ഒരു രൂപ നാണയം ഉണ്ടാക്കാന്‍ അതിലധികം ചെലവോ!! 'കാശുണ്ടാക്കാന്‍' സര്‍ക്കാരിന് എത്ര ചെലവുണ്ടെന്നറിയാമോ?

നാണയങ്ങളും നോട്ടുകളും നിര്‍മ്മിക്കാനുളള ചെലവെത്ര? ഇതൊക്കെ ആരാണ് നിര്‍മ്മിക്കുന്നത്? ഒരു രൂപ നാണയം മുതല്‍ 2000 രൂപയുടെ നോട്ടുവരെ നിര്‍മ്മിക്കുന്നത് എത്ര പണം ചിലവാക്കിയാണ്

dot image

ഇന്നത്തെ ഡിജിറ്റല്‍ യുഗത്തില്‍ നാണയങ്ങളും നോട്ടുകളും ഒക്കെ പേഴ്‌സില്‍ കൊണ്ടുനടക്കുന്നവര്‍ വളരെ കുറവാണ്. എന്നാല്‍ നിങ്ങള്‍ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ നമ്മള്‍ ഉപയോഗിക്കുന്ന ഈ നാണയങ്ങളും നോട്ടുകളുമൊക്കെ നിര്‍മ്മിക്കാന്‍ എത്ര പണച്ചെലവുണ്ടാകുമെന്ന്. നിസ്സാരമായി പറഞ്ഞാല്‍ ഒരു രൂപ നാണയം നിര്‍മ്മിക്കാന്‍ എത്ര ചിലവ് വരുമെന്ന് അറിയാമോ? ഡിജിറ്റല്‍ ഇടപാടുകളുടെയും പണപ്പെരുപ്പത്തിന്റെയും ലോകത്ത് പലര്‍ക്കും ഒരു രൂപ നാണയമൊക്കെ നിസ്സാരമായി തോന്നിയേക്കാം. എന്നാല്‍ ഇത്തരത്തില്‍ ഓരോ നാണയങ്ങളും നോട്ടുകളും ഒക്കെ നിര്‍മ്മിക്കാന്‍ പണച്ചെലവുണ്ട്.

ഒരു രൂപ നാണയം നിര്‍മ്മിക്കാന്‍ എത്ര രൂപ ചെലവാകും

ഒരു രൂപ നാണയം നിര്‍മ്മിക്കാന്‍ ഒരു രൂപയിലധികം വേണ്ടിവരും. 2018ല്‍ ഇന്ത്യാടുഡേ സമര്‍പ്പിച്ച വിവരാവകാശ പ്രകാരം ലഭിച്ച വിവരം 1992 മുതല്‍ പ്രചാരത്തിലുള്ള സ്റ്റയിന്‍ലെസ് സ്റ്റീലില്‍ നിര്‍മ്മിച്ച ഒരു രൂപ നാണയത്തിന് അതിന്റെ മുഖവിലയേക്കാള്‍ 1.11 രൂപ വിലയുണ്ട് എന്നാണ്. സ്റ്റെയിന്‍ലസ് സ്റ്റീലില്‍ നിര്‍മ്മിച്ച ഒരു രൂപ നാണയത്തിന് 21.93 മില്ലിമീറ്റര്‍ വ്യാസവും 1.45 മില്ലി മീറ്റര്‍ കനവും 3.76 ഗ്രാം ഭാരവും ഉണ്ട്.


അതുപോലെ 2 രൂപ നാണയത്തിന്റെ നിര്‍മ്മാണത്തിന് 1.28 രൂപയും, 5 രൂപ നിര്‍മ്മാണത്തിന് 3.69 രൂപയും, 10 രൂപ നാണയത്തിന്റെ നിര്‍മ്മാണത്തിന് 5.54 രൂപയുമാണ് നിര്‍മ്മാണ ചെലവ്. എന്നാല്‍ ഇപ്പോള്‍ ഓരോ വര്‍ഷവും അച്ചടിക്കുന്ന നാണയങ്ങളുടെ എണ്ണത്തില്‍ കുറവുണ്ടായിട്ടുണ്ടത്രേ. ഒടുവില്‍ വന്ന കണക്കനുസരിച്ച് 2017ല്‍ 903 ദശലക്ഷം നാണയങ്ങളാണ് പുറത്തിറക്കിയത്. 2018 ല്‍ 630 ദശലക്ഷം ഒരു രൂപ നാണയങ്ങളാണ് നിര്‍മ്മിച്ചത്. വിവരാവകാശ രേഖപ്രകാരമുള്ള കണക്കാണിത്.

ഒരു കറന്‍സി നോട്ട് അച്ചടിക്കാന്‍ എത്ര രൂപ ചെലവാകും

കറന്‍സി നോട്ടുകളുടെ മൂല്യം എത്രയാണെന്നതിനനുസരിച്ചാണ് അവ നിര്‍മ്മിക്കാന്‍ എത്ര രൂപ ചെലവാകുമെന്ന് കണക്കാക്കുന്നത്. ഒരു 2000 രൂപയുടെ നോട്ട് നിര്‍മ്മിക്കാന്‍ 4 രൂപ വരെ ചെലവാകും. 10 രൂപയുടെ 1000 നോട്ടുകള്‍ അച്ചടിക്കാന്‍ 960 രൂപയോളം ചെലവാകും. 100 രൂപയുടെ 1000 നോട്ടുകള്‍ അച്ചടിക്കാനായി 1,770 രൂപയും, 200 രൂപയുടെ 1,000 നോട്ടുകള്‍ അച്ചടിക്കാന്‍ 2,370 രൂപയും 500 രൂപയുടെ 1,000 നോട്ടുകള്‍ അച്ചടിക്കാന്‍ 2,290 രൂപയും ചെലവ് വരും.

മുംബൈയിലെയും ഹൈദരാബാദിലേയും ഇന്ത്യന്‍ ഗവണ്‍മെന്റ് മിന്റ് (IGM) ആണ് ഈ നാണയങ്ങളൊക്കെ നിര്‍മ്മിക്കുന്നത്. നാണയങ്ങള്‍ നിര്‍മ്മിക്കുന്നത് ഇന്ത്യന്‍ സര്‍ക്കാരാണെങ്കിലും 2 മുതല്‍ 2000 വരെയുള്ള നോട്ടുകള്‍ അച്ചടിക്കുന്നത് റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യയാണ്.

Content Highlights :How much does it cost to produce coins and notes? Who makes all this? How much money does it cost to make one rupee coin to 2000 rupee note?

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us