ഇനി ഒന്ന് മാറ്റിപ്പിടിച്ചാലോ! കൊക്ക കോളയ്ക്കും പെപ്‌സിക്കും ഭീഷണിയായി സൗദി അറേബ്യയുടെ 'മിലാഫ് കോള'

ഈന്തപ്പഴത്തിൽ നിന്ന് നിർമ്മിച്ച ലോകത്തിലെ ആദ്യത്തെ ശീതളപാനീയമാണ് മിലാഫ് കോള

dot image

കൊക്ക കോളയും പെപ്സിയും കുടിച്ചു മടുത്ത അറബികൾക്ക് ഇനി സ്വന്തമായി ഒരു പാനീയം. മിലാഫ് കോള എന്ന് പേരിട്ടിരിക്കുന്ന പാനീയം സൗദി അറേബ്യൻ പബ്ലിക് ഇൻവെസ്റ്റ്‌മെൻ്റ് ഫണ്ടിൻ്റെ അനുബന്ധ സ്ഥാപനമായ തുറത്ത് അൽ മദീനയാണ് വികസിപ്പിച്ചിരിക്കുന്നത്. പ്രത്യേകത എന്തെന്നാൽ ഏറ്റവും വിലപിടിപ്പുള്ള പഴങ്ങളില്‍ ഒന്നായ ഈന്തപ്പഴത്തിൽ നിന്ന് നിർമ്മിച്ച ലോകത്തിലെ ആദ്യത്തെ ശീതളപാനീയമാണ് മിലാഫ് കോള. ഈന്തപ്പഴത്തെ ലോകത്തിലെ ഏറ്റവും മികച്ച ഡ്രൈ ഫ്രൂട്ട്‌സ് ആയാണ് കണക്കാക്കുന്നത്.

ഫൈബറുകളും മിനറലുകളും ധാരാളമുളള പഴവര്‍ഗമാണ് ഈന്തപ്പഴം. വിവിധതരം പലഹാരങ്ങൾക്കും പാനീയങ്ങൾക്കും പ്രകൃതിദത്തമായ മധുരം ചേര്‍ക്കുന്നതിന് ഇത് സാധാരണ ഉപയോഗിക്കുന്നുണ്ട്. അറേബ്യൻ നാടുകളിൽ നിന്ന് ലഭിക്കുന്ന ഏറ്റവും മികച്ച ഗുണനിലവാരമുള്ള ഈന്തപ്പഴം ഉപയോഗിച്ചാണ് മിലാഫ് കോള നിർമ്മിക്കുന്നതെന്ന് സൗദി അറേബ്യൻ പബ്ലിക് ഇൻവെസ്റ്റ്‌മെൻ്റ് ഫണ്ട് പറഞ്ഞു.

വളരെയധികം പഞ്ചസാര അടങ്ങിയിട്ടുള്ള മറ്റ് ശീതളപാനീയങ്ങളെക്കാളും ആരോ​ഗ്യകരമായി വളരെ മികച്ചുനിൽക്കുന്നതാണ് മിലാഫ് കോള എന്നും കമ്പനി അവകാശപ്പെട്ടു. കോള വിപണയില്‍ നിലവില്‍ ആധിപത്യം പുലര്‍ത്തുന്നത് കൊക്ക കോളയും പെപ്‌സിയുമാണ്. മായങ്ങളില്ലാതെ നിര്‍മ്മിക്കുന്നതിനാല്‍ പരമ്പരാഗത പഞ്ചസാര സോഡകൾക്കുള്ള ബദലാവും മിലാഫ് കോളയെന്നാണ് കമ്പനി അവകാശപ്പെടുന്നത്. നിലവിൽ പ്രാദേശിക, അന്തർദേശീയ വിപണികളിൽ കോള അവതരിപ്പിക്കാനുളള ഒരുക്കത്തിലാണ് അൽ മദീന. ഫൈബർ, ആൻ്റിഓക്‌സിഡൻ്റുകൾ, അവശ്യ ധാതുക്കളായ മഗ്നീഷ്യം, പൊട്ടാസ്യം എന്നിവയുളള ഈന്തപ്പഴങ്ങൾ തന്നെയാണ് മിലാഫ് കോളയുടെ പ്രധാന ചേരുവ.

Content Highlights: The drink, named Milaf Cola, was developed by Thurat Al Madinah, a subsidiary of the Saudi Arabian Public Investment Fund.

dot image
To advertise here,contact us
dot image