'ഓ വെറും പൊടിയല്ലേ' എന്ന് തള്ളിക്കളയല്ലേ, പൊടിപടലങ്ങള്‍ കാന്‍സര്‍ വരെ ഉണ്ടാക്കുന്നുവെന്ന് പഠനം

അദൃശ്യമായി നമ്മുടെ ചുറ്റുപാടുമുളള പൊടി ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങള്‍ മുതല്‍ കാന്‍സര്‍ വരെയുളള ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകും

dot image

വീടൊക്കെ തുടച്ച് വൃത്തിയാക്കാന്‍ മടിയുള്ളവരാണോ നിങ്ങള്‍, എന്നാല്‍ കരുതിയിരുന്നോളൂ. നിങ്ങളെ നിരവധി രോഗങ്ങള്‍ കാത്തിരിക്കുന്നുണ്ട്. വീടിനുളളിലെ പൊടിയില്‍ അഴുക്ക്, വളര്‍ത്തുമൃഗങ്ങളുടെ രോമങ്ങള്‍, പൂപ്പല്‍, ബാക്ടീരിയകള്‍, പൊടി പടലങ്ങള്‍, മൈക്കോ ടോക്‌സിന്‍ തുടങ്ങിയവയെല്ലാം അടങ്ങിയിട്ടുണ്ട്.

നമ്മള്‍ 'ഓ വെറും പൊടിയല്ലേ' എന്ന് കരുതി തള്ളിക്കളഞ്ഞാല്‍ പിന്നീട് വലിയ വില കൊടുക്കേണ്ടി വരും. New York State Department of Health പറയുന്നതനുസരിച്ച് 2.5 മൈക്രോണുകളോ അതില്‍ കുറവോ വ്യാസമുളള (പിഎം25)സൂക്ഷ്മ കണികകളുമായുളള സമ്പര്‍ക്കം വളരെ അപകടകരമാണ്. പിഎം 2.5 പൊടിപടലങ്ങള്‍ ശ്വസിക്കുന്നത് ഹൃദ്‌രോഗം, ആസ്ത്മ തുടങ്ങിയ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കും.

മനുഷ്യന്റെ കണ്ണുകൊണ്ട് കാണാനാവാത്ത പൊടിപടലങ്ങള്‍

മനുഷ്യന്റെ കണ്ണുകൊണ്ട് 40 മൈക്രോണ്‍ വരെ പൊടിപടലങ്ങള്‍ മാത്രമേ കാണാന്‍ സാധിക്കൂ. നഗ്നനേത്രങ്ങള്‍ കൊണ്ട് കാണാന്‍ സാധിക്കാത്ത പൊടിപടലങ്ങള്‍ ശ്വാസകോശത്തില്‍ സുഷിരങ്ങള്‍ ഉണ്ടാക്കി നമ്മുടെ രക്തത്തില്‍ പ്രവേശിക്കാന്‍ വരെ കെല്‍പ്പുളളവയാണ്. ഇത്തരത്തിലുളള സൂക്ഷ്മകണികകളോട് സമ്പര്‍ക്കം പുലര്‍ത്തുന്നത് ചുമ, കണ്ണില്‍നിന്ന് വെള്ളം വരിക, ആസ്ത്മ, വിട്ടുമാറാത്ത ബ്രോങ്കൈറ്റീസ് എന്നിവയ്‌ക്കൊക്കെ കാരണമാകും. ദീര്‍ഘകാലത്തേക്ക് ഇവ നമ്മുടെ ശരീരത്തില്‍ പ്രവേശിക്കുന്നത് ഹൃദയസംബന്ധമായ തകരാറുകള്‍, വ്യക്കകളുടെ പ്രവര്‍ത്തനത്തിലുള്ള തകരാറുകള്‍, ന്യൂറോളജിക്കല്‍ പ്രശ്‌നങ്ങള്‍, കാന്‍സര്‍ എന്നിവയിലേക്ക് നയിച്ചേക്കാം.

വീട്ടിലെ പൊടിപടലങ്ങളില്‍ നിന്ന് മുക്തി നേടുന്നത് എങ്ങനെ

  • വീട്ടിലെ പൊടി പടലങ്ങള്‍ എത്രത്തോളം ഉണ്ടെന്ന് പരിശോധിക്കാനായി The Dust Test പോലെയുള്ള ടൂള്‍ കിറ്റുകള്‍ ഉപയോഗിക്കാം
  • കണ്ണുകള്‍ കൊണ്ട് കാണാന്‍ സാധിക്കാത്ത പൊടിപടലങ്ങളെ തുടച്ചുമാറ്റാനായി തുണികഷണങ്ങള്‍ക്ക് പകരം മൈക്രോ ഫൈബര്‍ ക്ലോത്തുകള്‍ ഉപയോഗിക്കാം.
  • പരിസ്ഥിതി സൗഹൃദമായ ക്ലീനിംഗ് ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കാം
  • ഒരു വാക്വം ക്ലീനര്‍ ഉപയോഗിക്കുകയാണെങ്കില്‍ 99.7 ശതമാനം പൊടിപടലങ്ങളെയും വൃത്തിയാക്കാന്‍ സാധിക്കും.
  • വീടിനുള്ളില്‍ ഇന്‍ഡോര്‍ സസ്യങ്ങള്‍ വയ്ക്കുന്നത് ശുദ്ധമായ വായൂ ലഭിക്കാന്‍ സഹായിക്കും
  • കൃത്യമായ ഇടവേളകളില്‍ വീട് വൃത്തിയാക്കുക

Content Highlights : Invisibly, the dust around us can cause health problems ranging from respiratory problems to cancer

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us