സ്വര്‍ണവും ഇറ്റാലിയന്‍ പൈന്‍ നട്ട്സും ചേരുവകള്‍;ഇന്ത്യയിലെ ഏറ്റവും ചെലവേറിയ കോക്‌ടെയില്‍ ഏതാണെന്ന് അറിയാമോ?

രുചികൊണ്ടും ചേരുവകള്‍ കൊണ്ടും സമ്പന്നമാണെന്നുളളതാണ് ഈ കോക്‌ടെയിലിന്റെ ഏറ്റവും വലിയ പ്രത്യേകത

dot image

പലതരം മദ്യങ്ങള്‍ ചേര്‍ത്താണല്ലോ കോക്ടെയില്‍ തയ്യാറാക്കുന്നത്. അത്തരത്തില്‍ രുചികൊണ്ടും ചേരുവകള്‍കൊണ്ടും വേറിട്ടുനില്‍ക്കുന്ന ഒരു കോക്‌ടെയിലിനെക്കുറിച്ചാണ് ഇനി പറയാന്‍ പോകുന്നത്. ഇന്ത്യയിലെ ഏറ്റവും ചെലവേറിയ കോക്ടെയില്‍ അതിന്റെ വമ്പിച്ച വിലകൊണ്ടും വിളമ്പുന്ന രീതികൊണ്ടും വ്യത്യാസപ്പെട്ടിരിക്കുകയാണ്. ഹൈദരാബാദിലെ ടാന്‍സണിലാണ് 'ജ്യുവല്‍ ഓഫ് ടാന്‍സണ്‍' എന്ന് പേരുള്ള കോക്ടെയില്‍ ലഭിക്കുന്നത്.

പ്രശസ്ത മിക്‌സോളജിസ്റ്റായ യാങ്ദുപ് ലാമയാണ് ഈ സ്‌പെഷ്യല്‍ കോക് ടെയില്‍ നിര്‍മ്മിച്ചത്. 10,000 രൂപയാണ് പുതിയതായി പുറത്തിറക്കിയ കോക്ടെയിലിന്റെ ഒരു സെര്‍വിങ്ങിന്റെ വില.

സൗദി അറേബ്യയില്‍ നിന്നുളള അജ്‌വ ഈന്തപ്പഴത്തിന്റെ മിശ്രിതം, നല്ല ക്രിസ്പിയായ ഇറ്റാലിയന്‍ പൈന്‍ നട്ട്‌സ്, രുചികരമായ വീഞ്ഞായ വെര്‍മൗത്ത്, റോയല്‍ സല്യൂട്ട്, 21 വര്‍ഷം പഴക്കമുളള വിസ്‌കി ഇവയൊക്കെ യോജിപ്പിച്ചാണ് ഈ കോക് ടെയില്‍ ഉണ്ടാക്കിയിരിക്കുന്നത്. അതിനോടൊപ്പം ഐസ്‌ക്യൂബും അതിന് മുകളില്‍ ഒരു സ്വര്‍ണ്ണ ഇലയും ഇട്ടാണ് ഈ കോക്ടെയില്‍ വിളമ്പുന്നത്. കാഴ്ചയില്‍ ആകര്‍ഷകമായ ഫിനിഷോടുകൂടി ഈ പാനീയം സ്‌മോക്ക്ഡ് ഗ്ലാസ്‌ബെല്‍ പാത്രത്തിലേക്ക് വിളമ്പുകയാണ്.നിങ്ങള്‍ ആഡംബര പൂര്‍ണ്ണമായ കോക്‌ടെയിലുകളുടെ ആരാധകനാണെങ്കില്‍ ഹൈദരാബാദിലെ ഫൈന്‍ ഡയിനിംഗിലെ ഈ കോക്‌ടെയില്‍ തീര്‍ച്ചയായും പരീക്ഷിക്കേണ്ടതാണ്.

Content Highlights : The most expensive Indian cocktail. The biggest feature of this cocktail is that it is rich in flavor and ingredients

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us