'ബോൾട്ടു'മായി സ്വിഗ്ഗി​! ഓർഡർ ചെയ്ത ഫുഡ് ഇനി മിന്നല്‍വേഗത്തിലെത്തും

ഓർഡർ ചെയ്ത് വെറും പത്ത് മിനിറ്റിനുള്ളിൽ ഇനി ഫുഡ് കെെയിൽ കിട്ടും

dot image

സ്വിഗ്ഗി​യിൽ ഭക്ഷണം ഓർഡർ ചെയ്തതിന് ശേഷമുള്ള കാത്തിരിപ്പാണ് ആർക്കും സഹിക്കാൻ പറ്റാത്തത്. വളരെ പെട്ടെന്ന് ഭക്ഷണം കഴിക്കാൻ ആഗ്രഹിച്ചാണ് പലപ്പോഴും ഫുഡ് ഓർഡർ ചെയ്യുന്നതെങ്കിലും ഓർഡർ ചെയ്ത് മണിക്കൂറുകൾക്ക് ശേഷമായിരിക്കും ഫുഡ് കൈയിൽ കിട്ടുക. എന്നാൽ ഇനി അങ്ങനെ അല്ല…ഫുഡ് ഓർഡർ ചെയ്ത് വെറും പത്ത് മിനിറ്റിനുള്ളിൽ ഇനി ഫുഡ് കെെയിൽ കിട്ടും. എങ്ങനെയെന്നല്ലേ പത്ത് മിനിറ്റില്‍ ഭക്ഷണം ലഭ്യമാക്കുന്ന സ്വിഗിയുടെ 'ബോള്‍ട്ട്' സേവനം കേരളത്തിലും വ്യാപിപ്പിച്ചിട്ടുണ്ട്. കൊച്ചി ഉള്‍പ്പെടെ 400 നഗരങ്ങളിലായിരിക്കും ബോൾട്ട് സേവനം ഉണ്ടാകുക.

ബംഗളൂരു, ചെന്നൈ, ഹൈദരാബാദ്, ന്യൂഡല്‍ഹി, മുംബൈ, പൂനെ എന്നിവിടങ്ങളിലായിരുന്നു സ്വിഗ്ഗി​ ആദ്യം 'ബോള്‍ട്ട്' അവതരിപ്പിച്ചത്. ഇവിടെയെല്ലാം സ്വിഗ്ഗി​ക്ക് മികച്ച പ്രതികരണം ലഭിച്ചതിന് പിന്നാലെയാണ് ഇപ്പോള്‍ കേരളത്തിലെ കൊച്ചി, കോഴിക്കോട്, തൃശൂര്‍, തിരുവനന്തപുരം, എന്നിവിടങ്ങളിലും കോയമ്പത്തൂര്‍ അടക്കം 400 നഗരങ്ങളിലും സ്വിഗ്ഗി​ 'ബോള്‍ട്ട്' ലഭ്യമാക്കുന്നത്. ആന്ധ്രാപ്രദേശ്, തെലങ്കാന എന്നിവിടങ്ങളിലാണ് ബോള്‍ട്ടിന് കൂടുതല്‍ ആവശ്യക്കാരുള്ളത്. ഹരിയാന, തമിഴ്‌നാട്, ഗുജറാത്ത്, പശ്ചിമബംഗാള്‍, രാജസ്ഥാന്‍, പഞ്ചാബ് എന്നിവിടങ്ങളിലും 'ബോള്‍ട്ടിന്' ആവശ്യക്കാരുണ്ട്.

'ബോള്‍ട്ടിന്' പരിധിയുണ്ടോ?‌‌‌

പത്ത് മിനിറ്റിനുള്ളിൽ ഭക്ഷണം എത്തണമെങ്കില്‍ ദൂരപരിധി സ്വിഗ്ഗി നിശ്ചയിച്ചിട്ടുണ്ട്. രണ്ട് കിലോമീറ്റര്‍ ചുറ്റളവിലുള്ള ഓര്‍ഡറുകളാണ് ബോള്‍ട്ട് കൈകാര്യം ചെയ്യുന്നത്. ബോള്‍ട്ട് ഔട്ട്‌ലെറ്റിന് തൊട്ടടുത്തുള്ള ഡെലിവറി പാര്‍ട്ണര്‍മാര്‍ വഴി മാത്രം വിതരണം ചെയ്യുന്നതിലൂടെയാണ് ഈ സർവീസ് ഉറപ്പാക്കുന്നത്. സാധാരണ സ്വിഗ്ഗിയിൽ നിന്ന് ലഭിക്കുന്ന ഭക്ഷണത്തിൻ്റെ അതേ ​ഗുണത്തിലും നിലവാരത്തിലും ഒട്ടും വിട്ടുവീഴ്ച ചെയ്യാതെ എത്തിക്കാനാകുന്ന വിഭവങ്ങള്‍ക്കാണ് ബോള്‍ട്ട് കൂടുതല്‍ ശ്രദ്ധ നല്‍കുന്നതെന്ന് സ്വിഗി ഉറപ്പ് നൽകി. ഓരോ റസ്റ്ററന്റിന്റെയും തിരഞ്ഞെടുത്ത ചില വിഭവങ്ങള്‍ മാത്രമാണ് ഓര്‍ഡര്‍ ചെയ്യാനാകുക എന്നതും ശ്രദ്ധേയമാണ്. ബോള്‍ട്ട് വഴിയുള്ള ഓര്‍ഡറുകള്‍ക്ക് മുന്‍ഗണന കൊടുക്കാന്‍ റസ്റ്റോറന്റുകളുമായി സ്വിഗി കരാറില്‍ ഒപ്പു വച്ചിട്ടുണ്ട്.

Content Highlights: After ordering the food, you will get the food in just ten minutes. How come Swiggy's 'Bolt' service, which provides food within ten minutes, has also been extended to Kerala.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us