കര്‍ണ്ണാടകയില്‍ നിന്നാണ് ഹലാനിസ ഹന്നിന ബീജഡ ദോശ വരുന്നത്. ദോശ മലയാളികളുടെ പ്രധാനപ്പെട്ട പ്രഭാത ഭക്ഷണമാണ്. ദോശപ്രേമികള്‍ക്ക് ഈ കന്നട ദോശ ഒന്ന് പരീക്ഷിച്ച് നോക്കാം കേട്ടോ. മറ്റൊന്നുമല്ല പോഷക സമൃദ്ധമായ ചക്കക്കുരു ഉപയോഗിച്ചാണ് ഈ ദോശ തയ്യാറാക്കുന്നത്. ഇത് രുചികരവും ആരോഗ്യപ്രദവും കൂടിയാണ്. ഇന്ത്യന്‍ പാചകത്തില്‍ ചക്കയ്ക്ക് ഒരു പ്രത്യേക സ്ഥാനമുണ്ട്. ചക്കക്കുരുവില്‍ ധാരാളം ധാതുക്കളും ബികോംപ്ലക്സ് വിറ്റാമിനുകളും അടങ്ങിയിട്ടുണ്ട്. ഇവയിലടങ്ങിയിരിക്കുന്ന നാരുകള്‍ ഹൃദ്‌രോഗ സാധ്യത കുറയ്ക്കാനും മലബന്ധം തടയാനും ശരീര ഭാരം കുറയ്ക്കാനും സഹായിക്കുന്നു. മാത്രമല്ല രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും കുടലിന്റെ ആരോഗ്യം നന്നാക്കാനും ചക്കക്കുരു സഹായിക്കുന്നു.
ആവശ്യമുള്ള സാധനങ്ങള്‍
ഉണങ്ങിയ ചക്കക്കുരു - 1 കപ്പ് (ഒരു രാത്രി മുഴുവന്‍ വെള്ളത്തില്‍ കുതിര്‍ത്ത് വയ്ക്കുക)
പച്ചരി - 2 കപ്പ്
കടല-2 ടീസ്പൂണ്‍
ഇഞ്ചി- 2 ഇഞ്ച് കഷണം
ഉലുവ - 1/2 ടീസ്പൂണ്‍
ജീരകം -1 ടീസ്പൂണ്‍
കുരുമുളക് - 1/2 ടീസ്പൂണ്‍
ഉപ്പ് -1/2 ടീസ്പൂണ്‍
വെള്ളം -ആവശ്യം
എണ്ണ- പാകത്തിന്
തയ്യാറാക്കുന്ന വിധം
Content Highlights : Dosa lovers can try Halanisa Hannina Bijada Dosa from Karnataka