യഥാര്‍ത്ഥ ക്രിസ്മസ് കേക്കിന്റെ രുചി അറിയണോ?

ക്രിസ്മസ് വന്നാല്‍ പിന്നെ പല വെറൈറ്റി കേക്കുകള്‍ കൊണ്ട് പലഹാരപാത്രം നിറയും അല്ലേ, എന്നാല്‍ യഥാര്‍ത്ഥത്തിലുള്ള ക്രിസ്മസ് കേക്ക് കഴിയ്ക്കുമ്പോഴുള്ള രസം ഒന്ന് വേറെ തന്നെയാണ്

dot image

റിയല്‍ ക്രിസ്മസ് കേക്ക്

ആവശ്യമുള്ള സാധനങ്ങള്‍
1 കറുത്ത മുന്തിരി, ഈന്തപ്പഴം, കിസ്മിസ്, ചുവന്ന ചെറി, പച്ച ചെറി-(എല്ലാം കൂടി അരകിലോ)
ഓറഞ്ച് തൊലി- ഒരെണ്ണത്തിന്റേത്
നാരങ്ങാത്തൊലി വിളയിച്ചത് - ഒരെണ്ണത്തിന്റെത്

2 ബദാം, വാല്‍നട്ട്, പച്ച കശുവണ്ടി- എല്ലാംകൂടി 350 ഗ്രാം

3 ഏലയ്ക്ക, കറുവാപ്പട്ട, ഗ്രാമ്പു, ജാതിക്കാക്കുരു -(ഒരുമിച്ച് പൊടിച്ചത്)

4ബ്രാന്‍ഡി- ഒരു ലിറ്റര്‍
5 ബട്ടര്‍- 850 ഗ്രാം
6 മൈദ- 850 ഗ്രാം
7 ബ്രൗണ്‍ഷുഗര്‍- 850 ഗ്രാം
8 മുട്ട- 850 ഗ്രാം
9 പഞ്ചസാര -225 ഗ്രാം (ക്യാരമലൈസ് ചെയ്യാന്‍)

തയ്യാറാക്കുന്ന വിധം
ഒന്നും രണ്ടും മൂന്നും ചേരുവകള്‍ ബ്രാണ്ടിയില്‍ കലക്കി ഒരു രാത്രി വയ്ക്കുക.

പഞ്ചസാര ക്യാരമലൈസ് ചെയ്യാന്‍
ചീനച്ചട്ടി ചൂടാക്കി പഞ്ചസാരയും, രണ്ട് ടേബിള്‍ സ്പൂണ്‍ വെള്ളവും എടുത്ത് ഇളക്കാതെ വയ്ക്കുക. ഉരുകി കഴിയുമ്പോള്‍ കാല്‍ കപ്പ് വെള്ളവും ചേര്‍ത്ത് കുറുക്കിയെടുക്കുക.


ബട്ടറും അല്‍പ്പം പഞ്ചസാരയും അടിച്ചുപതപ്പിക്കുക. മൈദയും, പഞ്ചസാര ക്യാരമലൈസ് ചെയ്തതും ചേര്‍ത്തിളക്കി അതിലേക്ക് മുട്ട ഓരോന്നായി പൊട്ടിച്ചൊഴിച്ച് ഇളക്കുക. ബ്രാണ്ടിയില്‍ ഇട്ടുവച്ചിരിക്കുന്ന ഡ്രൈ ഫ്രൂട്ട്സ് എടുത്ത് പകുതി ഇതിലേക്ക് ചേര്‍ക്കുക. നാരങ്ങാത്തൊലിയും, ഓറഞ്ചുതൊലി അരച്ചതും ചേര്‍ത്തിളക്കുക. മയം പുരട്ടിയ പാത്രങ്ങളില്‍ കേക്ക് കൂട്ട് ഒഴിച്ച് 200 ഡിഗ്രി സെന്റിഗ്രേഡില്‍ 30 മിനിറ്റ് ബേക്ക് ചെയ്യുക. ശേഷം മാറ്റി വച്ച ഡ്രൈഫ്രൂട്ട്സ് അതിനുമുകളില്‍ വിതറി 150 ഡിഗ്രി സെന്റിഗ്രേഡില്‍ വീണ്ടും 30 മിനിറ്റുകൂടി ബേക്ക് ചെയ്യുക. വീണ്ടും ഒരു ഫോയില്‍ പേപ്പറില്‍ പൊതിഞ്ഞ് 130 ഡിഗ്രി സെന്റിഗ്രേഡില്‍ ഒരു മണിക്കൂര്‍ കൂടി ബേക്ക് ചെയ്തെടുക്കാം.

Content Highlights :When Christmas comes, the dessert bowl will be filled with many varieties of cakes, right? But the taste of real Christmas cake is different

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us