്ങള്‍. ഫിറ്റ്‌നസ് നിലനിര്‍ത്താന്‍ ആഗ്രഹിക്കുന്നവര്‍ ഹെല്‍ത്തി ഡയറ്റിനൊപ്പം ചില ഹെല്‍ത്തി ചായകളും കൂടി പരീക്ഷിച്ചുനോക്കൂ. ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഏറ്റവും ആദ്യം ശ്രദ്ധിക്കേണ്ട കാര്യമാണ് പഞ്ചസാരയുടെ അളവ് കുറയ്ക്കുക എന്നത്. ഈ ഹെര്‍ബല്‍ ചായകള്‍ കുടിയ്ക്കുമ്പോഴും പഞ്ചസാര ഒഴിവാക്കാന്‍ മറക്കരുത്.

എന്തുകൊണ്ട് ഹെര്‍ബല്‍ ടീ

ചായയില്‍ അടങ്ങിയിരിക്കുന്ന കാറ്റച്ചിന്‍സ് എന്ന ഫ്‌ളേവനോയിഡ്, മെറ്റബോളിസം വര്‍ദ്ധിപ്പിക്കാനും കൊഴുപ്പ് വിഘടിക്കാനും സഹായിക്കും. അമിതമായ കലോറി എരിച്ചുകളയാനും കോഴുപ്പ് കോശങ്ങളുടെ രൂപീകരണം തടയുന്നതിനും ശരീരഭാരം കുറയ്ക്കുന്നതിനും സഹായിക്കുന്ന ഔഷധങ്ങളുപയോഗിച്ചാണ് പല ചായകളും നിര്‍മ്മിച്ചിരിക്കുന്നത്.

ഏതൊക്കെ ചായകള്‍ ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കും

വൈറ്റ് ടീ

കാമെലിയ സിനെന്‍സിസ് എന്ന ചെടിയുടെ സംസ്‌കരിച്ച ഇലകളില്‍ നിന്ന് ലഭിക്കുന്ന വൈറ്റ് ടീ ആന്റി ഓക്‌സിഡന്റുകളാല്‍ സമ്പന്നമാണ്. ഇത് കൊഴുപ്പ് കോശങ്ങളുടെ രൂപീകരണം തടയാന്‍ സഹായിക്കും.

ഇഞ്ചിചായ

ഇഞ്ചിയില്‍ അടങ്ങിയിരിക്കുന്ന ജിഞ്ചറോള്‍ വേഗത്തില്‍ ശരീരത്തിലെ കലോറി എരിയുന്നതിന് സഹായിക്കുന്നു. അത് മാത്രമല്ല ആരോഗ്യകരമായ ഉപാപചയ നിരക്ക് വര്‍ദ്ധിപ്പിക്കുകയും ചെയ്യും.

പുതിന ചായ

പുതിനയിലയിട്ട ചായ കുടിക്കുന്നത് ഉന്മേഷത്തോടെയിരിക്കാനും വിശപ്പിനെ നിയന്ത്രിക്കാനും സഹായിക്കും. ശരീരത്തിന്റെ ഭാരം നിയന്ത്രിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഏറ്റവും നല്ല മാര്‍ഗ്ഗമാണ് പുതിന ചായ.

ചൈനീസ് ഓലോങ് ടീ

ദിവസവും രണ്ട് കപ്പ് ഓലോങ് ചായ കുടിക്കുന്നത് ശരീരത്തിലെ കൊഴുപ്പ് കത്തിച്ചുകളയുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. സാധാരണ തേയില നിര്‍മ്മിക്കുന്ന ചെടിയില്‍നിന്നാണ് ഓലോങ് ചായയും ഉണ്ടാക്കുന്നത്. എന്നാല്‍ തേയിലച്ചെടിയുടെ ഇല ഉണക്കിയാണ് ഈ ചായപ്പൊടി നിർമ്മിക്കുന്നത്. അതിനാൽ ഇതിൽ മറ്റുചായപ്പൊടികളെ അപേക്ഷിച്ച് ഓക്‌സിഡേഷന്റെ അളവ് കൂടുതലായിരിക്കും. ചൈനക്കാര്‍ നൂറ്റാണ്ടുകളായി ഇത് മരുന്നുകളില്‍ ഉപയോഗിക്കാറുമുണ്ട്. ഈ ചായ കൂടിച്ചാല്‍ കൂടുതല്‍ കലോറി കത്തിപ്പോകുമെന്നും ഇത് കുടിക്കുന്നത് ശരീരഭാരം കുറയ്ക്കുമെന്നുമാണ് പറയുന്നത്.

ഗ്രീന്‍ ടീ

വയറിലെ കൊഴുപ്പ് കുറയ്ക്കാന്‍ ഗ്രീന്‍ ടീ സഹായിക്കും. വ്യായാമം ചെയ്യുകയും ഗ്രീന്‍ടീ കുടിക്കുകയും ചെയ്താല്‍ കൊഴുപ്പ് ബേണ്‍ ചെയ്തുപോകും.

ചെമ്പരത്തി ചായ

ചൂടുവെളളത്തില്‍ ചെമ്പരത്തി പൂക്കള്‍ ഉണക്കിയെടുത്തത് ഇട്ട് തയ്യാറാക്കുന്ന ഹൈബിസ്‌കസ് ചായയില്‍ അന്തോസയാനിനുകള്‍, ഫിനോളിക്‌സ് സംയുക്തങ്ങള്‍, ഫ്‌ളേവനോയിഡുകള്‍ എന്നിവ അടങ്ങിയിരിക്കുന്നു. ഇത് ശരീരത്തിലെ കൊഴുപ്പ് കോശങ്ങളുടെ ഹൈപ്പര്‍ട്രോഫി നിയന്ത്രിക്കുകയും അവയുടെ വലിപ്പം കുറയ്ക്കുകയും ചെയ്യും.

Also Read:

കുരുമുളക് ചായ

കുരുമുളകില്‍ അടങ്ങിയിരിക്കുന്ന പെപ്പറിന്‍ മെറ്റബോളിസം വര്‍ദ്ധിപ്പിക്കുകയും കൊഴുപ്പ് അടിഞ്ഞുകൂടുന്നത് കുറയ്ക്കും. ഇത് ശരീരഭാരം കുറയ്ക്കാനും സഹായിക്കും. കുരുമുളകും ഇഞ്ചിയും ചതച്ചത് തിളച്ച വെള്ളത്തില്‍ ചേര്‍ത്ത് അരിച്ചെടുത്ത് ചൂടാറിയ ശേഷം നാരങ്ങാനീര് ചേര്‍ത്ത് കുടിക്കാം.

Content Highlights : Those who want to stay fit should try some healthy teas along with a healthy diet

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us