'ആ എക്സ് അല്ലെടാ ഈ എക്സ്...!'; ട്രെയിനിന് പിന്നിലെ ഗുണനചിഹ്നം എന്താണെന്നറിയാമോ?

എല്ലാ ട്രെയിനുകളുടെയും അവസാനം കാണുന്ന ക്രോസ് അടയാളം എന്താണ്

dot image

ട്രെയിനുകളെ സംബന്ധിച്ച് പല വാര്‍ത്തകളും കേള്‍ക്കാറുണ്ട്. പലതും പലതരം അറിവുകള്‍ പകര്‍ന്നുനല്‍കുന്നവയാണ്. ചിലതാണെങ്കിലോ കൗതുകം നിറയ്ക്കുന്നവയും. നിങ്ങള്‍ ശ്രദ്ധിച്ചിട്ടില്ലേ?. ട്രെയിനുകള്‍ കടന്നുപോകുമ്പോള്‍ ട്രെയിനുകളുടെ അവസാനഭാഗത്ത് ഒരു X അടയാളം. എന്താണ് ഈ അടയാളത്തിന്റെ അര്‍ഥം എന്നറിയാമോ? അപായം എന്നാണെന്നും, stop എന്നാണെന്നും ഒക്കെ നിങ്ങള്‍ക്ക് അഭിപ്രായം ഉണ്ടാവും.

പക്ഷേ ഇതൊന്നുമല്ല. ട്രെയിനിലെ X അടയാളം സൂചിപ്പിക്കുന്നത് ട്രെയിനിന്റെ അവസാന കോച്ചാണ് കടന്നുപോയത് എന്നാണ്. ട്രെയിനിന്റെ പിന്‍ഭാഗത്തുളള എക്‌സ് ചിഹ്നം കാണുമ്പോള്‍ കോച്ചുകളൊന്നും വിട്ടുപോകാതെ ട്രെയിന്‍ പൂര്‍ണ്ണമായും കടന്നുപോയി എന്ന് മനസിലാക്കാം. എത്ര സിമ്പിളായ കാര്യമാണല്ലേ. പക്ഷേ വ്യത്യസ്തമായ ഒരു അറിവാണ് ഇത് പകര്‍ന്നുനല്‍കുന്നത്.


ഇനി ട്രെയിനിന്റെ അവസാന കോച്ചില്‍ X അടയാളം ഇല്ല എങ്കില്‍ അത് ട്രെയിനിന്റെ അടിയന്തര സാഹചര്യത്തെ സൂചിപ്പിക്കുന്നു, അതല്ലെങ്കില്‍ കുറച്ച് കോച്ചുകള്‍ വിട്ടിട്ടാണ് ട്രെയിന്‍ ഓടുന്നത് എന്ന് മനസിലാക്കാം. ഇങ്ങനെ അടിയന്തര സാഹചര്യത്തിലാണെങ്കില്‍ റെയില്‍വേ ഉദ്യോഗസ്ഥര്‍ക്ക് ജാഗ്രത പാലിക്കാനും അപകടമുണ്ടായാല്‍ വേഗത്തില്‍ പ്രവര്‍ത്തിക്കാനും സാധിക്കും. ആ ട്രെയിനില്‍ യാത്ര ചെയ്യുന്ന യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാനും ഇതു സഹായിക്കും.

Content Highlights :What is the cross mark seen at the end of all trains?

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us